പഞ്ച്‌ഷിർ താഴ്വര
പഞ്ച്ഷിർ താഴ്‌വര | |
---|---|
![]() അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷിർ താഴ്വരയുടെ ഒരു കാഴ്ച. | |
![]() Map of Afghanistan with Panjshir highlighted |
പഞ്ച്‌ഷിർ താഴ്‌വര (പഞ്ച്‌ഷീർ അല്ലെങ്കിൽ പഞ്ച്‌ഷെർ എന്നും പറയപ്പെടുന്നു; Pashto/Dari: درهٔ پنجشير – Dare-ye Panjšēr; അക്ഷരാർത്ഥത്തിൽ അഞ്ച് സിംഹങ്ങളുടെ താഴ്‌വര) വടക്ക്-മധ്യ അഫ്ഗാനിസ്ഥാനിൽ കാബൂളിന് 150 കിലോമീറ്റർ (93 മൈൽ) വടക്കുഭാഗത്തായി, ഹിന്ദുക്കുഷ് പർവതനിരകൾക്ക് സമീപത്തായുള്ള ഒരു താഴ്‌വരയാണ്.[1] ഇത് പഞ്ച്ഷിർ നദിയാൽ വിഭജിക്കപ്പെട്ടിരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ വംശീയ വിഭാഗമായ താജിക്കുകൾ ഉൾപ്പെടെ ഏകദേശം 100,000 ത്തിലധികം ആളുകളുടെ വാസഗേഹമാണ് ഈ താഴ്വര.[2] 2004 ഏപ്രിലിൽ, പർവാൻ പ്രവിശ്യയുടെ ഭാഗമായിരുന്ന ഇത് പുതുതായി രൂപികൃതമായ പഞ്ച്ഷിർ പ്രവിശ്യയുടെ ഹൃദയഭൂമിയായി മാറി.[3]
അവലംബം[തിരുത്തുക]
- ↑ "Afghanistan gets rid of heavy arms in Panjshir". Xinhua. 2005-03-06. മൂലതാളിൽ നിന്നും 2006-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-11-22.
- ↑ "Afghanistan". Library of Congress Country Studies. Library of Congress. 1997. ശേഖരിച്ചത് 2006-11-19.
- ↑ American Forces Press Service (5 July 2006). "New Afghan Road Offers Gateway to Optimism". archive.defense.gov (ഭാഷ: ഇംഗ്ലീഷ്). U.S. Department of Defense. മൂലതാളിൽ നിന്നും 2017-09-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 August 2017.