പിൻ‌യിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിൻയിൻ അല്ലെങ്കിൽ ഹാ‌ൻയു പിൻയിൻ സാമാന്യ ചൈനീസ് ഭാഷയുടെ ഔദ്യോഗികമായ റോമനീകരണമാണ്. ചൈനീസ് പ്രധാന പ്രദേശം, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ എന്നിവിടങ്ങളിൽ ഇത്തരത്തിൽ ചൈനീസ് ഭാഷയെ റോമൻ അക്ഷരമാലയുപയോഗിച്ച് എഴുതുന്ന ഔദ്യോഗികവും ലോകവ്യാപകമായി അംഗീകൃതവുമായ രീതിയെ ഈ പേരിൽ അറിയപ്പെടുന്നു. ചൈനീസ് അക്ഷരമാലയുപയോഗിച്ചെഴുതുന്ന ചൈനീസ് ഭാഷയെ ഇങ്ങനെ ഇംഗ്ലീഷ് ഭാഷയ്ക്കുപയോഗിച്ചുവരുന്ന റോമൻ അക്ഷരമാലയുപയോഗിച്ച് എഴുതുന്നു. പുതുതായി ചൈനീസ് പഠിക്കുന്നവർക്കും വിദേശസഞ്ചാരികൾക്കും ഇത് ഉപയോഗപ്രദമാണ്. ഇതിനായി രണ്ടു രീതിയിൽ എഴുതിവരുന്നു. ആവശ്യമായ ഉച്ചാരണശബ്ദ ചിഹ്നങ്ങളോടെ എഴുതുന്നതാണ് ഒരു രീതി. മറ്റേത്, ഉച്ചാരണശബ്ദങ്ങൾ കാണിക്കാതെ എഴുതുന്ന രീതിയാണ്. ചൈനയിലെ പല സ്ഥലനാമങ്ങളും വഴിയരികിലുള്ള സ്ഥലപ്പേർ കാണിക്കുന്ന ബോഡുകളിൽ ഈ രണ്ടു രീതിയിലോ ഏതെങ്കിലും ഒരു രീതിയിലോ പലേടത്തും കാണിച്ചിട്ടുണ്ട്. ഇത് വിനോദ സഞ്ചാരികൾക്കും ചൈനയിലെത്തുന്ന മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും അനായാസം ഈ ബോഡുകൾ വായിച്ചു മനസ്സിലാക്കാൻ ഉപകരിക്കുന്നു. ചൈനീസ് ഭാഷ ഉപയോഗിച്ചുവരുന്ന മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ പ്രദേശങ്ങളിലും ഈ രീതി സ്വീകരിച്ചിട്ടുണ്ട്. കംപ്യൂട്ടർ പ്രോഗ്രാമിലും ഈ രീതി പ്രാവർത്തികമാക്കിയിട്ടുണ്ട്.

ഹാ‌ൻയു പിൻയിൻ സമ്പ്രദായം 1950-കളിലാണ് അതിനുമുമ്പത്തെ റോമൻവത്കരണ സമ്പ്രദായത്തെ ആസ്പദമാക്കി ഔദ്യോഗികമായി രൂപപ്പെടുത്തിയത്. അത്, ചൈനീസ് സർക്കാർ 1958-ൽ ആണ് പുറത്തിറക്കിയത്. പല തവണ ഈ സമ്പ്രദായം പരിഷകരിക്കപ്പെട്ടിട്ടുണ്ട്.[1] 1982ൽ സാമാന്യവത്കരണത്തിനായുള്ള അന്താരാഷ്ട്ര സംഘടന ഇതിനെ അന്താരാഷ്ട്ര സാമാന്യരീതിയായി എടുത്തിട്ടുണ്ട്.[2] 2009-ൽ ഈ സമ്പ്രദായത്തെ തായ്‌വാൻ തങ്ങളുടെ സാമാന്യരീതിയായി അംഗീകരിച്ചു. ഇംഗ്ലിഷിനുതകുന്ന രീതിയിൽ ചില മേഖലകളിൽ ഇതിനെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും കമ്പ്യൂട്ടർ മേഖലയിലും ഇത് സാർവത്രികമാക്കിയിട്ടില്ല. [3][4]

ഹാൻയു (ലഘൂകരിച്ച ചൈനീസ്: 汉语; പരമ്പരാഗത ചൈനീസ്: 漢語) എന്ന ചൈനീസ് വാക്കിന്റെ അർത്ഥം ഹാൻ ജനങ്ങളുടെ സംസാരഭാഷയെന്നും പിൻയിൻ (拼音) എന്നതിനർത്ഥം ഉച്ചരിച്ച വാക്കുകൾ എന്നുമാണ്.

അവലംബം[തിരുത്തുക]

  1. "Pinyin celebrates 50th birthday". Xinhua News Agency. 2008-02-11. ശേഖരിച്ചത് 2008-09-20.
  2. "ISO 7098:1982 – Documentation – Romanization of Chinese". ശേഖരിച്ചത് 2009-03-01.
  3. Shih Hsiu-Chuan (2008-09-18). "Hanyu Pinyin to be standard system in 2009". Taipei Times. പുറം. 2.
  4. "Government to improve English-friendly environment". The China Post. 2008-09-18. മൂലതാളിൽ നിന്നും 2008-09-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-15.
"https://ml.wikipedia.org/w/index.php?title=പിൻ‌യിൻ&oldid=3637236" എന്ന താളിൽനിന്ന് ശേഖരിച്ചത്