പത്തിലക്കറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഉണ്ടാക്കുന്ന ഒരു കറിയാണ് പത്തിലക്കറി.[1] തഴുതാമ, ചേമ്പില, മത്തയില, കുമ്പളയില, പയറില, ചീര, മുത്തിൾ, വേലിച്ചീര, മണിത്തക്കാളിഇല എവയാണ് പത്ത് ഇലകൾ.

പാചകം[തിരുത്തുക]

ഇലകൾ കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുറച്ച് പച്ചമുളകും ഒരു കഷണം ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും വഴറ്റുക. അതിലേക്ക് ഒരു നാളികേരം ചിരകിയതും ഇലകൾ അരിഞ്ഞതും ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പ് ഉപയോഗിക്കാൻ പറ്റാത്തവർക്ക് ഇന്തുപ്പ് ചേർക്കാം.

അവലംബം[തിരുത്തുക]

ഡോ. ലളിതാംബിക, കർക്കിടക ചികിൽസകൾ-, മഹിളാരത്നം മാസിക, ആഗസ്റ്റ് 2013

  1. മനോരമ ഓൺലൈൻ - ആരോഗ്യചര്യകളുടെ കർക്കടകം
"https://ml.wikipedia.org/w/index.php?title=പത്തിലക്കറി&oldid=1977706" എന്ന താളിൽനിന്നു ശേഖരിച്ചത്