മുത്തിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Centella asiatica
Centella asiatica hrishi.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Apiales
കുടുംബം: Apiaceae
ജനുസ്സ്: Centella
വർഗ്ഗം: C. asiatica
ശാസ്ത്രീയ നാമം
Centella asiatica
(L.) Urban
പര്യായങ്ങൾ

ബ്രഹ്മിപോലെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനുതകുന്ന ഒരു ഔഷധമാണ്‌ മുത്തിൾ. കരിന്തക്കാളി, കരിമുത്തിൾ, കുടകൻ,കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി‍ എന്നിങ്ങനെ പല പേരുകളിൽ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ്‌ ഇത്. മണ്ഡൂകപർണ്ണി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം സെന്റെല്ല ഏഷ്യാറ്റിക് (Centella Asiatica)എന്നാണ്‌ [1].

പ്രത്യേകത[തിരുത്തുക]

ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ‍ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. തണ്ട്, ഇല, വേര്‌ എന്നിവയാണ്‌ ഔഷധത്തിന്‌ ഉപയോഗിക്കുന്നത്[1]

കുടങ്ങൽ

രാസഘടകങ്ങൾ[തിരുത്തുക]

ഏഷ്യാറ്റിക്കോ സൈഡുകൾ, ഫ്ലവനോയ്ഡുകൾ [2]

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം :കഷായം, മധുരം
  • ഗുണം :ലഘു, സരം
  • വീര്യം :മധുരം
  • വിപാകം :മേധ്യം[3]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

സമൂലം[3]

ഔഷധഗുണം[തിരുത്തുക]

ത്വക്‌രോഗം, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന്‌ മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്[1]

ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണു്.ധാതുപുഷ്ടികൂട്ടി യൗവനം നിലനിർത്തും.[4]

ബ്രഹ്മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയിൽ ചേർക്കുന്നു.[5]

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 117 &118. H&C Publishers, Thrissure.
  2. എം. ആശാ ശങ്കർ, പേജ് 11 - ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  4. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മുത്തിൾ&oldid=1842415" എന്ന താളിൽനിന്നു ശേഖരിച്ചത്