Jump to content

പഞ്ച്ഷിർ പ്രവിശ്യ

Coordinates: 35°24′N 70°00′E / 35.4°N 70.0°E / 35.4; 70.0
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ച്ഷിർ പ്രവിശ്യ

پنجشیر
പഞ്ച്‌ഷിർ താഴ്‌വര, പഞ്ച്‌ഷിർ നദി, അഹമ്മദ് ഷാ മസൂദിന്റെ ശവകുടീരം, പഞ്ച്‌ഷിർ കാറ്റാടിപ്പാടം എന്നിവയുടെ ഒരു വീക്ഷണം.
പഞ്ച്‌ഷിർ താഴ്‌വര, പഞ്ച്‌ഷിർ നദി, അഹമ്മദ് ഷാ മസൂദിന്റെ ശവകുടീരം, പഞ്ച്‌ഷിർ കാറ്റാടിപ്പാടം എന്നിവയുടെ ഒരു വീക്ഷണം.
Map of Afghanistan with Panjshir highlighted
Map of Afghanistan with Panjshir highlighted
Coordinates (Capital): 35°24′N 70°00′E / 35.4°N 70.0°E / 35.4; 70.0
CountryAfghanistan
CapitalBazarak
ഭരണസമ്പ്രദായം
 • GovernorMuhammad Arif Sarwari
വിസ്തീർണ്ണം
 • ആകെ3,610 ച.കി.മീ.(1,390 ച മൈ)
ജനസംഖ്യ
 (2021)[1]
 • ആകെ172,895
 • ജനസാന്ദ്രത48/ച.കി.മീ.(120/ച മൈ)
സമയമേഖലUTC+4:30 (Afghanistan Time)
ISO കോഡ്AF-PAN
Main languagesDari
Control Islamic Republic of Afghanistan

പഞ്ച്ഷിർ ( (Dari/Pashto: پنجشیر‬,: അക്ഷരാർത്ഥത്തിൽ "അഞ്ച് സിംഹങ്ങൾ", പഞ്ച്ഷേർ, പഞ്ച്ഷീർ എന്നിങ്ങനെയും അറിയപ്പെടുന്നു) പഞ്ച്ഷിർ താഴ്വര ഉൾക്കൊള്ളുന്ന അഫ്ഗാനിസ്ഥാനിലെ  വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുപ്പത്തിനാല് പ്രവിശ്യകളിലൊന്നാണ്. ഏഴ് ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ പ്രവിശ്യ 512 ഗ്രാമങ്ങളെ ഉൾക്കൊള്ളുന്നു. 2021 -ലെ കണക്കുകൾ പ്രകാരം പഞ്ച്ഷിർ പ്രവിശ്യയിലെ ആകെ ജനസംഖ്യ ഏകദേശം 173,000 ണ്.[1][2] പ്രവിശ്യാ തലസ്ഥാനമായി ബസാറക്ക് പ്രവർത്തിക്കുന്നു. ഇപ്പോൾ രണ്ടാം താലിബാൻ വിരുദ്ധ പ്രതിരോധ സേനയാൽ നിയന്ത്രിക്കപ്പെടുന്ന പഞ്ച്ഷിറും ബഗ്ലാനും  2021 ലെ താലിബാൻ ആക്രമണത്തിൽ അവരുടെ നിയന്ത്രണത്തിലാകാത്തതെന്ന് കരുതപ്പെടുന്ന രണ്ട് പ്രവിശ്യകളാണ്. 2004 ൽ അയലത്തെ പർവാൻ പ്രവിശ്യയിൽ നിന്ന് പഞ്ച്ഷിർ ഒരു സ്വതന്ത്ര പ്രവിശ്യയായി മാറി. വടക്കുഭാഗത്ത് ബാഗ്ലാൻ, തഖർ, കിഴക്ക് ബഡാക്ഷാൻ, നൂരിസ്ഥാൻ, തെക്ക് ലഘ്മാൻ, കപീസ, പടിഞ്ഞാറ് പർവാൻ എന്നീ പ്രവിശ്യകളുമായി ഇത് അതിർത്തി പങ്കിടുന്നു.

ചരിത്രം

[തിരുത്തുക]

16-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലും 18-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും ബുഖാറയിലെ ഖാനേറ്റ് ഈ പ്രദേശം ഭരിച്ചു. പഞ്ച്ഷിർ ഉൾപ്പെടെയുള്ള പർവാൻ മേഖല കീഴടക്കിയ അഹമ്മദ് ഷാ ദുറാനി, ബുഖാറയിലെ മുറാദ് ബേഗുമായി ഒപ്പിട്ട ഒരു സൗഹൃദ ഉടമ്പടിയ്ക്കു ശേഷമോ അല്ലെങ്കിൽ ഏകദേശം 1750 ലോ ദുറാനി സാമ്രാജ്യത്തിന്റെ ഭാഗമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ദുറാനികളുടെ ഭരണം ബരാൿസായ് രാജവംശത്തിന്റെ ഭരണത്തിനു വഴിമാറി. പത്തൊൻപതാം നൂറ്റാണ്ടിൽ, ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾ പോലുള്ള ബ്രിട്ടീഷ് കടന്നുകയറ്റങ്ങൾ ഈ പ്രദേശത്തെ ബാധിച്ചിരുന്നില്ല.

1973-ൽ മുഹമ്മദ് ദാവൂദ് ഖാൻ അഫ്ഗാനിസ്ഥാനിൽ അധികാരം ഏറ്റെടുത്തതോടെ പാക്കിസ്ഥാനിലെ പഷ്തൂൺ ആധിപത്യമുള്ള വിശാലമായ ഒരു പ്രദേശത്തിനുമേൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കാൻ തുടങ്ങുകയും ഇത് പാകിസ്ഥാൻ സർക്കാരിന് വലിയ ആശങ്കയുണ്ടാക്കുകയും ചെയ്തു. 1975 ആയപ്പോഴേക്കും അഹ്മദ് ഷാ മസൂദും അനുയായികളും പഞ്ച്ഷീറിൽ ഒരു പ്രക്ഷോഭം ആരംഭിച്ചുവെങ്കിലും പാകിസ്താനിലെ പെഷവാറിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരാകുകയും അവിടെ അവർക്ക് അന്നത്തെ പാക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ പിന്തുണ ലഭിക്കുകയും ചെയ്തു. അഫ്ഗാൻ സായുധ സേനയെ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ദാവൂദിനെ നിർബന്ധിതനാക്കിയ 1978 ഏപ്രിൽ മാസത്തെ കാബൂളിലെ സൗർ വിപ്ലവത്തിന് ഭൂട്ടോ വഴിയൊരുക്കിയതായി പറയപ്പെടുന്നു.[3]

സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിൽ, അഹ്മദ് ഷാ മസൂദിനും സൈന്യത്തിനും എതിരെ പഞ്ച്ഷിർ നിരവധി തവണ ആക്രമിക്കപ്പെട്ടു. ഒരു പ്രാദേശിക പ്രക്ഷോഭത്തിനുശേഷം 1979 ഓഗസ്റ്റ് 17 മുതൽ പഞ്ച്ഷിർ മേഖല വിമതരുടെ നിയന്ത്രണത്തിലായിരുന്നു.[4] അതിന്റെ പർവതജന്യ പ്രകൃതി[5] PDPA സർക്കാരിനും സോവിയറ്റ് യൂണിയനുമെതിരെ 1980 കളിലെ സോവിയറ്റ് -അഫ്ഗാൻ യുദ്ധത്തിൽ മുജാഹിദ് കമാൻഡർമാർക്ക് ഈ പ്രദേശത്തെ നന്നായി സംരക്ഷിക്കുന്നതിന് സഹായകമായി.

1992 ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാന്റെ തകർച്ചയ്ക്ക് ശേഷം ഈ പ്രദേശം ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ ഭാഗമായി. 1990 കളുടെ അവസാനത്തോടെ, പഞ്ച്ഷിറും അയൽപ്രവിശ്യയായ ബഡാക്ഷാൻ പ്രവിശ്യയും താലിബാനെതിരായ വടക്കൻ സഖ്യത്തിന്റെ ഒരു വേദിയായി. 2001 സെപ്റ്റംബർ 9 ന് പ്രതിരോധ മന്ത്രി മസൂദ് രണ്ട് അൽ-ക്വയ്ദ പ്രവർത്തകരകാൽ കൊലപ്പെട്ടു.[6] രണ്ട് ദിവസങ്ങൾക്ക് ശേഷം 2001 സെപ്റ്റംബറിൽ അമേരിക്കയിൽ തീവ്രവാദി ആക്രമണമുണ്ടായതോടെ അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു വലിയ യുദ്ധത്തിന് തുടക്കംകുറിച്ചു.

പഞ്ച്ഷീർ താഴ്വരകൂടി ഉൾക്കൊള്ളുന്ന, പർവാൻ പ്രവിശ്യയിലെ പഞ്ച്ഷിർ ജില്ല 2004 ഏപ്രിലിൽ കർസായ് ഭരണത്തിൻ കീഴിൽ ഒരു പ്രവിശ്യയായി മാറി. അഫ്ഗാൻ ദേശീയ സുരക്ഷാ സേന (ANSF) പ്രവിശ്യയിൽ നിരവധി താവളങ്ങൾ സ്ഥാപിച്ചു. ഇതിനിടയിൽ, ഇന്റർനാഷണൽ സെക്യൂരിറ്റി അസിസ്റ്റൻസ് ഫോഴ്സും (ISAF) ഇവിടെ താവളങ്ങൾ സ്ഥാപിക്കുകയും അമേരിക്കയുടെ നേതൃത്വത്തിലുള്ള പ്രൊവിൻഷ്യൽ റികൺസ്ട്രക്ഷൻ ടീം  (PRT) 2000-കളുടെ അവസാനത്തിൽ പഞ്ച്ഷീറിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കാബൂളിന്റെ പതനത്തിനുശേഷം, ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാനോട് കൂറുള്ള താലിബാൻ വിരുദ്ധ ശക്തികൾ പഞ്ച്ഷീർ പ്രവിശ്യയിലേക്ക് പലായനം ചെയ്തു.[7] അവർ പഞ്ച്ഷീർ പ്രതിരോധം രൂപീകരിക്കുകയും അഫ്ഗാനിസ്ഥാനിലെ പുതിയ ഇസ്ലാമിക് എമിറേറ്റിനെതിരെ തുടരുന്ന പഞ്ച്ഷിർ സമരവുമായി ചേർന്ന് പോരാടിക്കൊണ്ടിരിക്കുകയും ചെയ്തു. പുതിയ പ്രതിരോധ ശക്തികൾ വടക്കൻ സഖ്യത്തിന്റെ പഴയ പതാക ഉയർത്തി.[8] പഞ്ച്ഷീർ പ്രതിരോധം താലിബാന്റെ മുന്നേറ്റത്തെ തടയുകയും പഞ്ച്ഷീർ പ്രവിശ്യയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും കയ്യാളിയെങ്കളും ചില വിദഗ്ധരെങ്കിലും ഈ വിജയത്തിൽ സംശയം പ്രകടിപ്പിച്ചു.[9]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Estimated Population of Afghanistan 2021-22" (PDF). National Statistic and Information Authority (NSIA). April 2021. Archived (PDF) from the original on June 29, 2021. Retrieved June 21, 2021. {{cite web}}: |archive-date= / |archive-url= timestamp mismatch; ജൂൺ 24, 2021 suggested (help)
  2. "Panjshir Province". Understanding War. Retrieved 2013-08-17.
  3. Bowersox, Gary W. (2004). The Gem Hunter: The Adventures of an American in Afghanistan. United States: GeoVision, Inc. p. 100. ISBN 0-9747-3231-1. Retrieved 2010-08-22. To launch this plan, Bhutto recruited and trained a group of Afghans in the Bala-Hesar of Peshawar, in Pakistan's North-west Frontier Province. Among these young men were Massoud, Gulbuddin Hekmatyar, and other members of Jawanan-e Musulman. It served Massoud's interests, which were apparently opposition to the Soviets. Later, after Massoud and Hekmatyar had a terrible falling-out over Massoud's opposition to terrorist tactics and methods, Massoud overthrew from Jawanan-e Musulman. He joined Rabani's newly created Afghan political party, Jamiat-i-Islami, in exile in Pakistan.
  4. Halim Tanwir, Dr. M. (February 2013). AFGHANISTAN: History, Diplomacy and Journalism Volume 1. ISBN 9781479760909.
  5. "Operations". Northern Alliance: Fighting for a Free Afghanistan (in അമേരിക്കൻ ഇംഗ്ലീഷ്). Friends of the Northern Alliance. Retrieved 20 August 2021.
  6. "The Spy Who Quit". PBS - Frontline. January 17, 2011. Retrieved 2014-10-18.
  7. "The Panjshir Valley: what is the main bastion of resistance against the Taliban advance in Afghanistan". marketresearchtelecast.com. Archived from the original on 2021-08-16. Retrieved 2021-08-24.
  8. "'Northern Alliance' flag hoisted in Panjshir in first resistance against Taliban". www.hindustantimes.com.{{cite web}}: CS1 maint: url-status (link)
  9. "Anti-Taliban fighters take back three districts as resistance builds up in Panjshir Valley, but experts cast doubts". www.firstpost.com.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=പഞ്ച്ഷിർ_പ്രവിശ്യ&oldid=4081616" എന്ന താളിൽനിന്ന് ശേഖരിച്ചത്