കീനു റീവ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിയ്നു റീവ്സ്
Keanu Reeves (crop and levels) (cropped).jpg
2015-ലെ അമേരിക്കൻ ഫിലിം ഫെസ്റ്റിവൽലിൽ റീവ്സ്
ജനനംകിയ്നു ചാൾസ് റീവ്സ്
(1964-09-02) സെപ്റ്റംബർ 2, 1964 (പ്രായം 54 വയസ്സ്)
ബെയ്റൂട്ട്, ലെബനൻ
ഭവനംഹോളിവുഡ് ഹിൽസ്, കാലിഫോർണിയ, യു.എസ്.
പൗരത്വംകനേഡിയൻ
തൊഴിൽനടൻ, സംവിധായകൻ, നിർമ്മാതാവ്, സംഗീതജ്ഞൻ
സജീവം1984–മുതൽ
പങ്കാളി(കൾ)ജെന്നിഫർ സൈം 1998–2000)
കുട്ടി(കൾ)1 (മരിച്ചു)

കനേഡിയൻ നടനും സംഗീതജ്ഞനുമാണ് കീനു ചാൾസ് റീവ്സ് (/ kiˈɑːnuː).[1][2] നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തി നേടി. കോമഡികൾ ഉൾപ്പെടുന്ന ബിൽ ആൻഡ് ടെഡ് ഫ്രാഞ്ചൈസികൽ (1989–2020); ആക്ഷൻ ത്രില്ലറുകൾ: പോയിന്റ് ബ്രേക്ക് (1991), സ്പീഡ് (1994), ജോൺ വിക്ക് ഫ്രാഞ്ചൈസി (2014–2021); സൈക്കോളജിക്കൽ ത്രില്ലർ: ദി ഡെവിൾസ് അഡ്വക്കേറ്റ് (1997); അമാനുഷിക ത്രില്ലർ: കോൺസ്റ്റന്റൈൻ (2005); സയൻസ് ഫിക്ഷൻ / ആക്ഷൻ സീരീസ്: ദി മാട്രിക്സ് (1999-2003). ഡേഞ്ചറസ് ലൈസൻസ് (1988), മൈ ഓൺ പ്രൈവറ്റ് ഐഡഹോ (1991), ലിറ്റിൽ ബുദ്ധ (1993), റൊമാന്റിക് ഹൊറർ: ബ്രാം സ്റ്റോക്കർസ് ഡ്രാക്കുള (1992) തുടങ്ങിയ അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകളാണ്.

മുൻകാല ജീവിതം[തിരുത്തുക]

കോസ്റ്റ്യൂം ഡിസൈനറും അവതാരകനുമായ പട്രീഷ്യ, ജൂനിയർ സാമുവൽ നൗലിൻ റീവ്സ് എന്നിവരുടെ മകനായി 1964 സെപ്റ്റംബർ 2 ന് ബെയ്റൂട്ടിൽ കിയാനു ചാൾസ് റീവ്സ് ജനിച്ചു. [3] അദ്ദേഹത്തിന്റെ അമ്മ ഇംഗ്ലീഷുകരിയും [4] അദ്ദേഹത്തിന്റെ പിതാവ് ഹവായിൽ നിന്നുള്ള അമേരിക്കക്കാരനായ ചൈനീസ് - ഹവായിയൻ, ഇംഗ്ലീഷ്, ഐറിഷ്, പോർച്ചുഗീസ് വംശജനാണ്.[5] റീവ്സിന്റെ അമ്മ പിതാവിനെ കാണുമ്പോൾ ബെയ്റൂട്ടിൽ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. [6]

സ്വകാര്യ ജീവിതം[തിരുത്തുക]

1999 ഡിസംബർ 24 ന് റീവ്സിന്റെ കാമുകി ജെന്നിഫർ സൈം, അവാ ആർച്ചർ സൈം-റീവ്സ് എന്ന മരിച്ച കുഞ്ഞിന് ജന്മം നൽകി. അക്കാരണത്താൽ, അവരുടെ ബന്ധത്തിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലം ആഴ്ചകൾക്കുശേഷം അവർ വേർപിരിഞ്ഞു. 2001 ഏപ്രിൽ 2-ന് ലോസ് ഏഞ്ചൽസിലെ കഹുവെങ്ക ബൊളിവാർഡിൽ സൈം വാഹന അപകടത്തിൽ മരിച്ചു. മരണസമയം അവർ വിഷാദരോഗത്തിന് ചികിത്സയിലാണെന്നും മരുന്നുകൾ കഴിച്ചിരുന്നതായും പോലീസ്പറഞ്ഞിരുന്നു. [7] [8]

അവലംബം[തിരുത്തുക]

  1. "Keanu Reeves Almost Changed His Name to Chuck Spadina" യൂട്യൂബിൽ
  2. "Keanu Reeves biography". മൂലതാളിൽ നിന്നും 2015-03-22-ന് ആർക്കൈവ് ചെയ്തത്.
  3. "Keanu Reeves Film Reference biography". Film Reference. ശേഖരിച്ചത് May 10, 2008.
  4. The Jonathan Ross Show, Season 8, Episode 10; March 28, 2015
  5. "In January 2011 on the BBC Program The One Show Keanu Reeves Spoke". keanureeves.tv. April 18, 2012. ശേഖരിച്ചത് October 22, 2014.
  6. "Everything You Didn't Know About Keanu Reeves". ശേഖരിച്ചത് 2 July 2019.
  7. Empty citation (help)
  8. Empty citation (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കീനു_റീവ്സ്&oldid=3170492" എന്ന താളിൽനിന്ന് ശേഖരിച്ചത്