പി.എം. സയീദ്
പി.എം. സയീദ് | |
---|---|
ഇൻഡ്യയുടെ ഊർജ്ജ മന്ത്രി | |
മുൻഗാമി | അനന്ത് ഗീഥെ |
പിൻഗാമി | സുശീൽകുമാർ ഷിണ്ഡെ |
മണ്ഡലം | ലക്ഷദ്വീപ് ലോകസഭാ മണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ആന്ത്രോത്ത് ദ്വീപ്, ലക്ഷദ്വീപ് | 10 മേയ് 1941
മരണം | 18 ഡിസംബർ 2005 സിയോൾ | (പ്രായം 64)
രാഷ്ട്രീയ കക്ഷി | ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് |
പങ്കാളി | എ.ബി. റഹ്മത്ത് സയീദ് |
വസതി | ലക്ഷദ്വീപ് |
As of മാർച്ച് 29, 2007 ഉറവിടം: ലോക സഭ സ്കെച്ച്ടൈംസ് ഓഫ് ഇൻഡ്യയിലെ ഒബിച്വറി |
പി.എം. സയീദ് (1941 മേയ് 10–2005 ഡിസംബർ 18) മലയാളിയായ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു. ഇദ്ദേഹം ഇൻഡ്യൻ നാഷണൽ കോൺഗ്രസിലെ അംഗമായിരുന്നു. ഇദ്ദേഹം പത്തു തവണ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1] ലക്ഷദ്വീപ് ലോകസഭാ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.
ആദ്യകാലജീവിതം
[തിരുത്തുക]ലക്ഷദ്വീപുകളിലെ ആന്ത്രോത്ത് ദ്വീപിലാണ് ഇദ്ദേഹം ജനിച്ചത്. മാംഗളൂർ ഗവണ്മെന്റ് ആർട്ട്സ് കോളേജ്, സിദ്ധാർത്ഥ കോളേജ് ഓഫ് ലോ മുംബൈ എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്.
രാഷ്ട്രീയജീവിതം
[തിരുത്തുക]1967-ൽ തന്റെ ഇരുപത്താറാം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഉരുക്ക്, കൽക്കരി, ഖനി എന്നീ വകുപ്പുകളായിരുന്നു ഇദ്ദേഹം 1979–1980 സമയത്ത് മന്ത്രിയായിരുന്നപ്പോൾ ലഭിച്ചത്. 1993–1995-ൽ ഇദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നു. ഉരുക്ക്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് എന്നീ വകുപ്പുകൾ ഇദ്ദേഹം 1995–1996 കാലത്ത് കൈകാര്യം ചെയ്തു, 1998–2004 സമയത്ത് ഇദ്ദേഹം ലോകസഭയുടെ ഉപാദ്ധ്യക്ഷനായിരുന്നു. ഇദ്ദേഹം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു.
1967 മുതൽ 2004 വരെ തുടർച്ചയായി പത്ത് തിരഞ്ഞെടുപ്പുകളാണ് ഇദ്ദേഹം ജയിച്ചത്. പിന്നീട് ഇദ്ദേഹം ഡൽഹിയുടെ രാജ്യസഭാ പ്രതിനിധിയായി. ഊർജ്ജമന്ത്രിയായിരിക്കുമ്പോഴാണ് 2005 ഡിസംബർ 18-ന് ഇദ്ദേഹം മരണമടഞ്ഞത്. 64 വയസ്സായിരുന്നു.
ഇദ്ദേഹത്തിന്റെ മകനായ മുഹമ്മദ് ഹംദുള്ള സയീദ് 2009 മേയ് 16-ന് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇദ്ദേഹത്തിന് ഇരുപത്താറ് വയസ്സായിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Sayeed, P.M. "Ten Terms in Lok Sabha". Lok Sabha Secretariat. Archived from the original on 2014-10-06. Retrieved 29 March 2011.
- ↑ http://www.indianexpress.com/news/Entry-into-Parliament-is-a-reward--Hamdulla-Sayeed/463815
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- കാബിനറ്റ് കൺഡോൾസ് ഡെത്ത് ഓഫ് പി.എം. സയീദ്. ദി ടൈംസ് ഓഫ് ഇൻഡ്യ.
- പി.എം. സയീദ് ഡൈസ് ഓഫ് കാർഡിയാക് അറസ്റ്റ് ഇൻ സിയോൾl
- 1941-ൽ ജനിച്ചവർ
- 2005-ൽ മരിച്ചവർ
- മേയ് 10-ന് ജനിച്ചവർ
- ഡിസംബർ 18-ന് മരിച്ചവർ
- ലക്ഷദ്വീപിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- ഒൻപതാം ലോക്സഭയിലെ അംഗങ്ങൾ
- നാലാം ലോക്സഭയിലെ അംഗങ്ങൾ
- അഞ്ചാം ലോക്സഭയിലെ അംഗങ്ങൾ
- ആറാം ലോക്സഭയിലെ അംഗങ്ങൾ
- ഏഴാം ലോക്സഭയിലെ അംഗങ്ങൾ
- എട്ടാം ലോക്സഭയിലെ അംഗങ്ങൾ
- പതിനൊന്നാം ലോക്സഭയിലെ അംഗങ്ങൾ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ