ദ സെയിൽസ്‌മാൻ (2016ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ സെയിൽസ്‌മാൻ
പോസ്റ്റർ
സംവിധാനംഅസ്ഗർ ഫർഹാദി
നിർമ്മാണംഅലക്സാണ്ട്രെ മാലെറ്റ്-ഗൈ
അസ്ഗർ ഫർഹാദി
രചനഅസ്ഗർ ഫർഹാദി
അഭിനേതാക്കൾഷഹാബ് ഹൊസൈനി
തരാനെ അലിദൂസ്തി
സംഗീതംSattar Oraki [fa]
ഛായാഗ്രഹണംഹൊസൈൻ ജഫാരിയൻ
ചിത്രസംയോജനംഹയദ് സഫിയാരി
സ്റ്റുഡിയോമെമന്റോ ഫിലിം പ്രൊഡക്ഷൻസ്
അസ്ഗർ ഫർഹാദി പ്രൊഡക്ഷൻ
ആർ‌ട്ട് ഫ്രാൻസ് സിനിമ
വിതരണംഫിലിം ഇറാൻ(Iran)
മെമന്റോ ഫിലിംസ് ഡിസ്ട്രിബ്യൂഷൻ (France)
റിലീസിങ് തീയതി
രാജ്യംഇറാൻ
ഭാഷപേർഷ്യൻ
സമയദൈർഘ്യം125 minutes

2016 ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലച്ചിത്രമാണ് ദ സെയിൽസ്‍മാൻ( The Salesman (പേർഷ്യൻ: فروشنده). അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത ഈ ചിത്രത്തിന് 2017 ൽ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ ലഭിച്ചിരുന്നു. 2016 ലെ കാൻസ് ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.[1] കാൻസ് ചലച്ചിത്ര മേളയിൽ ഷഹാബ് ഹൊസൈൻ മികച്ച അഭിനേതാവിനുള്ള പുരസ്കാരവും അസ്ഗർ ഫർഹാദി മികച്ച തിരക്കഥക്കുള്ള പുരസ്കാരവും നേടിയിരുന്നു.[2][3] 89ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുളള അവാർഡാണ് ഈ ചിത്രത്തിന് ലഭിച്ചത്.[4][5]ദോഹ ഫിലിം ഇൻസ്റ്റിറ്റിയൂട്ടാണ് ചിത്രത്തിന്റെ നിർമ്മാണത്തിന് ധനസഹായം നൽകിയത്.[6]

ഇതിവൃത്തം[തിരുത്തുക]

ആർതർ മില്ലറുടെ 'ഡെത്ത് ഓഫ് എ സെയിൽസ്മാൻ' എന്ന നാടകത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നവ ദമ്പതികളായ ഇമാദിന്റെയും റാണയുടെയും കഥയാണിത്. നേരത്തെ ഒരു വേശ്യ താമസിച്ചിരുന്ന അപ്പാർട്മെന്റിലേക്ക് താമസം മാറുന്നതോടെ അവരുടെ വ്യക്തിബന്ധങ്ങളിൽ വിള്ളലുണ്ടാകുന്നു. 

അഭിനേതാക്കൾ[തിരുത്തുക]

 • ഷഹാബ് ഹൊസൈനി - ഇമാദ്
 • തരാനെ അലിദൂസ്തി - റാണ
 • ബാബക് കരീമി

പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നിരോധന വിവാദം [തിരുത്തുക]

ഏഴ് മുസ്ലീം രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ പ്രതിഷേധ സൂചകമായി ഓസ്‌കാർ പുരസ്‌കാര ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് സെയിൽസ്മാനിലെ നായിക തരാനെ അലിദൂസ്തി ട്വീറ്റ് ചെയ്തിരുന്നു.[7]

സെയിൽസ്മാന്റെ സംവിധായകൻ അസ്ഗർ ഫർഹാദി, ഏഴ് മുസ്ലീം രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഒാസ്‌കർ ചടങ്ങ് ബഹിഷ്‌കരിച്ചു. മറ്റ് ആറ് രാജ്യങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താൻ ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. അമേരിക്കയും അമരിക്കയുടെ ശത്രുക്കളും എന്ന നിലയിൽ ലോകത്തെ വിഭജിക്കുന്നത് ഭയം ജനിപ്പിക്കാനേ സഹായിക്കൂവെന്നാണ് ഫർഹാദിയുടെ നിലപാട്.  [8]

അംഗീകാരങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങളുടെയും നിർദ്ദേശങ്ങളു‌ടെയും പ‌ട്ടിക
അവാർഡ് ഇനം സ്വീകർത്താവ് ഫലം Ref(s)
അക്കാദമി അവാർഡ് മികച്ച വിദേശ ഭാഷാ ചിത്രം അസ്ഗർ ഫർഹാദി വിജയിച്ചു
കാൻ ചലച്ചിത്ര മേള മികച്ച തിരക്കഥ അസ്ഗർ ഫർഹാദി വിജയിച്ചു
മികച്ച നടൻ ശഹാബ് ഹൊസൈനി വിജയിച്ചു
ചിക്കാഗോ ഫിലിം ഫെസ്റ്റിവൽ സിൽവർ ഹ്യൂഗോ സ്പെഷ്യൽ ജൂറി പ്രൈസ് അസ്ഗർ ഫർഹാദി വിജയിച്ചു [9]
ക്രിട്ടിക്സ് ചോയ്സ് അവാർഡ്സ് മികച്ച വിദേശ ഭാഷാ ചിത്രം ദ സെയിൽസ്മാൻ നാമനിർദ്ദേശം [10]
ഡല്ലാസ് - ഫോർട്ട് വെർത്ത് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ മികച്ച വിദേശ ഭാഷാ ചിത്രം ദ സെയിൽസ്മാൻ 5th Place [11]
ഫ്ലോറിഡ ഫിലിം ക്രിട്ടിക്സ് സർക്കിൾ മികച്ച വിദേശ ഭാഷാ ചിത്രം ദ സെയിൽസ്മാൻ നാമനിർദ്ദേശം [12]
ഗോൾഡൻ ഗ്ലോബ് അവാർഡ് മികച്ച വിദേശ ഭാഷാ ചിത്രം ദ സെയിൽസ്മാൻ നാമനിർദ്ദേശം [13]
മുംബൈ ഫിലിം ഫെസ്റ്റിവൽ ഓഡിയൻസ് ചോയ്സ് അവാർഡ് ദ സെയിൽസ്മാൻ വിജയിച്ചു [14]
മ്യൂണിച്ച് ഫിലിം ഫെസ്റ്റിവൽ മികച്ച അന്താരാഷ്ട്ര ചിത്രം ദ സെയിൽസ്മാൻ വിജയിച്ചു [15]
നാഷണൽ ബോർഡ് ഓഫ് റിവ്യു മികച്ച വിദേശ ഭാഷാ ചിത്രം ദ സെയിൽസ്മാൻ വിജയിച്ചു [16]
ഓൺലൈൻ ഫിലിം ക്രി‌ട്ടിക്സ്സൊസൈറ്റി മികച്ച വിദേശ ഭാഷാ ചിത്രം ദ സെയിൽസ്മാൻ നാമനിർദ്ദേശം [17]
സാൻഫ്രാൻസിസ്കോ ഫിലിം ക്രിട്ടിക്സ് സർക്കിൾ മികച്ച വിദേശ ഭാഷാ ചിത്രം ദ സെയിൽസ്മാൻ നാമനിർദ്ദേശം [18]

[19]

സാറ്റലൈറ്റ് അവാർഡ്സ് മികച്ച വിദേശ ഭാഷാ ചിത്രം ദ സെയിൽസ്മാൻ വിജയിച്ചു [20]
വല്ലഡോളിഡ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം മികച്ച ചിത്രം ദ സെയിൽസ്മാൻ വിജയിച്ചു [21]
വാൻകൂവർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനകീയ അന്താരാഷ്ട്ര ചിത്രം അസ്ഗാർ ഫർഹാദി Runner-up [22]
വാഷിംഗ്ടൺ ഡി.സി. ഏരിയ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ മികച്ച വിദേശ ഭാഷാ ചിത്രം ദ സെയിൽസ്മാൻ നാമനിർദ്ദേശം [23]

അവലംബം[തിരുത്തുക]

 1. Kevin Jagernauth (22 April 2016). "Cannes Film Festival Adds Asghar Farhadi's 'The Salesman' To Competition Lineup, Mel Gibson's 'Blood Father' And More". Indiewire. Archived from the original on 2016-05-05. Retrieved 22 April 2016.
 2. Bright, Charles (22 May 2016). "Cannes Film Festival 2016 winners: Oscars next for 'I, Daniel Blake' and 'The Salesman'?". Retrieved 3 December 2016.
 3. "Cannes Film Festival Winners: Palme d'Or To Ken Loach's 'I, Daniel Blake'". Deadline. Retrieved 22 May 2016.
 4. "Oscars: Iran Selects Asghar Farhadi's 'The Salesman' for Foreign-Language Category". The Hollywood Reporter. 17 September 2016. Retrieved 19 September 2016.
 5. "The Salesman wins best foreign language Oscar". The Guardian. Retrieved 27 February 2017.
 6. "http://www.mathrubhumi.com/". Feb 28, 2017. Archived from the original on 2017-02-28. Retrieved Feb 28, 2017. {{cite news}}: External link in |title= (help)
 7. "Taraneh Alidoosti boycotts the Oscars to protest Trump's Muslim visa ban". Independent. Retrieved 20 February 2017.
 8. "Iranian Director Asghar Farhadi Won't Attend Oscar Ceremony". The New York Times. Retrieved 20 February 2017.
 9. "52nd Festival: Award Winners" (Press release). The Chicago International Film Festival. 26 October 2016. Retrieved 26 October 2016.
 10. "La La Land Leads with 12 Nominations for the 22nd Annual Critics' Choice Awards". Critics' Choice. 1 December 2016. Retrieved 1 December 2016.
 11. "DFW Film Critics Name 'Moonlight' Best Film of 2016". Dallas–Fort Worth Film Critics Association. 13 December 2016. Retrieved 13 December 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
 12. "'MOONLIGHT' LEADS 2016 FLORIDA FILM CRITICS AWARDS NOMINATIONS". Florida Film Critics Circle. 21 December 2016. Retrieved 21 December 2016.
 13. "Golden Globes 2017: The Complete List of Nominations". The Hollywood Reporter. 12 December 2016. Retrieved 12 December 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
 14. ""The Salesman" wins Audience Choice Award at Mumbai Festival". Tehran Times. 28 October 2016. Retrieved 1 December 2016.
 15. Leo Barraclough (3 July 2016). "Asghar Farhadi's 'The Salesman' Triumphs at Munich Film Festival". Variety.
 16. "2016 Award Winners". 29 November 2016. Retrieved 29 November 2016.
 17. "20th Annual Online Film Critics Society Awards Nominations". Online Film Critics Society. 27 December 2016. Retrieved 27 December 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
 18. Flores, Marshall (9 December 2016). "San Francisco Film Critics Circle Nominations!". AwardsDaily.com. Retrieved 10 December 2016.
 19. Nordyke, Kimberly (12 December 2016). "'Moonlight' Named Best Picture by San Francisco Film Critics Circle". The Hollywood Reporter. Retrieved 12 December 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
 20. Kilday, Gregg (29 November 2016). "Satellite Awards Nominees Revealed". The Hollywood Reporter. Retrieved 29 November 2016.
 21. ""The Salesman" wins Best Film Award in Spain". Mehr News Agency. 31 October 2016. Retrieved 1 December 2016.
 22. "Maudie Wins Coveted VIFF Super Channel People's Choice Award" (Press release). Greater Vancouver International Film Festival Society. 14 October 2016. Archived from the original on 2016-10-18. Retrieved 18 October 2016.
 23. "The 2016 WAFCA Awards Nominations". 3 December 2016. Retrieved 4 December 2016.

പുറം കണ്ണികൾ[തിരുത്തുക]