പരമാർത്ഥസാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശേഷൻ രചിച്ച എൺപത്തഞ്ചു ശ്ലോകങ്ങളടങ്ങിയതും വേദാന്തരഹസ്യപ്രതിപാദകവുമായ ഒരു സംസ്കൃത ഗ്രന്ഥമാണ് പരമാർത്ഥസാരം. ഈ ഗ്രന്ഥത്തിനു ശേഷാര്യയെന്നും പേരുണ്ടു്. അല്പാക്ഷരവും ബഹ്വർത്ഥവുമായ ഈ കൃതിയെ രാഘവാനന്ദൻ ʻʻഅശേഷോപനിഷൽസിദ്ധവസ്തുതത്വാനുഷ്യന്ദിˮ എന്ന വിശേഷണം കൊണ്ടു വിശേഷിപ്പിക്കുന്നു. ആദ്യത്തെ രണ്ടു ശ്ലോകങ്ങൾ കഴിഞ്ഞാൽ ബാക്കിയെല്ലാം ആര്യാവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നതുകൊണ്ടാണു് അതിനു് ആ സംജ്ഞ സിദ്ധിച്ചതു്. ഗ്രന്ഥകാരനായ ശേഷൻ ആരെന്നു വെളിവാകുന്നില്ലെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു. [1]

വിവരണങ്ങളും വ്യാഖ്യാനങ്ങളും[തിരുത്തുക]

അനേകം ഉത്തമഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവായ രാഘവാനന്ദൻ, ശേഷന്റെ പരമാർത്ഥസാരത്തിനു വിവരണമെഴുതിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "കേരള സാഹിത്യ ചിത്രം". കേരള സാഹിത്യ അക്കാദമി. ശേഖരിച്ചത് 27 നവംബർ 2014. |first= missing |last= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരമാർത്ഥസാരം&oldid=2172056" എന്ന താളിൽനിന്ന് ശേഖരിച്ചത്