പച്ചമരപ്പൊട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പച്ചമരപ്പൊട്ടൻ
ParusSpilonotusGould.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Paridae
ജനുസ്സ്: Parus
വർഗ്ഗം: P. spilonotus
ശാസ്ത്രീയ നാമം
Parus spilonotus
Bonaparte, 1850

ആറ്റക്കുരുവിയോളം വലിപ്പവും, ഇരട്ടത്തലച്ചി ബുൾബുളിനെപ്പോലെ ഒരു ശിഖയുമുള്ള ഒരിനം പക്ഷിയാണ് പച്ചമരപ്പൊട്ടൻ (YELLOW CHEEKED TIT) (ശാസ്ത്രീയനാമം: Parus spilonotus).

മലനിരകളിൽ ഉദ്ദേശം 3000 അടിയ്ക്കുമീതെ ഇത് വസിയ്ക്കുന്നു.

നിറം[തിരുത്തുക]

ദേഹത്തിലെ പ്രധാന നിറങ്ങൾ ഇളം മഞ്ഞയും ,കറുപ്പുമാണ്.പുറവും ചിറകിന്റെ ചില ഭാഗങ്ങളും ഇളം പച്ച.കവിളും ദേഹത്തിന്റെ അടിഭാഗവും പച്ചത്തേപ്പുള്ള മഞ്ഞയാണ്.നെറ്റി മുതൽ പുറം കഴുത്തുവരെ,ശിഖയടക്കം നല്ല കറുപ്പും, കണ്ണിനു മീതെ പുറം കഴുത്തുവരെ നീണ്ടുപോകുന്ന പുരിക അടയാളം.താടിമുതൽ വയറുവരെ എത്തുന്ന കറുത്തപട്ട. കറുത്ത ചിറകിൽ വെള്ളകുത്തുകളും വരകളും കാണപ്പെടുന്നു. വാൽ മങ്ങിയ കറുപ്പിലും ഇരുവശത്തുമുള്ള എല്ലാ തൂവലുകളുടെ അറ്റം വെള്ളനിറത്തിലുമാണ്. പിടയ്ക്ക് അടിഭാഗത്തുള്ള പട്ട ഇളം പച്ചയായിരിയ്ക്കും.[2]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Parus spilonotus". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2012.1. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. ശേഖരിച്ചത് 16 July 2012. 
  2. കേരളത്തിലെ പക്ഷികൾ -ഇന്ദുചൂഡൻ പേജ്.419.കേരള സാഹിത്യ അക്കാദമി-2004 4 -0 പതിപ്പ്
"https://ml.wikipedia.org/w/index.php?title=പച്ചമരപ്പൊട്ടൻ&oldid=1793007" എന്ന താളിൽനിന്നു ശേഖരിച്ചത്