Jump to content

ദി ലിറ്റിൽ മെർമെയ്ഡ് (2023)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദി ലിറ്റിൽ മെർമെയ്ഡ് (2023) ഡേവിഡ് മാഗി ഒരുക്കിയ  തിരക്കഥയിൽ നിന്ന് റോബ് മാർഷൽ സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സംഗീതാത്മക, പ്രണയ ഫാന്റസി ചിത്രമാണ്. വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സ്, ലൂക്കാമർ പ്രൊഡക്ഷൻസ്, മാർക്ക് പ്ലാറ്റ് പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച ഈ ചിത്രം, ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്‌സന്റെ അതേ പേരിലുള്ള 1837 ലെ യക്ഷിക്കഥയെ ആസ്പദമാക്കി ഡിസ്‌നി നിർമ്മിച്ച 1989-ലെ ആനിമേറ്റഡ് സിനിമയുടെ തത്സമയ-ആക്ഷൻ പുനർനിർമ്മാണമാണ്. ഹാലെ ബെയ്‌ലി ടൈറ്റിൽ വേഷം അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജോനാ ഹൗർ-കിംഗ്, ഡേവിദ് ഡിഗ്സ്, അവ്ക്വാഫിന, ജേക്കബ് ട്രെംബ്ലെയ്, നോമ ഡുമെസ്‌വേനി, ആർട്ട് മാലിക്, ജാവിയർ ബാർഡെം, മെലിസ മക്കാർത്തി എന്നിവരാണ്. മനുഷ്യലോകത്തിൽ ആകൃഷ്ടയായ ഏരിയൽ എന്ന മത്സ്യകന്യകയായ രാജകുമാരിയെ കേന്ദ്രീകരിച്ച് മുന്നോട്ടുനീങ്ങുന്ന കഥാഗതിയിൽ, മുമ്പ് കപ്പൽഛേദത്തിൽനിന്ന് താൻ രക്ഷിച്ച എറിക് രാജകുമാരനുമായി കൂടിച്ചേരാൻ വഞ്ചകയായ കടൽ മന്ത്രവാദി ഉർസുലയുമായി മനുഷ്യവർഗ്ഗത്തിൻറേതുപോലുള്ള കാലുകൾ ലഭിക്കുന്നതിനു പകരം തന്റെ ശബ്ദം കൈമാറാൻ ഏരിയർ ഉണ്ടാക്കുന്ന ഒരു കരാറിലൂടെയാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദി_ലിറ്റിൽ_മെർമെയ്ഡ്_(2023)&oldid=3951034" എന്ന താളിൽനിന്ന് ശേഖരിച്ചത്