പനനൂറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനനൂറ് കുറുക്കിയത്- ഒരു കേരളീയ ഭക്ഷ്യവിഭവം

മൂത്ത് പ്രായമായ പന മുറിച്ച് പിളർന്ന് ഉള്ളിലെ ഇളംകാമ്പ് ഇടിച്ച് പിഴിഞ്ഞെടുത്ത് ഉണക്കിയതാണ് പനനൂറ്[1]. നനുത്ത പൊടി രൂപത്തിലാണ് പനനൂറ് ഉണ്ടാക്കി സൂക്ഷിക്കുക. അന്നജം അടങ്ങിയ ഒരു ഭക്ഷണപദാർത്ഥമാണിതു്.

നിർമ്മാണം[തിരുത്തുക]

പനനൂറിനുണ്ടാക്കാനുള്ള പനയുടെ വിളവെടുക്കുന്നു

പിളർന്ന പനയുടെ ഉള്ളിലെ കാമ്പ് കാഴ്ചയ്ക്ക് ചതച്ച കരിമ്പിൻതണ്ടിന് സമാനമാണ്. നിറയെ നാരടങ്ങിയ ഈ കാമ്പിനെ ഉരലിൽ നന്നായി പൊടിച്ചെടുക്കുന്നു. പൊടിയും നാരുമടങ്ങിയ മിശ്രിതം വെള്ളത്തിൽ കലർത്തി തുണിയിൽ അരിച്ചെടുത്ത് നാര് നീക്കുകയാണ് അടുത്ത പടി. നനുത്ത പൊടി അടിയിലൂറുമ്പോൾ വെള്ളം ഒഴുക്കിക്കളഞ്ഞ് പൊടിയെടുത്ത് ഉണക്കി സൂക്ഷിയ്ക്കുന്നു.

പനനൂറ് വിഭവങ്ങൾ[തിരുത്തുക]

പനനൂറ് കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങൾ ഇത് ലഭ്യമായ നാടുകളിൽ പ്രചാരത്തിലുണ്ട്.

പനനൂറ് കുറുക്കിയത്[തിരുത്തുക]

പനനൂറു കൊണ്ടുള്ള ഒരു കേരളീയ ഭക്ഷ്യവിഭവമാണിത്. പൊടിരൂപത്തിലുള്ള പനനൂറ് കൊത്തിയ തേങ്ങയും ശർക്കരയും ചേർത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുറുക്കിയാണിതുണ്ടാക്കുന്നതു്.

മറു നാടുകളിൽ[തിരുത്തുക]

ന്യൂ ഗനിയ, മലാക്കാ എന്നീ ദ്വീപുകളിലെ പ്രധാന ഭക്ഷണപദാർത്ഥമാണിതു്. ശ്രീലങ്കയിൽ സാവു കണ്ട എന്നറിയപ്പെടുന്ന സൂപ്പുണ്ടാക്കാൻ പനനൂറുപയോഗിക്കാറുണ്ടു്. മലേഷ്യയിലെ പരമ്പരാഗത മീൻ വിഭവമായ കെരെപോൿ ലകർ ഉണ്ടാക്കാനായിട്ടു് പനനൂറുപയോഗിക്കാറുണ്ടു്. അതിനായി മലേഷ്യയിൽ പനനൂറു് ഇറക്കുമതി ചെയ്യാറുണ്ടു്.

പനനൂറ് പാലും മധുരവും ചേർത്തു് പുഡ്ഡിങ് ഉണ്ടാക്കുവാൻ ഉപയോഗിക്കാറുണ്ടു്[2].

മറ്റ് ഉപയോഗങ്ങൾ[തിരുത്തുക]

വസ്ത്രനിർമ്മാണ വ്യവസായത്തിൽ നൂലു് യന്ത്രത്തിനു് എളുപ്പത്തിൽ വഴങ്ങിക്കിട്ടാൻ പനനൂറുപയോഗിച്ച് സംസ്കരിച്ചെടുക്കാറുണ്ടു്.

(ന്യൂ ഗനിയയിൽ പനനൂറെടുക്കുന്ന പന
ഒരു പനനൂറ് അന്നജ അരിപ്പ
പനനൂറുകൊണ്ടുണ്ടാക്കിയ അപ്പം

അവലംബം[തിരുത്തുക]

  1. അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011 ശേഖരിച്ചതു് ആഗസ്ത് 27, 2011
  2. "Sago Pudding with Palm Sugar (Sago Gula Melaka)". mycookinghut.com. ശേഖരിച്ചത് 29 ആഗസ്റ്റ് 2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=പനനൂറ്&oldid=2611289" എന്ന താളിൽനിന്നു ശേഖരിച്ചത്