നാന (മാനെ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nana
Edouard Manet 037.jpg
ArtistÉdouard Manet
Year1877
Mediumoil on canvas
Dimensions154 cm × 115 cm (61 ഇഞ്ച് × 45 ഇഞ്ച്)
LocationKunsthalle Hamburg, Hamburg

ഫ്രഞ്ച് ചിത്രകാരനായ എദ്വാർ മാനെ വരച്ച ചിത്രമാണ് നാന. 1877-ൽ ഈ ചിത്രം പൂർത്തീകരിച്ചു. അതേ വർഷം പാരീസിലെ സലൂണിൽ ഈ ചിത്രം നിരസിക്കപ്പെട്ടു. പാരീസിലെ പ്രധാന തെരുവുകളിലൊന്നായ ബൊളിവാർഡ് ഡെസ് കാപ്യൂസിൻസിലെ ഒരു കടയുടെ ജനാലയിൽ തന്റെ ചിത്രം പ്രദർശിപ്പിക്കാൻ മാനെ തീരുമാനിച്ചു. [1] പാരീസിലെ മാനെയുടെ പ്രശസ്തി ചിത്രത്തിന്റെ എക്സിബിഷനിൽ ശ്രദ്ധയും ജനക്കൂട്ടവും നേടുന്നതിനു കാരണമായി.[2] ജർമ്മനിയിലെ കുൻസ്താലെ ഹാംബർഗ് ആർട്ട് മ്യൂസിയത്തിലാണ് ഇപ്പോൾ ഈ ചിത്രമുള്ളത്.

വിവരണം[തിരുത്തുക]

കെടുത്തിയ രണ്ട് മെഴുകുതിരികളുമായി ദർപ്പണത്തിനുമുന്നിൽ നിൽക്കുന്ന സുന്ദരിയായ ഒരു യുവതിയെ ചിത്രം കാണിക്കുന്നു. അവരുടെ മുഖം കാഴ്ചക്കാരിലേക്ക് തിരിഞ്ഞിരിക്കുന്നു. അവർ ഒരു വെളുത്ത ചെമിസ്, നീല കോർസെറ്റ്, സിൽക്ക് സ്റ്റോക്കിംഗ്സ്, ഉയർന്ന ഉപ്പൂറ്റികളോടുകൂടിയ പാദരക്ഷകൾ എന്നിവ ധരിച്ചിരിക്കുന്നു. വീടിന്റെ അകത്തളത്തിന്റെ ചിത്രീകരണം ഇത് ഒരു സ്‌ത്രീയുടെ സ്വകാര്യമുറിയാണെന്ന് സൂചിപ്പിക്കുന്നു. സ്ത്രീക്ക് പിന്നിൽ രണ്ട് തലയിണകളുള്ള ഒരു സോഫയുണ്ട്. ഭംഗിയായി വസ്ത്രം ധരിച്ച ഒരു മനുഷ്യൻ, സോഫയിൽ ഇരിക്കുന്നത്, ചിത്രത്തിന്റെ വലതുവശത്ത് ഭാഗികമായി കാണാം. ഇടതുവശത്ത് ഒരു കസേരയും ഒരു മേശയും ഒരു ഫ്ലവർപോട്ടും ഉണ്ട്.

വ്യാഖ്യാനങ്ങൾ[തിരുത്തുക]

ശീർഷകവും നിരവധി വിശദാംശങ്ങളും അടങ്ങിയ ഈ ചിത്രം ഒരു ഉന്നതശ്രേണിയിലുള്ള വേശ്യയെയും അവരുടെ ഇടപാടുകാരെയും പ്രതിനിധീകരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ "നാന" എന്നത് സ്ത്രീ വേശ്യകൾക്ക് പ്രചാരത്തിലുള്ള ഒരു പേരായിരുന്നു (ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് "കാൻഡി" എന്നതിന്റെ അർത്ഥം പോലെ). ഇന്നും ഫ്രഞ്ച് പദം "നാന" എന്നത് നിസ്സാരയായ സ്ത്രീയെ വിവരിക്കാൻ ഉപയോഗിക്കുന്നു (അല്ലെങ്കിൽ ആർഗോട്ടിലെ "ഒരു സ്‌ത്രീ"

അവലംബം[തിരുത്തുക]

  1. Tubach, Surya (2018-03-16). "Why Manet's Empathetic Painting of a Parisian Prostitute Still Resonates Today". Artsy (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-03-04.
  2. Meyers, Jeffrey (2005). Impressionist Quartet: The Intimate Genius of Manet and Morisot, Degas and Cassatt. Harcourt books. ISBN 0151010765.
  • The article is a translation of Polish article "Nana (obraz Maneta)" as of 2010-03-24
"https://ml.wikipedia.org/w/index.php?title=നാന_(മാനെ)&oldid=3446983" എന്ന താളിൽനിന്ന് ശേഖരിച്ചത്