പാലയൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാലയൂർ മഹാദേവക്ഷേത്രം
അർദ്ധനാരീശ്വരൻ,എലിഫന്റയിലെ ഒരു ഗുഹയിലെ ശില്പം.
അർദ്ധനാരീശ്വരൻ,എലിഫന്റയിലെ ഒരു ഗുഹയിലെ ശില്പം.
പാലയൂർ മഹാദേവക്ഷേത്രം is located in Kerala
പാലയൂർ മഹാദേവക്ഷേത്രം
പാലയൂർ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°34′57″N 76°1′56″E / 10.58250°N 76.03222°E / 10.58250; 76.03222
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:ചാവക്കാട്
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::പരമശിവൻ
പ്രധാന ഉത്സവങ്ങൾ:-

തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് സ്ഥിതിചെയ്തിരുന്ന അതി പുരാതന ക്ഷേത്രമായിരുന്നു പാലയൂർ മഹാദേവക്ഷേത്രം. ക്ഷേത്ര നിർമ്മാണം നടന്നത് ചേര രാജാക്കന്മാരുടെ കാലത്താവാനാണ് സാധ്യത. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ [1] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ ആയിരുന്നു. [2]

ഐതിഹ്യം[തിരുത്തുക]

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമൻ കേരളത്തിൽ നൂറ്റെട്ട് ശിവക്ഷേത്രങ്ങൾക്കായി പ്രതിഷ്ഠനടത്തുകയുണ്ടായി. അതിലൊരു ക്ഷേത്രമായിരുന്നു പാലയൂർ മഹാദേവക്ഷേത്രം. [3]

ചരിത്രം[തിരുത്തുക]

തോമാശ്ലീഹായുടെ കേരള സന്ദർശത്തിൽ പാലയൂരെ നമ്പൂതിരിമാരിൽ പലരെയും ക്രിസ്തുമതത്തിലേക്ക് ചേർക്കുവാൻ സാധിക്കുകയുണ്ടായി. അന്ന് ക്രിസ്തുമതം സ്വീകരിച്ച ചിലരുടെ സഹായത്തോടെ പാലയൂരിലെ ശിവക്ഷേത്ര പ്രദേശവും ക്രൈസ്തവർക്ക് കിട്ടുകയും, അവർ ആ പഴയ ക്ഷേത്ര പരിസരത്തുതന്നെ ക്രൈസ്തവ പള്ളി നിർമ്മിക്കുകയും ചെയ്തു. [4]വർഷങ്ങളുടെ യാത്രയിൽ ക്ഷേത്രം ഇല്ലാതായി അവിടെ പള്ളിമാത്രമായി മാറി. [5] [6] [7] [8]

വളരെ കുറച്ചുനാളുകൾക്കു മുൻപു വരെ പഴയക്ഷേത്ര അവശിഷ്ടങ്ങൾ നമ്മുക്ക് അവിടെ കാണാമായിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമായി പാലയൂർ പള്ളിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി ഇപ്പോഴും കാണുന്ന വിസ്താരമേറിയ കുളങ്ങൾ ആണ്. [9].

ശിവക്ഷേത്ര അവശിഷ്ടങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
  2. ശൈവം-പാലയൂർ ക്ഷേത്രം
  3. നൂറ്റെട്ട് ശിവാലയങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്
  4. കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
  5. സെന്റ് തോമസ് - പാലയൂർ
  6. വൈഖരി-ശൈവക്ഷേത്രം
  7. പാലയൂർ സെന്റ്തോമസ് പള്ളി
  8. പാലയൂർ പള്ളി വെബ് സൈറ്റ്
  9. സെന്റ് തോമസ് - പാലയൂർ
"https://ml.wikipedia.org/w/index.php?title=പാലയൂർ_മഹാദേവക്ഷേത്രം&oldid=1836463" എന്ന താളിൽനിന്ന് ശേഖരിച്ചത്