Jump to content

ദാവെയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ဍုင်ဓဝဲါ

ထားဝယ်

Tavoy
City
Dawei
Skyline of ဍုင်ဓဝဲါ
ဍုင်ဓဝဲါ is located in Myanmar
ဍုင်ဓဝဲါ
ဍုင်ဓဝဲါ
Location in Myanmar (Burma)
Coordinates: 14°05′0″N 98°12′0″E / 14.08333°N 98.20000°E / 14.08333; 98.20000
Country മ്യാൻമാർ
RegionTanintharyi Region
DistrictDawei District
TownshipDawei Township
CapitalDawei
ജനസംഖ്യ
 (2014)
146,964
 • Religions
Theravada Buddhism
Demonym(s)Dawegian
സമയമേഖലUTC+6.30 (MMT)
ഏരിയ കോഡ്59[1]

ദാവെയ്[2] (ബർമ്മീസ്: ထားဝယ်; MLCTS: hta: wai, pronounced [dəwɛ̀]; Mon: ဓဝဲါ, pronounced [həwài]; Thai: ทวาย, RTGS: Thawai, pronounced [tʰā.wāːj] മുമ്പ് ടാവോയ് എന്നറിയപ്പെട്ടിരുന്നു) ദാവെയ് നദിയുടെ വടക്കൻ തീരത്തു സ്ഥിതിചെയ്യുന്ന തെക്ക്-കിഴക്കൻ മ്യാൻമറിലെ ഒരു നഗരവും, മുമ്പ് ടെനാസെരിം ഡിവിഷൻ എന്നറിയപ്പെട്ടിരുന്ന തനിന്തരി മേഖലയുടെ തലസ്ഥാനവുമാണ്. യംഗോണിന് തെക്കുകിഴക്കായി 614.3 കിലോമീറ്റർ (381.7 മൈൽ) അകലെയാണ് ഈ നഗരത്തിൻറെ സ്ഥാനം.  2014  ലെ കണക്കുകൾ പ്രകാരം അതിന്റെ ജനസംഖ്യ 146,964 ആയിരുന്നു. ആൻഡമാൻ കടലിൽ നിന്ന് 30 കിലോമീറ്റർ (18.6 മൈൽ) അകലെ ദാവെയ് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ഒരു തുറമുഖമാണിത്. ഇതുമൂലം മഴക്കാലത്ത് നഗരം വെള്ളത്തിനടിയിലാകുന്നു. മ്യാൻമറിലെ 135 വംശീയ ന്യൂനപക്ഷങ്ങളിൽ ഒന്നിൻറെ പേരും "ദാവെയ്" എന്നാണ്.

ചരിത്രം

[തിരുത്തുക]

ദാവെയ് നദിയുടെ അഴിമുഖത്തിന് ചുറ്റുപാടുമുള്ള പ്രദേശം നൂറ്റാണ്ടുകളായി ദാവെയ്, മോൻ, കയിൻ, തായ് വിഭാഗത്തിൽപ്പെട്ട നാവികർ അധിവസിക്കുന്നു. പുരാതന സ്ഥലമായ സാഗര സിറ്റിയിലെ ഇന്നത്തെ നഗരത്തിന് ഏകദേശം 6 മൈൽ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പഴയ ദാവെ, പ്യൂ സംസ്കാരത്തിന്റെ നിരവധി അടയാളങ്ങൾ ഉള്ളതിനാൽ, പുരാതന പ്യൂ കാലഘട്ടത്തിലെ പ്രവിശ്യാ തലസ്ഥാനങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടിരുന്നു.

11 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ, ദാവെയ് പഗാൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1287 മുതൽ 1564 വരെ, ദാവെയ് സുഖോത്തായി സാമ്രാജ്യത്തിൻറെയും അതിന്റെ പിൻഗാമിയായ അയുത്തായ രാജ്യത്തിന്റെയും (സയാം) ഭാഗമായി. 1564 മുതൽ 1594 വരെയുള്ള കാലത്ത്, ബർമ്മയിലെ ടുങ്കൂ രാജ്യത്തിന്റെ ഭാഗമായിരുന്നു ദാവെയ്. 1594 നും 1614 നും ഇടയിൽ സയാം താൽക്കാലികമായി നഗരം തിരിച്ചുപിടിച്ചിരുന്നു. 1614 മുതൽ 1740 വരെ, ബർമീസ് അധികാരത്തിൻ കീഴിലുള്ള ഏറ്റവും തെക്കേയറ്റത്തുള്ള നഗരമായിരുന്ന ദാവെയ്, ഒരു ബർമീസ് പട്ടാളത്താൽ സംരക്ഷിക്കപ്പെട്ടു. 1740-കളുടെ അവസാനത്തിൽ, 1740-1757-ലെ ബർമീസ് ആഭ്യന്തരയുദ്ധകാലത്ത്, ദാവെയും വടക്കൻ ടെനാസെരിം തീരവും സയാം ഏറ്റെടുത്തു. 1760-ൽ ബർമ്മ നഗരം തിരിച്ചുപിടിക്കുകയും 1765-ൽ ടെനാസെരിം തീരം മുഴുവൻ നിയന്ത്രണം വ്യാപിപ്പിക്കുകയും ചെയ്തു. ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധത്തിനുശേഷം (1824-1826) ടെനാസെരിം തീരം ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തു. 1948-ൽ സ്വാതന്ത്ര്യത്തിനു ശേഷം, ഇന്നത്തെ മോൺ സംസ്ഥാനവും ഉൾപ്പെടുന്ന ടെനാസെരിം ഡിവിഷന്റെ ഭാഗമായി നഗരം മാറി. 1974-ൽ, മോൺ സ്റ്റേറ്റ് ടെനാസെരിമിൽ നിന്ന് വേർപെടുത്തിയതോടെ വെട്ടിച്ചുരുക്കിയ ഡിവിഷന്റെ തലസ്ഥാനമായി ദാവെയ് മാറി. 1989-ൽ, നഗരത്തിന്റെ ഇംഗ്ലീഷ് നാമം ടാവോയ് എന്നതിൽ നിന്ന് ദാവെയ് എന്നാക്കി മാറ്റുകയും ടെനാസെറിം തനിന്തരിയായി മാറുകയും ചെയ്തു.

കാലാവസ്ഥ

[തിരുത്തുക]

കൂടുതൽ വടക്ക്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സിറ്റ്‌വെ നഗരത്തിനു സമാനമായ തീവ്രമായ ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം Am). ദാവെയ് നഗരത്തിലും അനുഭവപ്പെടാറുള്ളത്. നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്ത് ഗണ്യമായ വരണ്ട കാലാവസ്ഥയാണ്, എന്നാൽ ആർദ്ര സീസണിൽ പ്രാദേശിക പർവതങ്ങളുടെ സ്വാധീനം ദാവെയിൽ  പ്രതിമാസം 1,300 മില്ലിമീറ്റർ (51 ഇഞ്ച്) മഴ ലഭിക്കുന്നതിന് കാരണമാകുന്നു. കൊളംബിയയിലെ ചോക്കോ മേഖലയും  ആഫ്രിക്കയിലെ കാമറൂൺ പർവതത്തിന് ചുറ്റുമുള്ള പ്രദേശവും ഒഴിച്ചുനിറുത്തിയാൽ, ലോകത്തിലെ ഏറ്റവും ആർദ്രമായ താഴ്ന്ന തലത്തിലുള്ള ഉഷ്ണമേഖലാ പ്രദേശമാണിത്.

ഗതാഗതം

[തിരുത്തുക]

അടുത്തിടെ മാത്രമാണ് ദാവെയ് നഗരം മ്യാൻമറിന്റെ മറ്റ് ഭാഗങ്ങളുമായി റോഡ്, റെയിൽ മാർഗ്ഗങ്ങളിലൂടെ ബന്ധിപ്പിക്കപ്പെട്ടത്. ഒരു നിർദ്ദിഷ്ട ആഴക്കടൽ തുറമുഖ പദ്ധതി മുന്നോട്ടുപോകുകയാണെങ്കിൽ ദാവെയ് നഗരത്തേയും ബാങ്കോക്കിനെയും തമ്മിൽ ബന്ധിപ്പിച്ച് ടെനാസെരിം കുന്നുകൾക്ക് കുറുകെ ഒരു അന്തർദേശീയ ഹൈവേയും റെയിൽവേ ലൈനും ആസൂത്രണം ചെയ്യപ്പെടും.[3][4] ഈ തുറമുഖം പൂർത്തിയാകുമ്പോൾ സിംഗപ്പൂരിലേക്കുള്ള ഗതാഗതത്തിരക്ക് ഗണ്യമായി കുറയുന്നതാണ്.[5]

അവലംബം

[തിരുത്തുക]
  1. "Myanmar Area Codes". Archived from the original on 2009-12-01. Retrieved 2009-04-10.
  2. "Dawei Road could endanger forests and wildlife - Report". Burma News International. 12 July 2019. Retrieved 3 August 2019.
  3. "Dawei Road could endanger forests and wildlife - Report". Burma News International. 12 July 2019. Retrieved 3 August 2019.
  4. "Table A1-1-1a. Prospective projects in Mekong sub-region" (PDF). Archived from the original (PDF) on 2013-05-04. Retrieved 2012-12-28.
  5. Narayan, Ranjana (12 August 2013). "India to link Myanmar port to boost connectivity with ASEAN". SME Times.
"https://ml.wikipedia.org/w/index.php?title=ദാവെയ്&oldid=3824971" എന്ന താളിൽനിന്ന് ശേഖരിച്ചത്