നിത്യവഴുതന മെഴുക്കുപുരട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിത്യവഴുതനമെഴുക്കുപുരട്ടി

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഒരു ഭക്ഷ്യ വിഭവമാണ് നിത്യവഴുതന മെഴുക്കുപുരട്ടി.

ആവശ്യമായ സാധനങ്ങൾ[തിരുത്തുക]

നിത്യവഴുതനയുടെ കായ്‌ ,ചെറിയ ഉള്ളി / സവാള , പച്ചമുളക് , ഉപ്പ് ,വെളിച്ചെണ്ണ.

തയ്യാറാക്കുന്ന വിധം[തിരുത്തുക]

നിത്യവഴുതനയുടെ കായ്‌ , ചെറിയ ഉള്ളി / സവാള, പച്ചമുളക് എന്നിവ അരിഞ്ഞു വെക്കുക . പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിച്ച്‌ അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന നിത്യവഴുതന ഇടുക . കുറച്ചു മഞ്ഞൾപ്പൊടി ആവശ്യത്തിനു ഉപ്പ് ചേർത്ത് കുറച്ചു സമയം അടച്ചു വെച്ച് വേവിക്കുക . ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. വേവുമ്പോൾ വാങ്ങിവെയ്ക്കുക.