ദിബ്രുഗഢ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിബ്രുഗഢ്
ডিব্ৰুগড়
—  Urban Agglomeration  —
ദിബ്രുഗഢിലെ ഒരു സൂര്യാസ്തമയം
അപരനാമങ്ങൾ : ഇന്ത്യയുടെ ചായനഗരം
ദിബ്രുഗഢ് is located in Assam
ദിബ്രുഗഢ്
ദിബ്രുഗഢ്
ഇന്ത്യയിലെ അസാമിൽ സ്ഥാനം
നിർദേശാങ്കം: 27°29′N 95°00′E / 27.48°N 95°E / 27.48; 95Coordinates: 27°29′N 95°00′E / 27.48°N 95°E / 27.48; 95
Country  India
State Assam
District Dibrugarh
സർക്കാർ
 • Body Dibrugarh Municipal Board
 • Established in 1873
 • No. of Wards 22
 • Chairman Chandra Kanta Baruah (INC)
വിസ്തീർണ്ണം
 • ആകെ 66.14 കി.മീ.2(25.54 ച മൈ)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 108 മീ(354 അടി)
ജനസംഖ്യ(2011)
 • ആകെ 1
 • Rank 3 (in Assam after Guwahati & Silchar)
 • ജനസാന്ദ്രത 2/കി.മീ.2(7/ച മൈ)
Languages
 • Official Assamese, English
സമയ മേഖല IST (UTC+5:30)
PIN 7860 XX
Telephone code +91 - (0) 373 - XX XX XXX
വാഹനരജിസ്ട്രേഷൻ AS-06
വെബ്സൈറ്റ് www.dibrugarh.nic.in

ആസാം സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവുമാണ് ദിബ്രുഗഢ്. അസമിലെ വികസിതമായ ജില്ലകളിൽ ഒന്നായ ദിബ്രുഗഢിന്റെ വടക്കും പടിഞ്ഞാറും ബ്രഹ്മപുത്രാ നദിയും കിഴക്ക് തിൻസൂകിയ ജില്ലയും തെക്കുകിഴക്ക് അരുണാചൽ പ്രദേശും തെക്ക് ശിവ്സാഗർ ജില്ലയും അതിർത്തികൾ നിർണയിക്കുന്നു.

  • ജില്ലാ വിസ്തീർണം: 3,381 ച.കി.മീ.;
  • ജനസംഖ്യ 11,72,056 (2001).

ചരിത്രം[തിരുത്തുക]

ആദിവാസികളുടെ ആക്രമണം ചെറുക്കുന്നതിന് ബ്രിട്ടീഷുകാർ ദിബ്രു നദിക്കരയിൽ നിർമിച്ച കോട്ട(ഗഢ്)യെ ആസ്പദമാക്കിയാണ് ജില്ലാനാമം നിഷ്പന്നമായിട്ടുള്ളത്. 1971 ഒക്ടോബർ 2-ന് ലഖിംപൂർജില്ല രണ്ടായി വിഭജിച്ചാണ് ഇന്നത്തെ ലഖിംപൂർ ജില്ലയ്ക്കും ദിബ്രുഗഢ് ജില്ലയ്ക്കും രൂപംനൽകിയത്. ഹൈന്ദവരും ക്രൈസ്തവരും ഉൾപ്പെടെ വിവിധ മതവിഭാഗങ്ങൾ നിവസിക്കുന്ന ദിബ്രൂഗഢിൽ അസമീസ് ഭാഷയ്ക്കാണ് കൂടുതൽ പ്രചാരം.

ഭൂപ്രകൃതി[തിരുത്തുക]

മനോഹരവും വൈവിധ്യമുള്ളതുമാണ് ദിബ്രുഗഢിന്റെ ഭൂപ്രകൃതി. ഭൂമിശാസ്ത്രപരമായി ജില്ലയുടെ കിഴക്കും തെക്കും പ്രദേശങ്ങൾ കുന്നിൻപുറങ്ങളും മറ്റിടങ്ങൾ നിരപ്പാർന്ന ഭൂപ്രദേശങ്ങളുമാണ്. ജില്ലയിലെ മിക്ക ഭാഗങ്ങളിലും കാടുകളുണ്ട്. ചിലയിടങ്ങളിൽ വൻവൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം. ബ്രഹ്മപുത്രനദീ താഴ്വരയുടെ ആരംഭത്തിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയിലെ സമതലങ്ങൾ പൊതുവേ ഫലഭൂയിഷ്ഠവും കൃഷിക്ക് അനുയോജ്യവുമാണ്. നെല്ലാണ് മുഖ്യ വിള. തേയിലക്കൃഷിക്കും സമ്പദ്ഘടനയിൽ സുപ്രധാനമായ സ്ഥാനമുണ്ട്.

വ്യവസായമേഖല[തിരുത്തുക]

ദിബ്രുഗഢ്‌ൽ നിന്നുമുള്ള സൂര്യാസ്തമന കാഴ്ച്ച

നദികളും അരുവികളുമാണ് ദിബ്രുഗഢ് ജില്ലയിലെ മുഖ്യ ജലസ്രോതസ്സുകൾ. ഇവ മഴക്കാലത്ത് കരകവിഞ്ഞൊഴുകി നാശ നഷ്ടം വിതയ്ക്കുക പതിവാണ്. ജില്ലയിലെ നദികളെല്ലാംതന്നെ മുഖ്യ നദിയായ ബ്രഹ്മപുത്രയിലേക്ക് പ്രവഹിച്ചെത്തുന്നു. പ്രധാനമായും ഒരു കാർഷിക വ്യാവസായിക മേഖലയാണ് ദിബ്രുഗഢ്. പ്രധാന വിളയായ നെല്ലിനു പുറമേ ചോളം, ഗോതമ്പ്, തേയില, ധാന്യങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയവ ഇവിടെ വൻതോതിൽ ഉത്പാദിപ്പിക്കുന്നു. ജില്ലാ ആസ്ഥാനമായ ദിബ്രുഗഢ് പട്ടണത്തിനു ചുറ്റുമാണ് തേയിലക്കൃഷി വ്യാപകമായിട്ടുള്ളത്. കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം, കളിമണ്ണ് തുടങ്ങിയ ധാതുനിക്ഷേപങ്ങളാൽ സമ്പന്നമാണ് ദിബ്രുഗഢ്. മാകും, ജേപൂർ എന്നിവയാണ് ജില്ലയിലെ പ്രധാന കൽക്കരിപ്പാടങ്ങൾ. നഹാർഘാട്ടിയ, മോറൻ എന്നിവിടങ്ങളിൽനിന്ന് പ്രെടോളിയവും പ്രകൃതിവാതകവും ഖനനം ചെയ്യുന്നു. കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ ഉത്പാദനത്തെയും വിപണനത്തെയും കേന്ദ്രീകരിച്ചുള്ള നിരവധി വ്യവസായങ്ങളും ജില്ലയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന എണ്ണശുദ്ധീകരണശാലയായ ഡിഗ്ബോയ്, ദിബ്രുഗഢ് പട്ടണത്തിൽനിന്ന് സുമാർ 94 കി.മീ. അകലെയാണ് സ്ഥിതിചെയ്യുന്നത്. തേയില, അസംസ്കൃത എണ്ണ, കൽക്കരി, പ്ലൈവുഡ് എന്നിവയാണ് ജില്ലയിലെ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ.

അസമിലെ പ്രധാന ഗതാഗത-വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ് ദിബ്രുഗഢ്. ചെറുതും വലുതുമായ നിരവധി റോഡുകൾ ജില്ലയിലെ പ്രധാന പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. റെയിൽ മാർഗവും വ്യോമമാർഗവും ജില്ലയിൽ എത്താം. ചാബുവയാണ് ഏറ്റവും അടുത്ത വിമാനത്താവളം. ഒരു സർവകലാശാലയും ഒരു മെഡിക്കൽ കോളജും ദിബ്രുഗഢിലുണ്ട്.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദിബ്രുഗഢ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദിബ്രുഗഢ്&oldid=2090572" എന്ന താളിൽനിന്നു ശേഖരിച്ചത്