നാൻസി റീഗൻ
നാൻസി റീഗൻ Nancy Reagan | |
---|---|
![]() | |
First Lady of the United States | |
ഓഫീസിൽ January 20, 1981 – January 20, 1989 | |
പ്രസിഡന്റ് | റൊണാൾഡ് റീഗൻ |
മുൻഗാമി | Rosalynn Carter |
പിൻഗാമി | Barbara Bush |
First Lady of California | |
In role January 3, 1967 – January 6, 1975 | |
ഗവർണ്ണർ | Ronald Reagan |
മുൻഗാമി | Bernice Brown |
പിൻഗാമി | Gloria Deukmejian |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Anne Frances Robbins ജൂലൈ 6, 1921 New York City, New York, U.S. |
മരണം | മാർച്ച് 6, 2016 Bel Air, California, U.S. | (പ്രായം 94)
മരണ കാരണം | Congestive heart failure |
അന്ത്യവിശ്രമം | Ronald Reagan Presidential Library, Simi Valley, California, U.S. 34°15′32″N 118°49′14″W / 34.25899°N 118.82043°W |
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളി(കൾ) | |
കുട്ടികൾ | |
മാതാപിതാക്കൾ(s) |
|
അൽമ മേറ്റർ | Smith College |
ജോലി | Actress |
ഒപ്പ് | ![]() |
നാൻസി ഡേവിസ് റീഗൻ ( Nancy Davis Reagan ജനന സമയത്തം പേര്: ആൻ ഫ്രാൻസെസ് റോബ്ബിൻസ്, ജീവിതകാലം ജൂലൈ 6, 1921 – മാർച്ച് 6, 2016) ഒരു അമേരിക്കൻ നടിയും അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പതാമത്തെ പ്രസിഡൻറായിരുന്ന റൊണാൾഡ് റീഗൻറെ ഭാര്യയുമായിരുന്നു. 1981 മുതൽ 1989 വരെയുള്ള കാലഘട്ടത്തിൽ അവർ ഐക്യനാടുകളുടെ പ്രഥമവനിതയായി സേവനമനുഷ്ടിച്ചിരുന്നു.
അവർ ജനിച്ചത് ന്യൂയോർക്ക് നഗരത്തിലായിരുന്നു. മാതാപിതാക്കൾ വേർതിരിഞ്ഞ ശേഷം കുറച്ചു വർഷങ്ങൾ അവർ തന്റെ അമ്മാവന്റെയും അമ്മായിയുടെയും മേരിലാന്റിലുള്ള വീട്ടിൽ താമസിച്ചിരുന്നു. 1929 ൽ അമ്മ പുനർവിവാഹം ചെയ്തതിനുശേഷം നാൻസി ചിക്കാഗോയിലേയ്ക്കു വരുകയും രണ്ടാനഛന്റെ പേരായ ഡേവിസ് തന്റെ പേരനോടൊപ്പം ചേർക്കുകയും ചെയ്തു. നാൻസി ഡേവിസ് എന്ന പേരിൽ 1940 നും 1950 നുമിടയിലുള്ള കാലത്ത് ഏതാനും ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. “ദ നെക്സ്റ്റ് വോയിസ് യൂ ഹിയര്”, “നൈറ്റ് ഇൻറ്റു മോണിങ്ങ്”, “ഡോണോവൻസ് ബ്രെയിൻ” തുടങ്ങിയവ അവർ അഭിനയിച്ച ഏതാനും ചിത്രങ്ങളാണ്. 1952 ൽ അവർ റൊണാൾഡ് റീഗനെ വിവാഹം കഴിച്ച്. അക്കാലത്ത് അദ്ദേഹം സ്ക്രീൻ ആക്ടേർസ് ഗിൽഡിന്റെ പ്രസിഡന്റായിരുന്നു. അവർക്ക് രണ്ടു കുട്ടികളുണ്ടായിരുന്നു. 1967 മുതൽ 1975 വരെ റീഗൻ കാലിഫോർണിയ ഗവർണറായ കാലത്ത് അവർ കാലിഫോർണിയയുടെ പ്രഥമവനിതയായിരുന്നു.