ദ മാട്രിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ മാട്രിക്സ്
സംവിധാനംആൻഡി വാച്ചോസ്കി
ലാറി വാച്ചോസ്കി
നിർമ്മാണംJoel Silver
രചനആൻഡി വാച്ചോസ്കി
ലാറി വാച്ചോസ്കി
അഭിനേതാക്കൾകീനു റീവ്സ്
ലോറൻസ് ഫിഷ്ബേൺ
കേറി-ആൻ മോസ്
ഹ്യൂഗോ വീവിങ്
ജോ പന്റാലിയാനോ
ഗ്ലോറിയ ഫോസ്റ്റർ
സംഗീതംഡോൺ ഡേവിസ്
ഛായാഗ്രഹണംബിൽ പോപ്
ചിത്രസംയോജനംസാക് സ്റ്റാൻബെർഗ്
വിതരണംവാർണർ ബ്രോസ്., വില്ലേജ് റോഡ്ഷോ പിചേഴ്സ്
റിലീസിങ് തീയതിയുണൈറ്റഡ് സ്റ്റേറ്റ്സ്:
കാനഡ:
മാർച്ച് 31, 1999
ഓസ്ട്രേലിയ:
ഏപ്രിൽ 9, 1999
യുണൈറ്റഡ് കിങ്ഡം:
ജൂൺ 11, 1999
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഓസ്ട്രേലിയ
ഭാഷഇംഗ്ലീഷ്
ബജറ്റ്$63,000,000
സമയദൈർഘ്യം136 min.
ആകെ$460,379,930

1999-ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്ര കൽപിത ആക്ഷൻ ചലച്ചിത്രമാണ് ദ മാട്രിക്സ്. വാച്ചോസ്ക്കി സഹോദരങ്ങളാണ് (ലാറി, ആൻഡി) ഇതിൻറെ തിരക്കഥാ രചനയും സം‌വിധാനവും നിർവഹിച്ചിരിക്കുന്നത്. കീനു റീവ്സ്, ലോറൻസ് ഫിഷ്ബേൺ, കേറി-ആൻ മോസ്, ജോ പന്റോലിയാനോ, ഹ്യൂഗോ വീവിങ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മാർച്ച് 31, 1999നാണ് ഇത് ആദ്യമായി യുഎസിൽ പുറത്തിറങ്ങിയത്. ദ മാട്രിക്സ് എന്ന ചലച്ചിത്ര, കോമിക്, വീഡിയോ ഗെയിം, അനിമേഷൻ പരമ്പരകളിലെയെല്ലാം ആദ്യ പതിപ്പാണിത്. ഈ ചിത്രം സാങ്കേതിക വിഭാഗത്തിൽ നാല് അക്കാഡമി അവാർഡുകൾ നേടി.

നിർമിത ബുദ്ധിയുള്ള സെന്റിയെന്റ് മെഷീൻസ് എന്നു പേരുള്ള യന്ത്രങ്ങൾ ഭൂമി വാഴുന്ന ഭാവി കാലത്തിൽ ഒരു പറ്റം മനുഷ്യർ നിലനില്പിനായി നടത്തുന്ന ചെറുത്തു നില്പാണ് ചിത്രത്തിന്റെ പ്രമേയം.മനുഷ്യരാശിയിൽ ഭൂരിഭാഗവും മാട്രിക്സ് എന്ന കമ്പ്യൂട്ടർ നിർമ്മിത സ്വപ്നലോകത്തിൽ തളക്കപ്പെട്ടിരിക്കുന്നു.മനുഷ്യശരീരത്തിലെ താപവും വൈദ്യുത പ്രവർത്തനങ്ങളും ഊർജ്ജസ്രോതസ്സായി ഉപയോഗിക്കുന്നവരാണ് സെന്റിയന്റ് മെഷീൻസ്. അങ്ങനെ ചെയ്യുമ്പോഴും മനുഷ്യർ അത് അറിയാതരിക്കാനാണ് അവർ ഇങ്ങനെയൊരു ബദൽ പ്രപഞ്ചം നിർമിച്ചത്.ഈ സത്യം കണ്ടെത്തുന്ന 'നിയോ' എന്ന പ്രോഗ്രാമർ സ്വപ്നലോകത്ത് നിന്ന് രക്ഷപെട്ട മനുഷ്യർ യന്ത്രങ്ങൾക്കെതിരെ നടത്തുന്ന സായുധ വിപ്ലവത്തിലേക്ക് ആകർഷിക്കപ്പെടുന്നു.[1]

കഥ[തിരുത്തുക]

നിയോ (കീനു റീവ്സ്) എന്ന പേരിൽ ഹക്കറായി രഹസ്യ ജീവിതം നയിക്കുന്ന ഒരു പ്രോഗ്രമറാണ് തോമസ് ആൻഡേഴ്സൺ. നിയോ "എന്താണ് മാട്രിക്സ് ?" എന്ന ഒരു ചോദ്യത്തിനുത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു.‍കംപ്യൂട്ടർ മോണിട്ടറിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങൾ വഴി മോർഫിയസ് (ലോറൻസ് ഫിഷ്ബേൺ) എന്ന ഏജന്റിനെ കണ്ടുമുട്ടുന്നു. 'മാട്രിക്സ്' നെ കുറിച്ചുള്ള രഹസ്യങൾ നൽകാമെന്ന വാഗ്ദാനത്തിന്മേൽ മോർഫിയസുമായി നിയോ ധാരണയിലെത്തുകയും ചെയ്യുന്നു. മോർഫിയസ് നൽകുന്ന നീല ഗുളിക വിഴുങ്ങുന്നതു വഴി നിയൊ യഥാർത്ഥ മനുഷ്യകുലം അവശേഷിക്കുന്ന സീയോൺ എന്ന ആവാസകേന്ദ്രമായ 2199 ലെ യഥർത്ഥ ലോകത്തെത്തുകയും, താൻ ജീവിച്ചിരുന്നത് യന്ത്രങ്ങൾ നിർമ്മിച്ച സാങ്കൽപ്പിക ലോകത്തായിരുന്നെന്നും ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്നത് മനുഷ്യൻ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമ്മിച്ച നിർമിത ബുദ്ധിയുള്ള യന്ത്രങ്ങളാൽ ഭരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യഥാർത്ഥ ലോകത്താണെന്നും മനസ്സിലാക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യരേയും ഈ വിധത്തിൽ ജനനം മുതൽ യന്ത്രങ്ങൾ മയക്കികെടുത്തി അവരുടെയെല്ലാം മനസ്സിനെ മാട്രിക്സെന്ന സാങ്കല്പിക ലോകത്തിൽ തളച്ചിട്ടിരിക്കുകയാണ്‌. മനുഷ്യന്റെ ജനനവും വളർച്ചയും യന്ത്രങ്ങളാൽ തന്നെയാണ്‌ സംഭവിക്കുന്നത്. എല്ലാ മനുഷ്യരുടേയും ബുദ്ധിയും ഊർജ്ജവും യന്ത്രങ്ങൾ ചൂഷണം ചെയ്യുന്നു.അതിനായി മയക്കിക്കിടത്തിയിരിക്കുന്ന ഒരോ മനുഷ്യനെയും വൈദ്യുതഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. സീയോൺ എന്ന ഭൂമിയിലെ ഉള്ളറയിലെ മനുഷ്യ ആവാസകേന്ദ്രത്തിൽ, മോർഫിയസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം, മനുഷ്യരുടെ മേലുള്ള യന്ത്രങ്ങളുടെ അധീശ്വത്ത്വം തകർത്ത്‌ മനുഷ്യന് മേൽക്കൈ ഉള്ള ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്‌.

അവലംബം[തിരുത്തുക]

  1. ദ മാട്രിക്സ് കോമിക്സ് official Matrix website

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_മാട്രിക്സ്&oldid=3989016" എന്ന താളിൽനിന്ന് ശേഖരിച്ചത്