പാം ചുഴലിക്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Severe Tropical Cyclone Pam
Category 5 tropical cyclone (SSHS)
Severe Tropical Cyclone Pam near Vanuatu on March 13

Severe Tropical Cyclone Pam near Vanuatu on March 13
Formed March 6, 2015 (March 6, 2015)
Dissipated Currently active
Highest
winds
250 km/h (155 mph) (10-minute sustained)
270 km/h (165 mph) (1-minute sustained)
Lowest pressure 896 hPa (mbar)
Fatalities 12 confirmed, 46+ reported
Damage Unknown
Areas
affected
Part of the
2014–15 South Pacific cyclone season

വാനുവാടു ദ്വീപുകളുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തമാണ് പാം ചുഴലിക്കാറ്റ്. [1] കുറഞ്ഞത് ഇരുപത്തി നാല് പേരെങ്കിലും ഈ ചുഴലിക്കാറ്റിൽ മരണമടഞ്ഞിട്ടുണ്ട്.[2][3] ദക്ഷിണ പസഫിക് പ്രദേശത്ത് ഇതിനു മുന്പ് ഉണ്ടായ മാരകമായ ചുഴലിക്കാറ്റ് 2012 ലെ ഇവാൻ ആയിരുന്നു.[4] അന്ന് സമോവയിൽ പതിനാലു പേർ മരണപ്പെട്ടു. പാം ചുഴലിക്കാറ്റിന്റെ ആഘാതം സോളമൻ ദ്വീപുകൾ,ടുവാലു,ന്യൂസീലൻഡ് എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.

ഉണ്ടാക്കിയ മർദ്ദത്തിന്റെ കണക്ക് അനുസരിച്ച് ദക്ഷിണ പസഫിക്കിലെ ഏറ്റവും മാരകമായ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഇത് , ദക്ഷിണാർദ്ധ ഗോളത്തിലെ മൂന്നാമത്തെതും. മണിക്കൂറിൽ 270 കിലോമീറ്റർ വേറെ ഇതിനു വേഗത ഉണ്ടായിരുന്നു. 2015 മാർച്ച് 6 നു സോളമൻ ദ്വീപുകളുടെ കിഴക്ക് ഭാഗത്ത് രൂപം കൊണ്ട പാം പിന്നീട് തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ക്രമേണ വേഗത കൈവരിക്കുകയും ചെയ്തു. രണ്ടുദിവസം തുടർച്ചയായി ആഞ്ഞടിച്ച കൊടുങ്കാറ്റ് പൊതുവെ ദരിദ്രമായ വാനുവാടുവിനെ പൂർണമായും തല്ലിക്കെടുത്തിയാണ് അടങ്ങിയത്. ഭക്ഷണം, ശുദ്ധജലം തുടങ്ങി പ്രാഥമികാവശ്യങ്ങൾക്കുവരെ ഇനി ഈ ജനതക്ക് അന്താരാഷ്ട്ര സഹായം വേണം. ലോകരാഷ്ട്രങ്ങളുടെ സഹായം അഭ്യർഥിച്ച് വനുവാട് പ്രസിഡൻറ് ബാൽവിൻ ലോൺസ്ഡേൽ പ്രസ്താവനയിറക്കി.ദുരിതം ഇരട്ടിയാക്കി ഏറെനേരം കനത്ത മഴയുമുണ്ടായി.തലസ്ഥാനമായ പോർട് വില്ല ഉൾക്കൊള്ളുന്ന മുഖ്യദ്വീപ് ഒഴിച്ചുനിർത്തിയാൽ ബാക്കിയുള്ള ഇടങ്ങളിലെ യഥാർഥ അവസ്ഥ എന്താണെന്നറിയാൻ പോലും കഴിഞ്ഞിരുന്നില്ല.[5]

അവലംബം[തിരുത്തുക]

  1. Joshua Robertson (March 15, 2015). "Cyclone Pam: Vanuatu awaits first wave of relief and news from worst-hit islands". The Guardian. ശേഖരിച്ചത് March 15, 2015.
  2. http://www.madhyamam.com/news/345384/150317
  3. Stephen Coates (March 17, 2015). "Rescue teams reach cyclone-hit Vanuatu islands, official toll lowered". Reuters. ശേഖരിച്ചത് March 17, 2015.
  4. "Resilient Recovery in Samoa after Cyclone Evan". The World Bank. September 8, 2014. ശേഖരിച്ചത് March 17, 2015.
  5. http://www.madhyamam.com/news/345384/150317
"https://ml.wikipedia.org/w/index.php?title=പാം_ചുഴലിക്കാറ്റ്&oldid=2231598" എന്ന താളിൽനിന്ന് ശേഖരിച്ചത്