പള്ളാത്തുരുത്തി പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ പള്ളാത്തുരുത്തിയിൽ പമ്പാനദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന പാലമാണു പള്ളാത്തുരുത്തി പാലം. 1986ലാണ് നിർമ്മാണം പൂർത്തിയായത്.[1] ആലപ്പുഴ- ചങ്ങനാശേരി റോഡിനു (സ്റ്റേറ്റു ഹൈവേ 11)കുറുകെ നിർമ്മിച്ചിരിക്കുന്ന പള്ളാത്തുരുത്തി പാലം ഈ പാതയിലെ മൂന്ന് പ്രധാന പാലങ്ങളിലൊന്നാണ്. അമ്പലപ്പുഴ - കുട്ടനാട് നിയമസഭാമണ്ഡലങ്ങളുടെയും ആലപ്പുഴ മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളുടെയും അമ്പലപ്പുഴ - കുട്ടനാട് താലൂക്കുകളുടെയും അതിർത്തി കൂടിയാണ് പള്ളാത്തുരുത്തി പാലം. ഏഴു സ്പാനുകൾ 6 തൂണുകളിൽ നിർത്തിയാണ് ഈ കോൺക്രീറ്റു പാലം നിർമ്മിച്ചിരിക്കുന്നത്. യാത്രാബോട്ടുകൾക്കും വിനോദസഞ്ചാരനൗകകൾക്കും കടന്നുപോകാവുന്ന രീതിയിൽ ഉയരത്തിലാണിതിന്റെ നിർമ്മാണം. [2][3][4]

പള്ളാത്തുരുത്തി പാലം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പള്ളാത്തുരുത്തി_പാലം&oldid=4081315" എന്ന താളിൽനിന്ന് ശേഖരിച്ചത്