പിക്സെൽ സ്മാർട്ഫോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിക്സെൽ
പിക്സെൽ എക്സ് എൽ
Google Pixel (smartphone) logo.svg
Pixel (smartphone) 5 inch silver mock.png
നിർമ്മാതാവ്എച്ച്ടിസി (കരാർ നിർമ്മാതാവ്)
ശ്രേണിപിക്സെൽ
പുറത്തിറങ്ങിയത്ഒക്ടോബർ 20, 2016; 4 വർഷങ്ങൾക്ക് മുമ്പ് (2016-10-20)
ലഭ്യമായ രാജ്യങ്ങൾ
October 13, 2016
മുൻഗാമിനെക്സസ് 5എക്സ്, നെക്സസ് 6പി[1]
തരംസ്മാർട്ട് ഫോൺ
ആകാരംസ്ലേറ്റ്
ഭാരംപിക്സെൽ: 143 g (5.04 oz)
പിക്സെൽ എക്സ് എൽ: 168 g (5.93 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റംആൻഡ്രോയിഡ് നൗകട് 7.0, ആൻഡ്രോയിഡ് നൗകട് 7.2 അപ്ഗ്രേഡ് ചെയ്യാം
ചിപ്സെറ്റ്ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 821
സി.പി.യു.ക്വാഡ് കോർ (2x2.15 GHz & 2x1.6 GHz) ക്രയോ 64-ബിറ്റ് ആംv8-എ കോർസ്
ജി.പി.യു.അഡ്രിനോ 530
മെമ്മറി4 ജിബി LPDDR4 RAM
ഇൻബിൽറ്റ് സ്റ്റോറേജ്32 ജിബി / 128 ജിബി, UFS 2.0
ബാറ്ററി
 • പിക്സെൽ: 2,770 mAh
 • പിക്സെൽ എക്സ് എൽ: 3,450 mAh
സ്ക്രീൻ സൈസ്പിക്സെൽ: 5 in (130 മി.മീ) ഫുൾ എച്ച് ഡി അമോലെഡ്, 1920 × 1080 (441പി പി ഐ)
പിക്സെൽ എക്സ് എൽ: 5.5 in (140 മി.മീ) ക്വാഡ് എച്ച് ഡി അമോലെഡ്, 2560 × 1440 (534 പി പി ഐ)
All models:
2.5ഡി ഗൊറില്ല ഗ്ലാസ് 4
100% NTSC Color Space
100000:1 contrast ratio
24-bit depth/16.77 million colours
പ്രൈമറി ക്യാമറ12.3 എംപി
സോണി എക്സ്മോർ IMX378
1.55 µm പിക്സെൽ
f/2.0 aperture
Phase-detection Autofocus + Laser Autofocus
HDR+ Processing
HD 720p (up to 240fps)
FHD 1080p video (Up to 120 FPS)
4K 2160p video (Up to 30 FPS)
Electronic Image Stabilization (Sampling gyroscope at 200 Hz)
സെക്കന്ററി ക്യാമറ8 എംപി
സോണി എക്സ്മോർ IMX179
1.4 µm പിക്സെൽ
f/2.4 aperture
എച്ച് ഡി 720പി വീഡിയോ (Up to 30 FPS)
കണക്ടിവിറ്റിNorth America:
GSM: Quad-band GSM
UMTS/WCDMA: B 1/2/4/5/8
CDMA2000: BC0/BC1/BC10
TDS-CDMA: N/A
FDD LTE: B 1/2/3/4/5/7/8/12/13/17/20/25/26/28/29/30
TDD LTE: B 41
Worldwide:
GSM: Quad-band GSM
UMTS/WCDMA: B 1/2/4/5/6/8/9/19
CDMA2000: BC0
TDS-CDMA: B 34/39
FDD LTE: B1/2/3/4/5/7/8/12/13/17/18/19/20/21/26/28/32/
TDD LTE: B 38/39/40/41
Otherഐപി 53
പ്രോക്സിമിറ്റി /എഎൽഎസ്
ആക്സിലറോമീറ്റർ+ഗൈറോമീറ്റർ
മാഗ്നെറ്റോമീറ്റർ
ഫിംഗർപ്രിന്റ് സെൻസർ
ബാരോമീറ്റർ
ഹാൾ ഇഫക്ട് സെൻസർ
ആൻഡ്രോയിഡ് സെൻസർ ഹബ്

ഗൂഗിൾ രൂപകല്പന ചെയ്ത് എച്ച്ടിസി കോർപറേഷൻ നിർമിച്ച ആൻഡ്രോയിഡ് സ്മാർട്‌ഫോണുകൾ ആണ് പിക്സെൽ, പിക്സെൽ എക്സ് എൽ എന്നിവ.[2] ഒക്ടോബർ 4, 2016 ന് ആണ് ഗൂഗിൾ ഈ രണ്ടു ഫോണുകൾ അവതരിപ്പിച്ചത്.[3] ഗൂഗിൾ പിക്സെൽ നിരയിലെ ആദ്യ സ്മാർട്‌ഫോണുകളായ പിക്സെൽ, പിക്സെൽ എക്സ് എൽ എന്നിവ ആൻഡ്രോയിഡ് 7.1 നോഗറ്റ് പതിപ്പുമായി പുറത്തിറങ്ങുന്ന ആദ്യ ഫോണുകളാവും.[4]

വികസനം[തിരുത്തുക]

ഗൂഗിൾ നേരത്തെ മറ്റു ഫോൺ നിർമാതാക്കളുമായി സഹകരിച്ചു നെക്സസ് നിരയിലുള്ള ഫോണുകൾ അവതരിപ്പിച്ചിരുന്നു. നെക്സസ് ഫോണുകൾ പൊതുവെ ആൻഡ്രോയിഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോണുകളുടെ ഇടയിൽ ഒരു റഫറൻസ് ഉപകരണമായി ആണ് കണക്കാക്കപ്പെടുന്നതെങ്കിലും, അതത് നിർമാതാക്കളുടെ മറ്റ്‌ ഉപകരണങ്ങളുമായുള്ള സാദൃശ്യം വ്യക്തമായിരുന്നു. എന്നാൽ പിക്സെൽ നിർമ്മിക്കുകയും വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നത് ഒരു ഗൂഗിൾ ഉത്പന്നം എന്ന നിലയിലാണ്. എച്ച്ടിസിയെയാണ് നിർമ്മാണത്തിന് ചുമതലപ്പെടുത്തിരിക്കുന്നതെങ്കിലും, നിലവിലുള്ള ഒരു എച്ച്ടിസി ഉപകരണവുമായി പിക്സെലിന് ഒരു സാമ്യവുമില്ല.[5]

സോഫ്റ്റ്‌വെയർ[തിരുത്തുക]

നെക്സസ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി സ്റ്റോക്ക് ആൻഡ്രോയിഡ് അല്ല പിക്സെൽ ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ളത്. [6] ആൻഡ്രോയിഡ് 7.1 പതിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യ ഫോണുകളാവും ഇത്. [4]

പുതിയ പതിപ്പിന്റെ മേന്മകളെ കൂടാതെ ഒരു പഴ്സണൽ അസിസ്റ്റന്റ് ആയ ഗൂഗിൾ അസിസ്റ്റന്റ്, പിക്സെൽ ക്യാമറ, പിക്സെൽ ലോഞ്ചർ, തത്സമയ ചാറ്റിങ് ഉപയോഗിച്ച് ഫോൺ സംബന്ധമായ പ്രശ്നങ്ങളിൽ ഗൂഗിളിന്റെ നേരിട്ടുള്ള സഹായം ലഭിക്കുവാനുള്ള സൗകര്യം എന്നിവ പിക്സെൽ ഫോണുകളിൽ മാത്രമുള്ള സേവനങ്ങളാണ്.[7] [6][8] എല്ലാ പിക്സെൽ സ്മാർട്ഫോണുകൾക്കും പരിധിയില്ലാതെ ഗൂഗിൾ ഫോട്ടോസ് സൗകര്യം വിനിയോഗിക്കാൻ കഴിയും.

നിർമിതി[തിരുത്തുക]

അലൂമിനിയം ഷാസിയും ഗ്ലാസും ഉപയോഗിച്ചാണ് പിക്സെൽ സ്മാർട്ഫോണുകൾ നിർമിച്ചിരിക്കുന്നത്. വിരലടയാളം തിരിച്ചറിയുവാനുള്ള സെൻസർ, യുഎസ്ബി ടൈപ്പ് സി കണക്റ്റർ, ക്വാൾകൊം സ്നാപ്ഡ്രാഗൺ 821 പ്രോസെസർ, 4 ജിബി റാം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. സ്ക്രീൻ വലിപ്പത്തിലാണ് രണ്ടു ഫോണുകളും തമ്മിലുള്ള വ്യതാസം. അടിസ്ഥാന പതിപ്പിലും എക്സ് എൽ പതിപ്പിലും യഥാക്രമം 5 ഇഞ്ച് 1080p യും 5.5 ഇഞ്ച് 1440p അമോളേഡ് ഡിസ്പ്ലേ ആണ് ഉള്ളത്. രണ്ടു ഫോണുകളും 32ജിബിയും 128 ജിബി പതിപ്പുകളിൽ ലഭ്യമാണ്. [3][9] 12 മെഗാപിക്സെൽ പിൻ കാമറയാണ് പിക്സെൽ ഫോണുകളിൽ ഉള്ളത്.

References[തിരുത്തുക]

 1. Smith, Ryan; Humrick, Matt (October 4, 2016). "Google Announces Pixel and Pixel XL Phones: Snapdragon 821, 5" & 5.5" Screens, $649, Preorders Start Today". AnandTech. Purch Group. ശേഖരിച്ചത് October 9, 2016.
 2. "Verizon is the exclusive carrier for Google's Pixel phones in US". The Verge. ശേഖരിച്ചത് 4 October 2016.
 3. 3.0 3.1 "Pixel 'phone by Google' announced". The Verge. Vox Media. ശേഖരിച്ചത് 4 October 2016.
 4. 4.0 4.1 "Google's new Pixel phones come with Android 7.1 Nougat". The Verge. ശേഖരിച്ചത് 4 October 2016.
 5. Bohn, Dieter. "The Google Phone: The inside story of Google's bold bet on hardware". The Verge. Vox Media. ശേഖരിച്ചത് 4 October 2016.
 6. 6.0 6.1 "Android 7.1 Nougat's changelog is here, includes both Pixel-exclusive and non-exclusive changes". Android Police. ശേഖരിച്ചത് 7 October 2016.
 7. "Google's 'Assistant' is at the core of its new hardware". Engadget. ശേഖരിച്ചത് 7 October 2016.
 8. "Google's 24/7 live support for the Pixel phones comes complete with screen sharing". Android Police. ശേഖരിച്ചത് 7 October 2016.
 9. "Pixel, Phone by Google". Android (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2016-10-07.
"https://ml.wikipedia.org/w/index.php?title=പിക്സെൽ_സ്മാർട്ഫോൺ&oldid=3280939" എന്ന താളിൽനിന്ന് ശേഖരിച്ചത്