നല്ലേപ്പിള്ളി ബ്രദേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാഗസ്വര വിദ്വാന്മാരായിരുന്ന നാരായണസ്വാമിയും വൈദ്യനാഥനുമാണ് നല്ലേപ്പിള്ളി ബ്രദേഴ്സ് എന്നറിയപ്പെടുന്നത്.[1] സ്വർണ നാഗസ്വരം വായിച്ചിരുന്ന വിദ്വാനായിരുന്നു നല്ലേപ്പിള്ളി പെരുമാളിന്റെ മൂത്ത മകനാണ് നാരായണസ്വാമി. മൂന്നാത്തെ മകൻ വൈദ്യനാഥനും. കൊടുവായൂർ ബാലസുന്ദരത്തിന്റെ ശിഷ്യരായാണ് ചെറുപ്പത്തിലേ നാഗസ്വരം അഭ്യസിച്ചത്. ഇവരിൽ വൈദ്യനാഥൻ 2010-ൽ അന്തരിച്ചു; നാരായണസ്വാമി 2015-ലും. രാഷ്ട്രപതി വി.വി. ഗിരിക്കുമുന്നിൽ ഇവർ കലാപ്രകടനം നടത്തിയിട്ടുണ്ട്. റേഡിയോയിലെ നിത്യ കലാകാരൻമാരായിരുന്നു ഇവർ.[2]

തമിഴ്‌നാട്ടിൽ കച്ചേരികൾക്കിയിൽ നാലുതവണ നാരായണസ്വാമിയെ ആദര സൂചകമായി കനകാഭിഷേകം നടത്തിയിരുന്നു. കേന്ദ്ര സർക്കാരും കേരള സർക്കാരും നാരായണസ്വാമിയുടെ കഴിവുകളെ ആദരിച്ച് പെൻഷൻ അനുവദിച്ചിരുന്നു. കേരള സംഗീതനാടക അക്കാദമി 2002-ൽ ഗുരുപൂജാ പുരസ്കാരം നൽകി ആദരിച്ചു.[3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]