നവാഡ, ബീഹാർ
നവാഡ नवादा نوادہ | |
---|---|
City | |
Clockwise from top: Prajatantra Dwar, Khoori river bridge (connecting northern and southern parts of the city), Bhagat Singh chowk, Doordarshan kendra, Sadbhawana chowk, Nawada Railway Station. | |
Country | India |
State | Bihar |
Region | Magadha |
District | Nawada |
Ward | 33 wards |
• ഭരണസമിതി | Nawada Municipality |
ഉയരം | 80 മീ(260 അടി) |
(2011)[1] | |
• ആകെ | 1,09,141 |
• Official | Hindi English Urdu |
സമയമേഖല | UTC+5:30 (IST) |
PIN | 805110,805111 |
Telephone code | 06324 |
വാഹന റെജിസ്ട്രേഷൻ | BR-27 |
Sex ratio | 1.14 ♂/♀ |
വെബ്സൈറ്റ് | nawada |
നവാഡ, ഇന്ത്യൻ സംസ്ഥാനമായ ബീഹാറിലെ ഒരു മുനിസിപ്പാലിറ്റിയും പട്ടണവുമാണ്. ഈ പട്ടണം നവാഡ ജില്ലയുടെ ഭരണകേന്ദ്രവും കൂടിയാണ്.
ചരിത്രം
[തിരുത്തുക]നവാഡ, തെക്കൻ ബീഹാറിൻറെ ഭാഗങ്ങൾ ഉൾപ്പെട്ട പുരാതന മഗധ ദേശത്തിൻറെ ഭാഗമായിരുന്നു. നവാഡ എന്ന പേരിനു നിദാനം പുരാതന നാമമായ നൌ-അബാഡ് അല്ലെങ്കിൽ "പുതിയ പട്ടണം" എന്നാണ്. എലിയട്ട് മാർക്കറ്റ് എന്നാണീ പ്രദേശം പണ്ടുകാലത്ത് പരക്കെ അറിയപ്പെട്ടിരുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലാകുന്നതിനു മുമ്പ് ഇവിടം ഭരിച്ചിരുന്നത് ഹിസ്വയിലെ സ്വതന്ത്രരാജാക്കന്മാരായിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]നവാഡ സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 24°53′N 85°32′E / 24.88°N 85.53°E[2] ആണ്. ഖുറി നദി ഈ പ്രദേശത്തെ രണ്ടു ഖണ്ഡങ്ങളാക്കി തിരിച്ചിരിക്കുന്നു. പട്ടണം സ്ഥിതി ചെയ്യുന്ന പ്രദേശത്തിൻറെ ശരാശിര ഉയരം 80 മീറ്റർ (260 അടി) ആണ്. നദിയുടെ ഇടതു കരയിലുള്ള ഭാഗം പട്ടണത്തിൻറ പുരാതനമായ ഭാഗമാണ്. എന്നാൽ വലതകരയിലുള്ള പുതിയതാണ്. ഇവിടെ പൊതു ഓഫീസുകളും, സബ് ജയിലും ഡിസ്പെൻസറി, പള്ളിക്കൂടങ്ങൾ എന്നിവയും പ്രവർത്തിക്കുന്നു.
ജനസംഖ്യ
[തിരുത്തുക]2011 ലെ സെൻസസ് പ്രകാരം നെവാഡ പട്ടണത്തിലെ ആകെ ജനസംഖ്യ 109,141 ആൺ്. സ്ത്രീപുരുഷ അനുപാതം 1,000 പുരുഷന്മാർക്ക് 957 സ്ത്രീകൾ എന്ന തോതിലാണ്.പട്ടണത്തിലെ സാക്ഷരത 67 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 63.5 ശതമാനത്തേക്കാൾ കൂടുതലാണ്. പുരുഷന്മാരുടെ സാക്ഷരത 81 ശതമാനവും സ്ത്രീകളുടേത് 67 ശതമാനവുമാണ്. പട്ടണത്തിലെ ജനസംഖ്യയിലെ 17 ശതമാനം പേർ 6 വയസിനു താഴെയുള്ളവരാണ്[3] ഹിന്ദി, മഗാഹി, ഉർദു എന്നിവയാണ് പ്രധാന സംസാര ഭാക്ഷകൾ.
- ↑ "View Population". Office of the Registrar General & Census Commissioner, India. Retrieved 26 March 2012.
- ↑ Falling Rain Genomics, Inc - Nawada
- ↑ http://nawada.bih.nic.in/