നൈട്രിക് അമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nitric acid
Nitric acid resonance median.png
Nitric-acid-2D-dimensions.png
Nitric-acid-3D-balls-B.png
Names
IUPAC name
Nitric acid
Other names
Aqua fortis; Spirit of nitre; Salpetre acid; Hydrogen Nitrate
Identifiers
CAS number 7697-37-2
RTECS number QU5775000
SMILES
ChemSpider ID 919
Properties
മോളിക്യുലാർ ഫോർമുല HNO3
മോളാർ മാസ്സ് 63.012 g/mol
Appearance Clear, colorless liquid
സാന്ദ്രത 1.51 g/cm³, colorless liquid
ദ്രവണാങ്കം

-42 °C, 231 K, -44 °F

ക്വഥനാങ്കം

83 °C, 356 K, 181 °F (bp of pure acid. 68% solution boils at 120.5 °C)

Solubility in water miscible
വിസ്കോസിറ്റി ? cP at ? °C
2.17 ± 0.02 D
Hazards
EU classification Oxidising agent O
Corrosive C
R-phrases R8, R35
S-phrases (S1/2), S23, S26, S36, S45
Flash point not applicable
Related compounds
Related compounds Nitrous acid
Dinitrogen pentoxide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
Infobox references

ശക്തിയേറിയ ഒരു അമ്ലമാണ് നൈട്രിക് അമ്ലം (പാക്യകാമ്ലം). രാസസമവാക്യം HNO3. ശുദ്ധ നൈട്രിക് അമ്ലത്തിന് നിറമില്ല. പഴകിയവയ്ക്ക് മഞ്ഞ നിറമുണ്ട്. നൈട്രജൻറെ ഓക്സൈഡുകളാണ് ഇതിന് കാരണം. ശക്തിയേറിയ ഓക്സീകാരീ കൂടിയാണ് നൈട്രിക് അമ്ലം. ലോഹങ്ങൾ, ഓക്സൈഡുകൾ, ഹൈഡ്രോക്സൈഡുകൾ എന്നിവയുമായി പ്രവർത്തിച്ച് നൈട്രിക് ലവണങ്ങൾ ഉണ്ടാവുന്നു. വളങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് നൈട്രിക് അമ്ലം ഉപയോഗിക്കുന്നു.

ഗുണങ്ങൾ[തിരുത്തുക]

അമ്ലത്വം[തിരുത്തുക]

നൈട്രിക് അമ്ലത്തെ ഹൈഡ്രോക്ലോറിൿ അമ്ലം, സൾഫ്യൂറിൿ അമ്ലം എന്നിവയേപ്പോലെ ശക്തിയേറിയ അമ്ലമായി സാധാരണ കണക്കാക്കാറുണ്ടെങ്കിലും അതിന്റെ അമ്ലവിയോജന സ്ഥിരാങ്കം (pKa = -1.64) ഹൈഡ്രോണിയം അയോണിന്റേതിനേക്കാൾ (pKa = -1.74) കൂടുതലായതിനാൽ കൃത്യമായ നിർവചനപ്രകാരം ക്ലോറിക് അമ്ലം (HClO3), ക്രോമിക് അമ്ലം (H2CrO4), ട്രൈഫ്ലൂറൊ അസറ്റിൿ അമ്ലം(CF3COOH) എന്നിവയേപ്പോലെ നൈട്രിൿ അമ്ലവും ഒരു യഥാർഥ ശക്തിയേറിയ അമ്ലമല്ല.

ഓക്സീകരണ ഗുണങ്ങൾ[തിരുത്തുക]

ലോഹങ്ങളുമായുള്ള പ്രവർത്തനം[തിരുത്തുക]

ശക്തിയേറിയ ഓക്സീകാരീയായതു കൊണ്ട് ധാരാളം ഓർഗാനിക് വസ്തുക്കളുമായി നൈട്രിക് അമ്ലം പ്രവർത്തിക്കുന്നു. ഗാഢത, താപനില എന്നിവയനുസരിച്ച് ഉണ്ടാകുന്ന ഉല്പന്നങ്ങൾക്ക് വ്യത്യാസം ഉണ്ടാകാം. പൊതുവായ തത്ത്വം അനുസരിച്ച് ഓക്സീകരണ പ്രവർത്തനങ്ങൾ ഗാഢ അമ്ലത്തിനൊപ്പം നടക്കുന്നു നൈട്രജൻ ഡയോക്സൈഡ് ഉണ്ടാവുന്നു(NO2).

Cu + 4H+ + 2NO3- → Cu+2 + 2NO2 + 2H2O

അലോഹങ്ങളുമായുള്ള പ്രവർത്തനം[തിരുത്തുക]

സിലിക്കൺ, ഹാലോജനുകൾ, ഉൽകൃഷ്ടവാതകങ്ങൾ തുടങ്ങിയ അലോഹ മൂലകങ്ങളൊഴിച്ച് എല്ലാ അലോഹ മൂലകങ്ങളുമായി പ്രതിപ്രവർത്തിച്ച് അവരെ ഓക്സീകരിക്കുന്നു.

C + 4HNO3 → CO2 + 4NO2 + 2H2O

or

3C + 4HNO3 → 3CO2 + 4NO + 2H2O

ഉല്പാദനം[തിരുത്തുക]

വ്യാവസായിക ഉല്പാദനം[തിരുത്തുക]

ഓക്സിജൻറെ സാനിധ്യത്തിൽ നൈട്രജൻ ഡയോക്സൈഡ് ജലവുമായി കലർത്തിയാണ് നൈട്രിക് അമ്ലം നിർമ്മിക്കുന്നത്.

ഓസ്റ്റ്വാൾഡ് പ്രക്രിയ വഴിയാണ് നൈട്രിക് അമ്ലം വ്യാവസായികമായി നിർമ്മിക്കുന്നത്.

ലബോറട്ടറി നിർമ്മാണം[തിരുത്തുക]

അവലംബം[തിരുത്തുക]


പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൈട്രിക്_അമ്ലം&oldid=2351662" എന്ന താളിൽനിന്നു ശേഖരിച്ചത്