Jump to content

നോറ സെഹറ്റ്നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോറ സെഹറ്റ്നർ
സെഹറ്റ്നർ 2007ൽ
ജനനം
നോറ ഏഞ്ചല സെഹറ്റ്നർ

(1981-02-05) ഫെബ്രുവരി 5, 1981  (43 വയസ്സ്)
തൊഴിൽനടി
സജീവ കാലം2000–present

നോറ ഏഞ്ചല സെഹറ്റ്നർ (ജനനം: ഫെബ്രുവരി 5, 1981) ഒരു അമേരിക്കൻ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ്.

ആദ്യകാലം

[തിരുത്തുക]

ടെക്സസിലെ എൽ പാസോയിൽ നാൻസി ലിന്നിന്റെയും (മുമ്പ്, നെൽസൺ) ജോൺ കരോൾ സെഹെറ്റ്‌നറുടെയും മകളായി നോറ സെഹറ്റ്നർ ജനിച്ചു. എൽ പാസോയിലേക്ക് മടങ്ങിപ്പോകുന്നതിനുമുമ്പ് ഡാളസിന്റെ പ്രാന്തപ്രദേശമായ ടെക്സസിലെ റിച്ചാർഡ്സണിലുള്ള പ്രാഥമിക വിദ്യാലയത്തിൽ പഠനത്തിന് ചേർന്നു. പതിനാലാമത്തെ വയസ്സിൽ അവർ ഡാളസിലേക്ക് താമസം മാറുകയും അവിടെ വർഷങ്ങളോളം മക്കിന്നി ഹൈസ്കൂളിൽ പഠനം നടത്തുകയും ചെയ്തു. ഒരു വർഷക്കാലം, ഗണിതശാസ്ത്രത്തിലോ ശാസ്ത്രത്തിലോ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കായി നോർത്ത് ടെക്സസ് സർവകലാശാല നടത്തുന്ന ആദ്യകാല കോളേജ് പ്രവേശന പരിപാടിയായ ടെക്സസ് അക്കാദമി ഓഫ് മാത്തമാറ്റിക്സ് ആൻഡ് സയൻസ് പ്രോഗ്രാമിൽ പങ്കെടുത്തു.

ഔദ്യോഗികജീവിതം

[തിരുത്തുക]
ലണ്ടൻ[പ്രവർത്തിക്കാത്ത കണ്ണി] MCM എക്സ്പോ 2007

പതിനെട്ടാം വയസ്സിൽ സെഹറ്റ്നർ തനിക്ക് 8 വയസ്സുള്ളപ്പോൾ മുതൽ താൽപ്പര്യമുണ്ടായിരുന്ന അഭിനയ ജീവിതം ആരംഭിച്ചുകൊണ്ട് ലോസ് ആഞ്ചലെസിലേക്ക് താമസം മാറി. ടാർട്ട് (2001), അമേരിക്കൻ പൈ 2 (2001), R.S.V.P. (2002), മെയ് (2002), ദി സോംഗ് ഓഫ് റോസ് (2003) തുടങ്ങി മറ്റ് പല സിനിമകളിലും അതോടൊപ്പം നിരവധി ടിവി പരമ്പരകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചു. WBയുടെ എവർവുഡ് എന്ന ഷോയിൽ ലെയ്‌നി ഹാർട്ടിനെ സെഹറ്റ്നർ അവതരിപ്പിച്ചു.

2005 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ഒറിജിനാലിറ്റി ഓഫ് വിഷൻ സ്പെഷ്യൽ ജൂറി പ്രൈസ് നേടിയ ബ്രിക്ക് എന്ന സിനിമയിൽ, സെഹറ്റ്നർ ലോറ എന്ന സർപ്പ സുന്ദരിയായി അഭിനയിച്ചു. 2006 മാർച്ച് 21 ന് ലേക്‌ഷോർ റെക്കോർഡ്സ് പുറത്തിറക്കിയ ഈ ചിത്രത്തിന്റെ ശബ്‌ദലേഖന സിഡിയിൽ, "ദി സൺ ഹൂസ് റെയ്സ് ആർ ആൾ എല്ലാം അബ്ലേസ്" എന്ന ഗാനത്തിലെ സെഹറ്റ്നറുടെ പൂർണ്ണവും എഡിറ്റ് ചെയ്യപ്പെടാത്തതുമായ പ്രകടനം അവതരിപ്പിച്ചിരുന്നു. ബിനീത് എന്ന ത്രില്ലർ-ഹൊറർ ചലച്ചിത്രത്തിൽ ക്രിസ്റ്റി എന്ന പ്രധാന വേഷത്തിലും സെഹറ്റ്നർ പ്രത്യക്ഷപ്പെട്ടു.

2007 ൽ, മാരിസ ബെരെൻസണിനൊപ്പം ഫ്രഞ്ച് ഫാഷൻ മാഗസിൻ ജാലൂസ് അവരുടെ പത്താം വാർഷികം ആഘോഷിക്കുന്നതിനായി നിർമ്മിച്ച ""ജാലൂസ്: എലഗന്റേ, ഫേമസ്, ബ്യൂട്ടിഫുൾ, ജോളി" എന്ന ഹ്രസ്വചിത്രത്തിൽ സെഹറ്റ്നർ പ്രത്യക്ഷപ്പെട്ടു.[1] ഗ്രേയ്സ് അനാട്ടമി എന്ന ടെലിവിഷൻ പരമ്പരയുടെ ആറാം സീസണിൽ (2009–2010) 10 എപ്പിസോഡുകളിൽ ഡോ. റീഡ് ആദംസണിന്റെ ആവർത്തിച്ചുള്ള വേഷം സെഹറ്റ്നർ അവതരിപ്പിച്ചു. മാരോൺ എന്ന ടെലിവിഷൻ പരമ്പരയിൽ മാർക്ക് മരോണിന്റെ കാമുകിയായ ജെന്നിന്റെ വേഷം സെഹറ്റ്നർ അവതരിപ്പിച്ചു.[2] 2018 ൽ എബിസിയുടെ രാഷ്ട്രീയ നാടക പരമ്പരയായ ഡെസഗ്നേറ്റഡ് സർവൈവറിന്റെ രണ്ടാം സീസണിൽ വലേറിയ പോരിസ്‌കോവയുടെ ആവർത്തിച്ചുള്ള വേഷത്തിൽ സെഹറ്റ്നർ അഭിനയിച്ചു.[3] 2020 ഒക്ടോബറിൽ ഡിസ്നി+ ൽ പ്രദർശിപ്പിച്ച ടെലിവിഷൻ പരമ്പരയായ ദി റൈറ്റ് സ്റ്റഫിൽ ബഹിരാകാശയാത്രികനായ ജോൺ ഗ്ലെന്റെ[4] ഭാര്യ ആനി ഗ്ലെന്നായി നോറ സെഹറ്റ്നർ അഭിനയിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. Jaloufashion[പ്രവർത്തിക്കാത്ത കണ്ണി]
  2. Bibel, Sara (July 23, 2013). "'Maron' Renewed for 13 Episode Season 2 by IFC". TV by the Numbers. Archived from the original on February 22, 2014.
  3. Petski, Denise. "'Designated Survivor': Nora Zehetner Set To Recur On ABC Drama Series". Deadline. Retrieved March 21, 2018.
  4. Starr, Michael (October 5, 2020). "Patrick J. Adams takes flight as John Glenn in 'The Right Stuff'". New York Post. Retrieved October 12, 2020.
"https://ml.wikipedia.org/w/index.php?title=നോറ_സെഹറ്റ്നർ&oldid=3660837" എന്ന താളിൽനിന്ന് ശേഖരിച്ചത്