Jump to content

പഞ്ചാബി കബഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരു ഗോബിന്ദ് സ്റ്റേഡിയത്തിലെ കബഡി മത്സരം
ബീമെറിലെ കബഡി മത്സരം
വട്ടത്തിലുള്ള കബഡി ഗ്രൌണ്ട്

പഞ്ചാബ് സംസ്ഥാനത്ത് ഉത്ഭവം കൊണ്ട ഒരു കായിക മത്സരമാണ് പഞ്ചാബി കബഡി എന്നാണ് വിശ്വസിച്ചു വന്നിരുന്നത്. എന്നാൽ കബഡിയുടെ യഥാർത്ഥ ഉറവിടം തമിഴ്നാടാണ്.

പഞ്ചാബി കബഡിയുടെ പ്രത്യേകതകൾ[തിരുത്തുക]

 • പഞ്ചാബി കബഡി ഒന്നിൽ കൂടുതൽ വ്യത്യസ്ത രീതിയിൽ കളിക്കാറുണ്ട്. അതിൽ ഒന്ന്;
 • വൃത്താകൃതിയിൽ - സംസ്ഥാന-ദേശീയ തലത്തിൽ ഈ രീതിയിൽ കളിക്കാറുണ്ട്. അമേച്ചർ സർക്കിൾ ഓഫ് കബഡി ഫെടറേഷൻ ആണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.[1]

പേരിന്റെ ഉത്ഭവം[തിരുത്തുക]

കൌഡി എന്നാ പഞ്ചാബി വാക്കിൽ നിന്നാണ് കബഡി എന്ന വാക്ക് ഉണ്ടായത് എന്നും. കാളക്കുട്ടി എന്നർത്ഥം വരുന്ന 'കട്ട' എന്ന പഞ്ചാബി വാക്കും, പൊടി എന്നർത്ഥം വരുന്ന 'വഡ്ഡി' എന്ന വാക്കും കൂടി ചേർന്നാണ് കബഡി ഉണ്ടായതെന്ന് വിസ്വസിക്കുന്നവരും ഉണ്ട്. യഥാർത്ഥ ഉറവിടം തമിഴിലെ 'കൈപിടി' എന്ന വാക്കിൽനിന്നാണെന്നാണ് വിദഗ്ദ്ധമതം.

പഞ്ചാബിലെ പരമ്പരാഗത കബഡികളി രീതികൾ[തിരുത്തുക]

ലാമ്പി കബഡി[തിരുത്തുക]

ലാമ്പി കബഡിയിൽ വൃത്താകൃത്തിയിലുള്ള കളിക്കളത്തിൽ 15 കളിക്കാർ ആണ് ഉണ്ടാവുക. പുറത്തേക്ക് ഉള്ള പരിധി ഉണ്ടാവില്ല. കളിക്കാർക്ക്‌ എത്ര വേഗത്തിൽ വേണമെങ്കിലും കാലത്തിനുള്ളിൽ ഓടാവുന്നതാണ്. കളിക്കുന്നയാൽ "കബഡി, കബഡി" എന്ൻ ഉരുവിട്ട് കൊണ്ട് വേണം മറുവശത്തേക്ക് പോകുവാൻ. കളിയിൽ രഫറി ഉണ്ടാവില്ല.

സൌന്ചി കബഡി[തിരുത്തുക]

സൌന്ചി കബഡി (സൌന്ചി പക്കി) ബോക്സിങ്ങിനോട് താരതമ്യപ്പെടുത്താവുന്ന ഒരു രീതിയിൽ ഉള്ള മത്സരം ആണ്. പഞ്ചാബിന്റെ മൽവ ഭാഗത്ത് പ്രശസ്തമാണ് ഈ കബഡി. ഈ കബഡിയിൽ കളിക്കാരുടെ എണ്ണത്തിൽ പരിധിയില്ല. ചുവന്ന തുണികൊണ്ട് മൂടിയ ഒരു മുള വടി ആദ്യം ആര് മണ്ണിൽ കുഴിച്ചിടുന്നുവോ അവരാണ് വിജയിക്കുക.

ഓടുന്നയാൾക്ക് എതിരെ വരുന്ന ആളുടെ അരികിൽ നിന്ന് രക്ഷപ്പെടാൻ അയാളുടെ നെഞ്ചിൽ മാത്രമേ ബലം പ്രയോഗിക്കാൻ പാടുള്ളൂ. എതിർഭാഗക്കാരന് ഓടുന്നയാളുടെ കണങ്കൈയിൽ മാത്രമേ പിടിക്കാൻ പാടുള്ളൂ അല്ലാത്ത പക്ഷം അയോഗ്യമാക്കപ്പെടുന്നതാണ്. എതിർഭാഗക്കാരൻ ഓടുന്നയാളിന്റെ കണങ്കൈയിൽ പിടിച്ച് നിർത്തിയാൽ, എതിര്ഭാഗക്കാരൻ അയാൾ വിജയിക്കുന്നതാണ്. അല്ലാത്ത പക്ഷം ഓടുന്നയാളെ വിജയിയായി പ്രഖ്യാപിക്കും.

ഗൂന്ഗി കബഡി[തിരുത്തുക]

വളരെപ്രസിദ്ധമായ ഒരു കബഡിയാണ് "ഗൂന്ഗി കബഡി". കളിക്കുന്നയാൾ "കബഡി, കബഡി" എന്ന് ഉച്ചരിക്കാതെ എതിർഭാഗത്തുള്ള ഒരു കളിക്കാരനെ തൊട്ട് വിജയകരമായി അയാളുടെ സ്ഥലത്ത് തിരിച്ച് എത്തിയാൽ അയാൾ വിജയിക്കും. എതിർഭാഗക്കാരെ പ്രതിരോധിക്കാൻ പറ്റാതെ വന്നാൽ എതിർഭാഗത്തുള്ള ടീം വിജയിക്കും.

മറ്റു പരമ്പരാഗത രീതികൾ[തിരുത്തുക]

പഞ്ചാബി കബഡി വൃത്തരീതി[തിരുത്തുക]

ചരിത്രം[തിരുത്തുക]

ഇന്ത്യൻ സംസ്ഥാനങ്ങളായ പഞാബിന്റെയും ഹരിയാനയുടെയും കബഡികളി രീതിയാണ് വൃത്തകബഡി എന്ന് പറഞ്ഞുപോന്നിരുന്നു. 1978 ൽ അമേച്ചർ സർക്കിൾ ഓഫ് കബഡി ഫെടറേഷൻ ഇത് പഞ്ചാബിന്റെ കളിയാണ് എന്ന് തീരുമാനിച്ചു. ദൈരേ വാലി കബഡി എന്ന പേരിലും ഈ രീതി അറിയപ്പെടുന്നു.

നിയമങ്ങൾ[തിരുത്തുക]

22 മീറ്റർ ചുറ്റളവുള്ള വൃത്താകൃത്തിയിലുള്ള നിരപ്പിലാണ് കബഡി മത്സരം നടക്കുക. വൃത്തിനു കുറുകെ ഒരു വരയും അതിനു അപ്പുറത്തും ഇപ്പുറത്തുമായി 8 അംഗങ്ങൾ വീതമുള്ള ടീം. ഒരേ സമയത്ത് ഒരാളെ മാത്രമേ എതിര്ഭാഗക്കാരന് തടുക്കാൻ പറ്റുകയുള്ളു. അല്ലാത്ത പക്ഷം ആ മാറ്റം അയോഗ്യമാക്കപ്പെടുന്നതാണ്. 40 മിനുട്ട് ദൈർഘ്യം ആണ് കളിക്ക് ഉള്ളത്.

ശ്രദ്ധേയമായ മത്സരങ്ങൾ[തിരുത്തുക]

കബഡി ലോകകപ്പ്[തിരുത്തുക]

സ്ത്രീ-പുരുഷ വിഭാഗങ്ങളിൽ ആയാണ് കബഡി മത്സരങ്ങൾ നടക്കാറു. വൃത്തരീതിയിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.

ലോക കബഡി ലീഗ്[തിരുത്തുക]

2014ൽ ആണ് ആദ്യമായി ലോക കബഡി ലീഗ് മത്സരം നടക്കുന്നത്. പഞ്ചാബ് കായികവിഭാഗം അംഗീകരിച്ച നിയമങ്ങൾ ആണ് പിന്തുടരുന്നത്. 2014 ആഗസ്റ്റ്‌ മുതൽ 2014 ഡിസംബർ വരെ 4 രാജ്യങ്ങളിൽ "ലോക കബഡി ലീഗ് മത്സരങ്ങൾ" നടന്നിട്ടുണ്ട്.

പ്രാദേശിക മത്സരങ്ങൾ[തിരുത്തുക]

1000-ത്തോളം പ്രാദേശിക കബഡി മത്സരങ്ങൾ ഇത് വരെ പഞ്ചാബിൽ നടന്നിട്ടുണ്ട്. അവയിൽ ചിലത് ചുവടെ :

 • രുർക്കാ ഖലാൻ കബഡി ടൂർണമെന്റ് [2]
 • ഉദ്ദം സിംഗ് കബഡി കപ്പ്‌
 • ബാബ ഹസ്തന സിംഗ് കബഡി ടൂർണമെന്റ്
 • ഹകിമ്പുർ കബഡി ഗെയിം. (നവൻഷഹർ ജില്ലയിലെ ഒരു ഗ്രാമമാണ് ഹകിമ്പുർ)
 • മോതട കലൻ കബഡി ടൂർണമെന്റ്.[3]
 • ശാന്ത് മഹാരാജ് ഇശാർ സിംഗ് ജി രാര സാഹിബ് കബഡി ടൂർണമെന്റ്

See also[തിരുത്തുക]

External links[തിരുത്തുക]

 • അമേച്ചർ കബഡി ഫെടെറേഷൻ ഓഫ് ഇന്ത്യ [1]

References[തിരുത്തുക]

 1. http://kabaddicircle.com/
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-13. Retrieved 2016-07-11.
 3. "Hindustan Times". Archived from the original on 2014-12-16. Retrieved 2016-07-11.
"https://ml.wikipedia.org/w/index.php?title=പഞ്ചാബി_കബഡി&oldid=3636001" എന്ന താളിൽനിന്ന് ശേഖരിച്ചത്