ദി കിയേഴ്‌സാർജ് അറ്റ് ബൗലോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Kearsarge at Boulogne എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Kearsarge at Boulogne
കലാകാരൻÉdouard Manet
വർഷം1864
MediumOil on canvas
അളവുകൾ81.6 cm × 100 cm (32.1 in × 39 in)
സ്ഥാനംMetropolitan Museum of Art, New York

1864 ൽ പൂർത്തിയാക്കിയ എഡ്വാർഡ് മാനെറ്റ് വരച്ച എണ്ണച്ചായാചിത്രമാണ് ദി കിയേഴ്‌സാർജ് അറ്റ് ബൗലോൺ. വിമത സ്വകാര്യപ്പടക്കപ്പൽ സി‌എസ്‌എസ് അലബാമയ്‌ക്കെതിരായ ചെർബർഗ് യുദ്ധത്തിലെ വിജയിയായ യൂണിയൻ ക്രൂയിസർ യു‌എസ്‌എസ് കിയേഴ്‌സാർജിനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പെയിന്റിംഗ്.

മാനെറ്റ് യുദ്ധത്തിന് സാക്ഷ്യം വഹിച്ചിരുന്നില്ലെങ്കിലും, ഒരു മാസത്തിനുശേഷം അദ്ദേഹം ചെർബർഗ് സന്ദർശിക്കുകയും ഇപ്പോൾ ഡിജോണിൽ പ്രദർശിപ്പിച്ചിരിക്കുന്ന കിയേഴ്‌സാർജിന്റെ ഒരു വാട്ടർ കളർ വരയ്ക്കുകയും ചെയ്തു. ഓയിൽ പെയിന്റിംഗ് ഒരുപക്ഷേ ഈ വാട്ടർ കളറിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.[1]

പിന്നീട് 1864-ൽ മാനെറ്റ് യുദ്ധത്തിന്റെ ഒരു വിവരണമായ ദി ബാറ്റിൽ ഓഫ് കിയേഴ്‌സാർജ് ആന്റ് ദി അലബാമ വരച്ചു.

അവലംബം[തിരുത്തുക]

  1. The Kearsarge at Boulogne, Metropolitan Museum of Art website

പുറംകണ്ണികൾ[തിരുത്തുക]