നല്ലേപ്പിള്ളി നാരായണസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നല്ലേപ്പിള്ളി നാരായണസ്വാമി
നല്ലേപ്പിള്ളി നാരായണസ്വാമി
ജനനം
മരണം2015 ഏപ്രിൽ 28
ദേശീയതഇന്ത്യൻ
തൊഴിൽനാഗസ്വരവിദ്വാൻ
കുട്ടികൾവസന്ത

നല്ലേപ്പിള്ളി ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന നാഗസ്വര വിദ്വാന്മാരിലെ മൂത്ത സഹോദരനായിരുന്നു നല്ലേപ്പിള്ളി നാരായണസ്വാമി (മരണം : 28 ഏപ്രിൽ 2015). [1] അനുജൻ വൈദ്യനാഥനുമൊത്താണ് ഇദ്ദേഹം നാഗസ്വരക്കച്ചേരികൾ അവതരിപ്പിച്ചിരുന്നത്. 19 മണിക്കൂർ തുടർച്ചയായി നാഗസ്വരം വായിച്ച അപൂർവതയ്ക്കും ഉടമയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

നാഗസ്വരവിദ്വാൻ നല്ലേപ്പിള്ളി പെരുമാളിന്റെ മകനാണ്. ഇരുപതാം വയസ്സുമുതൽ കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങി. ഡൽഹി, മുംബൈ, ചെന്നൈ, തഞ്ചാവൂർ തുടങ്ങി വിവിധ കേന്ദ്രങ്ങൾ, കേരളത്തിൽ തിരുവനന്തപുരംമുതൽ കാസർകോടുവരെ വിവിധ ക്ഷേത്രസങ്കേതങ്ങൾ എന്നിവിടങ്ങളിൽ നാദസ്വരക്കച്ചേരികൾ അവതരിപ്പിച്ചിരുന്നു. മാൻഡലിൻ ശ്രീനിവാസ്, ഷേക്ക് ചിന്നമൗലാന തുടങ്ങിയ കലാകാരന്മാർക്കൊപ്പവും വേദി പങ്കിട്ടിരുന്നു. 1980കളിൽ ഒരു കച്ചേരിക്ക് അരലക്ഷംവരെ പ്രതിഫലം വാങ്ങിയിരുന്നു. കേരള സംഗീതനാടക അക്കാദമി 2002-ൽ ഗുരുപൂജാ പുരസ്കാരം നൽകി ആദരിച്ചു.[2]

അവസാനകാലത്ത് ഏറെ ദുരിതങ്ങൾ അനുഭവിച്ച നാരായണസ്വാമിയ്ക്ക് മകൾ വസന്ത മാത്രമായിരുന്നു കൂട്ട്. 98 വർഷം നീണ്ടുനിന്ന ആ സ്വരരാഗഗംഗാപ്രവാഹം 2015 ഏപ്രിൽ 28-ന് നിലച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമി 2002-ൽ ഗുരുപൂജാ പുരസ്കാരം[3]
  • ആലിപ്പറമ്പ് ശിവരാമപൊതുവാൾ പുരസ്‌കാരം
  • ഗുരുവായൂർ ദേവസ്ഥാനത്തിന്റെ പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. കനകാഭിഷേകം കൊണ്ട നാഗസ്വരത്തിൽ ഇന്ന് കണ്ണീർധാര , മാതൃഭൂമി ഓൻലൈൻ
  2. കേരള സംഗീതനാടക അക്കാദമി, പുരസ്കാര പട്ടിക
  3. കേരള സംഗീതനാടക അക്കാദമി, പുരസ്കാര പട്ടിക