പാവെൽ ബഷോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pavel Bazhov
Павел Бажов
Павел Петрович в 1911 году.jpg
ജനനം(1879-01-27)27 ജനുവരി 1879
മരണം3 ഡിസംബർ 1950(1950-12-03) (പ്രായം 71)
പ്രധാന കൃതികൾThe Malachite Casket

പാവെൽ ബഷോവ് (Russian: Па́вел Петро́вич Бажо́в; 27 January 1879 – 3 December 1950) റഷ്യക്കാരനായ എഴുത്തുകാരനാകുന്നു.

1939ൽ സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിച്ച റഷ്യൻ യക്ഷിക്കഥകളുടെ സമാഹാരമായ, The Malachite Casket (“Малахитовая Шкатулка”) വിഴിയാണ് പാവെൽ ബഷോവ് പ്രസിദ്ധനായത്. ഇതു ഉറാൽ നാടോടിക്കഥകളെ അധികരിച്ചാണ് തയ്യാറാക്കിയത്. ഇതു പിന്നീട് ന്യൂയോർക്കിലും ലണ്ടനിലും ഇംഗ്ലിഷിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹം റഷ്യൻ വിപ്ലവത്തെപ്പറ്റിയും ആഭ്യന്തരയുദ്ധത്തെപ്പറ്റിയും അനേകം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. മുൻ റഷ്യൻ പ്രധാനമന്ത്രിയായിരുന്ന യെഗോർ ഗൈദർ പാവെൽ ബഷോവിന്റെ കൊച്ചുമകനാകുന്നു.

മുൻകാലജീവിതം[തിരുത്തുക]

ബഷോവ് ഉറാൽസിലുള്ള സിസെർടിലാണു ജനിച്ചത്. സിസെർറ്റ്കോഗോ സ്റ്റീൽ പ്ലാന്റിലെ വെൽഡിങ് വിഭാഗത്തിന്റെ പ്രധാനിയായിരുന്നു ആദ്ദേഹത്തിന്റെ പിതാവായ, പ്യോതർ ബഷോവ്. വളരെ കഷ്റ്റപ്പാടായിരുന്നു വീട്ടിൽ. അദ്ദേഹം പൊതുജനസേവനത്തിനായി ആശിച്ചു. അങ്ങനെ 1889 നും 1893നും ഇടയിൽ അദ്ദേഹം മതപാഠശാലയിൽ പഠിച്ചു. അനേകം സമരങ്ങളിൽ പങ്കെടുത്തു.

ഔദ്യോഗികജീവിതം[തിരുത്തുക]

1917 വരെ അദ്ദേഹം സോഷ്യലിസ്റ്റ് വിപ്ലവ പാർട്ടിയുടെ അംഗമായിരുന്നു. 1918ൽ അദ്ദേഹം ബോൾഷെവിക് പാർട്ടിയിൽ ചേർന്ന് ചെമ്പടയ്ക്കു വേണ്ടി പ്രവർത്തിച്ചു.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

.

Commemorative coin featuring Bazhov.
"https://ml.wikipedia.org/w/index.php?title=പാവെൽ_ബഷോവ്&oldid=3134129" എന്ന താളിൽനിന്ന് ശേഖരിച്ചത്