Jump to content

ത്രീ മങ്കീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്രീ മങ്കീസ്
സംവിധാനംനൂറി ബിൽജേ ജെയ്ലൻ
നിർമ്മാണംZeynep Özbatur
രചനനൂറി ബിൽജേ ജെയ്ലൻ>
Ebru Ceylan<br /Ercan Kesal
അഭിനേതാക്കൾYavuz Bingöl
Hatice Aslan
Ahmet Rıfat Şungar
Ercan Kesal
ഛായാഗ്രഹണംGökhan Tiryaki
ചിത്രസംയോജനംAyhan Ergürsel
നൂറി ബിൽജേ ജെയ്ലൻ
വിതരണംZeitgeist Films (United States)
Pyramide International (Europe)
റിലീസിങ് തീയതി2008
രാജ്യംതുർക്കി
ഭാഷതുർക്കിഷ്
സമയദൈർഘ്യം109 മിനിറ്റ്

നൂറി ബിൽജേ ജെയ്ലൻ രചനയും, സംവിധാനവും നിർവഹിച്ച് 2008-ൽ പുറത്തിറങ്ങിയ തുർക്കിഷ് ചലച്ചിത്രമാണ് ത്രീ മങ്കീസ് (തുർക്കിഷ്: Üç Maymun). ഒരു കുടുംബത്തിലെ അച്ഛൻ, അമ്മ, മകൻ എന്നീ മൂന്ന് കഥാപാത്രങ്ങളിൽ ഊന്നിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 2008-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യപ്രദർശനം നടത്തിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്ക്കാരം സ്വന്തമാക്കി. ഏറ്റവും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.[1] 81-മത് ഓസ്ക്കാർ പുരസ്ക്കാരത്തിൽ ഏറ്റവും മികച്ച വിദേശചിത്രങ്ങൾക്കുള്ള പുരസ്ക്കാരത്തിന് തുർക്കിയിൽനിന്നുള്ള ഔദ്യോഗിക എൻഡ്രിയായിരുന്നു ത്രീ മങ്കീസ്.[2] 2008-ലെ ഹൈഫ ചലച്ചിത്രംഏലയിൽ ഗോൽഡൻ ആങ്കർ പുരസ്ക്കാരവും ചിത്രം നേടുകയുണ്ടായി.[3]

കഥാ പശ്ചാത്തലം

[തിരുത്തുക]

സെർവെറ്റ് മദ്ധ്യവയ്ക്കനായ ഒരു ബിസിനസുകാരനാണ്, രാഷ്ട്രീയത്തിൽ പ്രവേശിക്കുവാൻ തയ്യാറെടുക്കുകയാണ് അയാൾ. അയാളുടെ ഡ്രവറാണ് എയൂപ്പ്. ഒരു രാത്രിയിൽ സെർവെറ്റ് ഓടിച്ച കാറിടിച്ച് ഒരു വഴിയാത്രക്കാരൻ കൊല്ലപ്പെടുന്നു. അത് തന്റെ രാഷ്ട്രീയ ഭാവിക്കു ദോഷമാകുകയാൽ കുറ്റം ഏറ്റെടുക്കുവാൻ ഡ്രൈവറായ എയൂപ്പിനോട് അയാൾ ആവശ്യപ്പെടുന്നു. പ്രതിഫലമായി വലിയൊരു തുകയും ഏല്ലാ മാസവും ശമ്പളവും അയാൾ വാഗ്ദാനം ചെയ്യുന്നു. എയൂപ്പ് ഒൻപതുമാസം ജയിൽ ശിക്ഷക്ക് വിധിക്കപ്പെടുന്നു. എയൂപ്പിന്റെ മകൻ ഇസ്മൈൽ പരീക്ഷകളിൽ തോറ്റ് നിർക്കുകയാണ്. പുതിയ ഒരു കാർ വാങ്ങുവാനായി സെർവറ്റിനോട് പണം ആവശ്യപ്പെടുവാൻ അവൻ അമ്മ ഹേസറിനെ നിർബന്ധിക്കുന്നു. പണം വാങ്ങുവാനായി സെർവറ്റിന്റെ പലതവണ കാണുന്ന ഹേസർ അയാളുമായി അടുക്കുന്നു. ഹേസറും സെർവേറ്റുമായുള്ള അടുപ്പം മകൻ ഇസ്മൈൽ അവിചാരിതമായി കാണാനിടവരുന്നു. ഇസ്മൈൽ അമ്മയെ തല്ലുകയും ചീത്തവിളിക്കുകയും ചെയ്യുന്നു. അതിനിടയിൽ എയൂപ്പ് ജയിൽ മോചിതനയി തിരികെയെത്തുന്നു. മകൻ പുതിയ കാർ വാങ്ങിയത് അയാൾക്ക് ഇഷ്ടപ്പെടുന്നില്ല. ഹെസറും സെർവറ്റുമായുള്ള ബന്ധം അയാൾ തിരിച്ചറിയുന്നു. അതിനിടയിൽ ഇസ്മൈൽ സെർവറ്റിനെ കൊലപ്പെടുത്തുന്നു. മകന് ജയിൽ ശിക്ഷ ലഭിക്കാതിരിക്കുവാൻ എയൂപ്പ് അനാഥനായ ഒരു യുവാവിനോട് കൂറ്റം ഏറ്റെടുത്ത് ജയിലിൽ പോകുവാൻ ചട്ടംകെട്ടുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
2008 കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള
2008 Asia Pacific Screen Awards[4]
2008 Cinefan - Festival of Asian and Arab Cinema
2008 Haifa International Film Festival
2009 Italian National Syndicate of Film Journalists
2009 RiverRun International Film Festival
Golden Orange Film Festival
  • Best special effects award[6]
International Eurasia Film Festival

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-22. Retrieved 2011-08-31.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-08-31.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-03. Retrieved 2011-08-31.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-16. Retrieved 2011-08-31.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-17. Retrieved 2011-08-31.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-22. Retrieved 2011-08-31.
  7. http://www.todayszaman.com/tz-web/detaylar.do?load=detay&link=156430&bolum=112[പ്രവർത്തിക്കാത്ത കണ്ണി]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ത്രീ_മങ്കീസ്&oldid=3971133" എന്ന താളിൽനിന്ന് ശേഖരിച്ചത്