നീലി സാലി
ദൃശ്യരൂപം
നീലിസാലി | |
---|---|
സംവിധാനം | കുഞ്ചാക്കോ |
നിർമ്മാണം | കുഞ്ചാക്കോ |
രചന | ശാരംഗപാണി |
അഭിനേതാക്കൾ | ബഹദൂർ, എസ്.ജെ. ദേവ്, ബോബൻ കുഞ്ചാക്കോ, കുട്ട്യേടത്തി വിലാസിനി, ശ്രീരഞ്ജിനി, കാഞ്ചന |
സംഗീതം | കെ. രാഘവൻ |
ചിത്രസംയോജനം | എസ്. വില്ല്യം |
റിലീസിങ് തീയതി | 23 ഡിസംബർ 1960 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മലയാളത്തിലെ ആദ്യ ഹാസ്യചലച്ചിത്രമാണ് 1960-ൽ പുറത്തിറങ്ങിയ നീലിസാലി[1]. ഉദയ സ്റ്റുഡിയോയുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച് അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലാണ് ബഹദൂർ ആദ്യമായി നായകകഥാപാത്രത്തെ അവതരിപ്പിച്ചത്[2]. ബഹദൂറിനൊപ്പം എസ്.പി. പിള്ള, കുട്ട്യേടത്തി വിലാസിനി, കാഞ്ചന, പി.ബി.പിള്ള, കുണ്ടറ ജോൺ, കുണ്ടറ ഭാസി, ബോബൻ കുഞ്ചാക്കോ എന്നിവർ അഭിനയിച്ചിരിക്കുന്നു. ശാരംഗപാണിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്.
ഗാനങ്ങൾ
[തിരുത്തുക]പി. ഭാസ്കരൻ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നു. കെ. രാഘവനാണ് സംഗീതം നൽകിയിരിക്കുന്നത്. നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ, നയാപൈസയില്ല എന്നീ ഗാനങ്ങൾ പിൽക്കാലത്ത് ടിവി പരിപാടികളിലൂടെയും മറ്റും പ്രശസ്തമായി.
ഗാനം | ഗാനരചന | സംഗീതം | ആലാപനം |
---|---|---|---|
അരക്കാ രൂപ (തീർച്ഛായില്ലാ ജനം)... | പി. ഭാസ്കരൻ | കെ. രാഘവൻ | മെഹബൂബ് |
ദൈവത്തൻ | പി. ഭാസ്കരൻ | കെ. രാഘവൻ | എ.എം. രാജ |
ഇക്കാനെപ്പോലെത്തെ | പി. ഭാസ്കരൻ | കെ. രാഘവൻ | |
കരകാണാത്തൊരു... [1] | പി. ഭാസ്കരൻ | കെ. രാഘവൻ | ശീർക്കാഴി ഗോവിന്ദരാജൻ |
മാനത്തെ കുന്നി ചെരുവിൽ... | പി. ഭാസ്കരൻ | കെ. രാഘവൻ | മെഹബൂബ്, എ.പി. കോമള |
മനുഷ്യന്റെ നെഞ്ചിൽ ... | പി. ഭാസ്കരൻ | കെ. രാഘവൻ | മെഹബൂബ്, എ.പി. കോമള |
നയാപൈസയില്ല കയ്യിലൊരു നയാപൈസയില്ല... | പി. ഭാസ്കരൻ | കെ. രാഘവൻ | മെഹബൂബ് |
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ... | പി. ഭാസ്കരൻ | കെ. രാഘവൻ | മെഹബൂബ്, എ.പി. കോമള |
ഓട്ടക്കണ്ണിട്ടുനോക്കും... | പി. ഭാസ്കരൻ | കെ. രാഘവൻ | മെഹബൂബ്, എ.പി. കോമള |
വാനിലെ മൺദീപം... | പി. ഭാസ്കരൻ | കെ. രാഘവൻ | പി.ബി ശ്രീനിവാസ് |
പിന്നണിഗായകർ
[തിരുത്തുക]കുറിപ്പ്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "തിരക്കഥ തുന്നിയ ജീവിതം, മാതൃഭൂമി മൂവീസ്, posted on: 03 Feb 2011". Archived from the original on 2013-03-01. Retrieved 2013-03-06.
- ↑ ചിരിയുടെ ബഹദൂർ സ്പർശം , മലയാളം വെബ്ദുനിയ
- ↑ ശീർക്കാഴി ഗോവിന്ദരാജൻ ചേർത്തതു് Sandhya സമയം വ്യാഴം, 16/07/2009 - 13:04
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Articles with dead external links from ഒക്ടോബർ 2023
- 1960-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കുഞ്ചാക്കോ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ശാരംഗപാണി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- കെ രാഘവൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ഭാസ്കരൻ- രാഘവൻ ഗാനങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ