പരണ്ടവള്ളി
| പരണ്ടവള്ളി | |
|---|---|
| പരണ്ടവള്ളിയുടെ കായ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | Entada |
| Species: | E. rheedii |
| Binomial name | |
| Entada rheedii | |
| Synonyms | |
| |
ഇന്ത്യയിലെ നനവാർന്ന നിത്യഹരിത വനങ്ങളിൽ വളരുന്ന കൂറ്റൻ വള്ളിയാണ് പരണ്ടവള്ളി. കാക്കവള്ളി, മലഞ്ചാടി, കാലൻ വള്ളി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ശാസ്ത്രനാമം: Entada rheedii. വാൻറീഡിന്റെ ബഹുമാനാർത്ഥമാണ് ഇതിന്റെ സ്പീഷിസ് നാമം നൽകിയിരിക്കുന്നത്.
ആവാസവും വിതരണവും
[തിരുത്തുക]ബലിഷ്ഠമായ വള്ളികളുടെ ആലിംഗനത്തിൽ അമരുന്ന മരങ്ങൾ വളരാൻ കഴിയാതെ ക്രമേണ മരിക്കുന്നു. ഇത് അതിവേഗം വളർന്ന് കാടിൻറെ മേൽ വിതാനത്തിലെത്തി അന്യസസ്യങ്ങൾക്കു കിട്ടേണ്ട സൂര്യപ്രകാശം അപഹരിക്കും. ഈ കാരണങ്ങളാൽ ഇത് കാട്ടിലെ ഒരു കുറ്റവാളിയാണ്. ഇതിൻറെ വർഗോന്മൂലനം വനവിളയ്ക്ക് നല്ലതാണ്.
രൂപവിവരണം
[തിരുത്തുക]കോർക്ക് പോലെ പരുപരുത്ത തൊലി കാണ്ഡങ്ങളിൽ ധാരാളം ജലം ശേഖരിച്ചു വൈക്കാറുണ്ട്. ഇല സം_യുക്ത പത്രമാണ്. മാർച്ചു മുതൽ മേയ് വരെയാണ് പൂക്കാലം. പൂക്കൾക്ക് ഇളം മഞ്ഞനിറമാണ്. ഏപ്രിലിൽ കായ് വിളഞ്ഞുതുടങ്ങും. കായ്ക്ക് ഒരു മീറ്ററോളം നീളവും 10-12 സെ.മീ. വീതിയും കാണും. വിത്തും പരന്നതാണ് ഇതിന് 5 സെ.മീ. വ്യാസമുണ്ടാകും. ബീജകഞ്ചുകത്തിന് കട്ടിയുണ്ട്. ഇരുണ്ട ചുവപ്പു നിറം.
ഉപയോഗം
[തിരുത്തുക]ഈ വള്ളിയുടെ ഇല ഒഴികെയുള്ള ഭാഗങ്ങളിൽ സാപോനിൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇതിൻറെ പത്രേതര ഭാഗങ്ങൾ ഭക്ഷണയോഗ്യമല്ല. ചിലർ വിത്തിലെ വെള്ളപ്പരിപ്പ് വെള്ളത്തിൽ കുതിർത്തതിനു ശേഷം വറുത്തുതിന്നാറുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ കേരളത്തിലെ വനസസ്യങ്ങൾ: ഡോ.പി.എൻ.നായർ, സി.എസ്.നായർ-- കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. തിരുവനന്ത്പുരം.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]