പട്രീഷ്യ ബാത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പട്രീഷ്യ ബാത്
Patriciabath.jpg
ജനനം(1942-11-04)നവംബർ 4, 1942
New York
ദേശീയതഅമേരിക്കൻ
തൊഴിൽOphthalmologist, inventor, humanitarian

പട്രീഷ്യ ഇറ ബാത് (ജനനം നവംബർ 4, 1942) അമേരിക്കൻ നേത്രവിദഗ്ദ്ധയും ഇൻവെന്ററും അക്കാഡമികും ആയിരുന്നു. ബാത് ജൂൾസ് സ്റ്റെയ്ൻ ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ വനിതാ സ്റ്റാഫ് ആണ്. ഒപ്താൽമോളജിയിലെ മാസ്റ്റർ ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഹെഡ് ആയി പ്രവർത്തിക്കുന്നു. റൊണാൾഡ് റീഗൻ അക്ല മെഡിക്കൽ സെന്ററിലെ (UCLA Medical Center) ഓണറി സ്റ്റാഫ് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാത് ഈ സ്ഥാപനങ്ങളിലെല്ലാം സേവനമനുഷ്ടിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയാണ്. മെഡിക്കൽ പേറ്റന്റ് ലഭിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിത കൂടിയാണ്. വാഷിങ്ടൺ, ഡി.സി.യിലെ ഒരു കമ്പനിയായ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്നെസ്സ് സ്ഥാപിച്ചത് പട്രീഷ്യ ഇറ ബാത് ആണ്.

ജീവിതരേഖ[തിരുത്തുക]

1942 നവംബർ 4 ന് മാൻഹട്ടനിലെ ഹാർലനിൽ രുപേർട്ട്, ഗ്ലാഡിസ് ബാത് എന്നിവരുടെ മകളായി ജനിച്ചു. സീമാൻ മെർചന്റും ന്യൂസ്പേപ്പർ കോളമിസ്റ്റുമായ അവളുടെ പിതാവ് ട്രിനിഡഡിൽ നിന്നുള്ള കുടിയേറ്റക്കാരനായിരുന്നു. [1]അദ്ദേഹം ന്യൂയോർക്ക് സിറ്റി സബ് വേയിലെ മോട്ടോർമാനായി പ്രവർത്തിക്കുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരനായിരുന്നു.[2][3]അവളുടെ അമ്മ ആഫ്രിക്കൻ അടിമവംശത്തിൽ നിന്നുള്ളതായിരുന്നു.

അവലംബം[തിരുത്തുക]

  1. Wilson, Donald; Jane Wilson (June 20, 2003). The Pride of African American History. AuthorHouse. p. 25. ISBN 978-1-4107-2873-9.
  2. "Dr. Patricia E. Bath". Changing the Face of Medicine. National Institute of Mental Health (NIMH). Retrieved February 25, 2011.
  3. Lambert, Laura (September 1, 2007). "Patricia Bath: Inventor of laser cataract surgery". Inventors and Inventions. Marshall Cavendish. 1: 69–74. ISBN 978-0-7614-7763-1.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പട്രീഷ്യ_ബാത്&oldid=3089254" എന്ന താളിൽനിന്ന് ശേഖരിച്ചത്