ദാരിയൂസ് III

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദാരിയൂസ് III
Darius III
Shah (King) of Persia
Detail of Darius III from Alexander Mosaic
ഭരണകാലം336–330 BC
ജനനംc. 380 BC
ജന്മസ്ഥലംPersia
മരണം330 BC (aged 50)
മരണസ്ഥലംBactria
അടക്കം ചെയ്തത്Persepolis
മുൻ‌ഗാമിArtaxerxes IV Arses
പിൻ‌ഗാമിബെസ്സസ്
അനന്തരവകാശികൾStateira II
Drypetis
രാജകൊട്ടാരംAchaemenid Dynasty
പിതാവ്Arsames of Ostanes
മാതാവ്Sisygambis
മതവിശ്വാസംZoroastrianism

അവസാനത്തെ അക്കമീനിയൻ രാജാവായിവായിരുന്നു ദാരിയൂസ് III .

അക്കമീനിയൻ രാജാവായ അന്താസെർക്സസിന്റെ അനന്തരവന്റെ മകനായി ബി.സി. സു. 380-ൽ ജനിച്ചു. അന്താസെർക്സസിനെയും പുത്രനെയും വധിച്ചശേഷം പ്രധാനമന്ത്രി ബാഗോസ്, ദാരിയൂസിനെ രാജാവായി അവരോധിച്ചു. എന്നാൽ താമസിയാതെ ബാഗോസിനെ വധിച്ചുകൊണ്ട് ദാരിയൂസ് അധികാരം ഉറപ്പിച്ചു. ദാരിയൂസ് II-ന്റെ കാലത്ത് പേർഷ്യൻ ഭരണത്തിൽനിന്നു സ്വതന്ത്രമായ ഈജിപ്തിനെ വീണ്ടും അധീനപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ ആദ്യകാല സൈനിക നേട്ടങ്ങളിൽ ഒന്നായി ഗണിക്കപ്പെടുന്നു. ദാരിയൂസ് III-ന്റെ ഭരണകാലത്താണ് അലക്സാണ്ടർ ചക്രവർത്തി പേർഷ്യൻ സാമ്രാജ്യത്തെ ആക്രമിച്ചത്. ഇസ്സസിൽവച്ച് അലക്സാണ്ടർ ദാരിയൂസിനെ പരാജയപ്പെടുത്തി. സിറിയ, ഈജിപ്ത് എന്നീ പ്രദേശങ്ങൾ പിടിച്ചെടുത്തുകൊണ്ട് ജൈത്രയാത്ര തുടർന്ന അലക്സാണ്ടറുമായി സന്ധി ചെയ്യാനുള്ള ദാരിയൂസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്ന് അർബാലയിൽവച്ച് വീണ്ടും അലക്സാണ്ടറെ നേരിട്ടെങ്കിലും പരാജയപ്പെട്ട ദാരിയൂസ്, മീഡിയയുടെ ആസ്ഥാനമായ എക്ബത്താനയിൽ അഭയം തേടി. ബാബിലോണിയ, പേർസെപോലിസ് എന്നീ പ്രദേശങ്ങൾ പിടിച്ചെടുത്ത അലക്സാണ്ടർ എക്ബത്താനയിൽ എത്തിയതോടെ ദാരിയൂസ് കിഴക്കോട്ട് പലായനം ചെയ്തു. ഈ പ്രയാണത്തിനിടെ അനുയായികളാൽ വധിക്കപ്പെടേണ്ട ദുര്യോഗം (ബി.സി. 330) ഇദ്ദേഹത്തിനുണ്ടായി. അലക്സാണ്ടറുമായി സന്ധിക്കു മുതിർന്നേക്കാം എന്ന ഭയമായിരുന്നു ദാരിയൂസിനെ വധിക്കാൻ കൊലയാളികളെ പ്രേരിപ്പിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദാരിയൂസ് III (ബി.സി. സു. 380 - 330) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദാരിയൂസ്_III&oldid=3654666" എന്ന താളിൽനിന്ന് ശേഖരിച്ചത്