ത്യാഗരാജാർ പോളിടെക്നിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജാർ പോളിടെക്നിക്- പുതിയ നില കൂടി പണിതതിനു ശേഷമുള്ള ചിത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആമ്പല്ലൂരിനു തൊട്ടു കിഴക്കായുള്ള അളഗപ്പനഗർ എന്ന ഗ്രാമത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമാണ്‌ ത്യാഗരാജാർ പോളിടെക്നിക് അളഗപ്പനഗർ. ഇത് കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ കീഴിലാണ് പ്രവർത്തിക്കുന്നത്.[1]

സ്ഥാപന ചരിത്രം[തിരുത്തുക]

ഇന്ത്യയിലെ പോളിടെക്നിക് വിദ്യഭ്യാസ സമ്പ്രദായം തുടങ്ങുന്ന സമയത്ത് സ്ഥാപിക്കപ്പെട്ട ഒരു സ്ഥാപനമാണ് ത്യാഗരാ‍ജാർ പോളിടെക്നിക്‌. പ്രമുഖ ബിസിനസ്സുകാരനും സാ‍മൂഹ്യപ്രവർത്തകനുമായ അളഗപ്പചെട്ട്യാർ തുടങ്ങിയ അളഗപ്പനഗർ തുണിമില്ലിലെ തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ വേണ്ടി അളഗപ്പചെട്ട്യാർ തന്നെ മുൻ‌കൈ എടുത്ത് തുടങ്ങിയ ഒരു വിദ്യഭ്യാസ‌ സ്ഥാപനമാണ് അളഗപ്പനഗർ പോളിടെക്നിക്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രു അനുവദിച്ച പോളിടെക്നിക് സ്ഥാപങ്ങളിൽ ഒന്നാണിത്.

 • സ്ഥാപനം - 1956 ൽ
 • സ്ഥാപകൻ പ്രശസ്ത വിദ്യാഭ്യാസപ്രവർത്തകൻ ഡോക്ടർ അളഗപ്പചെട്ട്യാർ .
 • 30 വിദ്യാർത്ഥികളുമായി തുടങ്ങി - സിവിൽ ശാഖ മാ‍ത്രം.
 • 1961 നടത്തിപ്പ് കെ. ത്യാഗരാജൻ ചെട്യാർ മധുരൈ ഏറ്റെടുത്തു.പ്രിൻസിപ്പാൾ - ശ്രീ.ഇ കെ മേനോൻ.
 • 1971 പ്രിൻസിപ്പാൾ - ശ്രീ എൻ. ഭവീന്ദ്രനാഥൻ
 • 1980-81 ൽ ഈ സ്ഥാപനത്തിൻറെ നടത്തിപ്പ് തൃശ്ശൂർ ആർ‌ച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള ഡയൊസിയൻ കമ്മ്യൂണിറ്റി ഏറ്റെടുത്തു.
 • പ്രിൻസിപ്പാൾ - ശ്രീ. ഫ്രാൻസിസ് സി ജോസഫ്.
 • ഗവേർണിംഗ് കൌൺസിൽ ചെയർമാൻ ശ്രീ. റെവ. ഫാ. ജോസഫ് കാക്കശേരി.
 • 1996-1999 ൽ പ്രിൻസിപ്പാൾ - ശ്രീമതി.യു എൻ ദേവയാനി. ഗവേർണിംഗ് കൌൺസിൽ ചെയർമാൻ ശ്രീ. റെവ. ഫാ.ലോറൻസ് ഒലക്കിങ്കൽ.
 • 2000 പ്രിൻസിപ്പാൾ ശ്രീ. കെ കെ സ‌ഹദേവൻ.
 • 2004 പ്രിൻസിപ്പാൾ ശ്രീമതി. അന്നാ ടർജി.

നിലവിലുള്ള സാങ്കേതിക പഠന ശാഖകൾ[തിരുത്തുക]

മുഴുനീള ശാഖകൾ (കാലയളവ് - മൂന്നു കൊല്ലം)[തിരുത്തുക]

ഹ്രസ്വകാല ശാഖകൾ (കാലയളവ് - ആറു മാസം)[തിരുത്തുക]

എത്തിചേരാനുള്ള വഴി[തിരുത്തുക]

കൊച്ചിയിൽ നിന്നും തൃശ്ശുരിലേക്ക് പോകുന്ന ദേശീയപാത 544 ൽ വരുന്ന ആമ്പല്ലൂർ കവലയിൽ നിന്നും 500 മീറ്റർ ദൂരത്തിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്[2].

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.kerala.gov.in/dept_technicaleducation/appendix2.htm
 2. http://www.thiagarajarpolytechnic.org/location.htm
"http://ml.wikipedia.org/w/index.php?title=ത്യാഗരാജാർ_പോളിടെക്നിക്&oldid=2147042" എന്ന താളിൽനിന്നു ശേഖരിച്ചത്