നൂറി ബിൽജേ ജെയ്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൂറി ബിൽജേ ജെയ്ലൻ
Nuribilgeceylan.jpg
ജനനം (1959-01-26) ജനുവരി 26, 1959  (64 വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ, നിശ്ചല ഛായാഗ്രാഹകൻ
സജീവ കാലം1995 - present
ജീവിതപങ്കാളി(കൾ)എബ്രു ജെയ്ലൻ, നടി
വെബ്സൈറ്റ്http://www.nbcfilm.com/

തുർക്കിഷ് ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായകനുമാണ് നൂറി ബിൽജേ ജെയ്ലൻ .1959-ൽ ഇസ്താംബുളിൽ ജനനം.[1] ബിരുദ പഠനത്തിനു ശേഷം മിമാർ സിനാൻ സർവ്വകലാശാലയിൽ സിനിമാ പഠനത്തിനു ചേർന്നു. ആദ്യ ഹ്രസ്വ ചിത്രം "കൊസ" (Cocoon) 1995-ലെ കാൻസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ടു. ആദ്യ കഥാ ചിത്രം "കസാബ" 1998-ൽ പൂറത്തിറങ്ങി. 2002-ൽ പുറത്തിറങ്ങിയ ഡിസ്റ്റെന്റ് അന്താരാഷ്ട തലത്തിൽ ശ്രദ്ധേയനാക്കി. ചിത്രം ആ വർഷം കാൻസ് ചലച്ചിത്രമേലയിൽ Grand Jury പുരസ്ക്കാരത്തിനും, മികച്ച അഭിനേതാവിനുള്ള പുരസ്ക്കരത്തിനും അർഹമായി. 2006-ൽ പുറത്തിറങ്ങിയ ക്ലൈമെറ്റ്സ് (Iklimler) കാൻസിൽ FIPRESCI പുരസ്ക്കാരം നേടി.[2] ചിത്രം അന്റല്യ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുൾപ്പെടെ അഞ്ച് പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി. 2008-ലെ കാൻസ് ചലച്ചിത്രമേളയിൽ ഇദ്ദേഹത്തിന്റെ ത്രീ മങ്കീസ് (Üç Maymun) എന്ന ചിത്രം ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്ക്കാരം നേടി.[3] 2009-ൽ കാൻസിൽ ജൂറി അംഗമായി പ്രവർത്തിച്ചു.[4] അവസാനം പൂഅത്തിറങ്ങിയ ചിത്രം "വൺസ് അപ്പോൻ ഐ ടൈം ഇൻ അനാടോളിയ" 2011 കാൻസ് മേളയിൽ മൽസരവിഭാഗത്തിൽ ആദ്യപ്രദർശനം നടത്തുകയും Grand Prix പുരസ്ക്കാരം നേടുകയും ചെയ്തു.[5][6]

ചലച്ചിത്രങ്ങൾ[തിരുത്തുക]

Films, Television & Video
വർഷം ചിത്രം കുറിപ്പ്
സംവിധാനം നിർമ്മാണം തിരക്കഥ
1995 കൊസ (Koza) Yes check.svg Yes check.svg Yes check.svg ഹ്രസ്വ ചിത്രം.
1998 കസബ (Kasaba) Yes check.svg Yes check.svg Yes check.svg ആദ്യ കഥാചിത്രം .
2000 ക്ലൗഡ്സ് ഓഫ് മെയ് (Mayıs Sıkıntısı) Yes check.svg Yes check.svg Yes check.svg
2002 ഡിസ്റ്റെന്റ് (Uzak) Yes check.svg Yes check.svg Yes check.svg
2006 ക്ലൈമെറ്റ്സ് (İklimler) Yes check.svg Yes check.svg Yes check.svg
2008 ത്രീ മങ്കീസ് (Üç Maymun) Yes check.svg Yes check.svg Yes check.svg
2011 വൺസ് അപ്പോൻ ഐ ടൈം ഇൻ അനാടോളിയ (Bir Zamanlar Anadolu'da) Yes check.svg Yes check.svg Yes check.svg

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.festival-cannes.fr/en/archives/artist/id/10800475.html
  2. "Festival de Cannes: Climates". festival-cannes.com. ശേഖരിച്ചത് 2009-12-13.
  3. Best Director to Nuri Bilge Ceylan for "Three Monkeys", Festival de Cannes
  4. http://www.rfi.fr/actuen/articles/112/article_3569.asp
  5. "Festival de Cannes: Official Selection". Cannes. മൂലതാളിൽ നിന്നും 2011-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-04-14.
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-11-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-20.

ബാഹ്യകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൂറി_ബിൽജേ_ജെയ്ലൻ&oldid=3798188" എന്ന താളിൽനിന്ന് ശേഖരിച്ചത്