സംവാദം:ത്യാഗരാജാർ പോളിടെൿനിക്, അളഗപ്പനഗർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിക്കിപീഡിയയിൽ വേണോ? എന്തെങ്കിലും എടുത്തുപറയത്തക്ക പ്രത്യേകതകൾ ഉള്ളത് മാത്രം പോരേ?
അതുപോലെ എല്ലാ അമ്പലങ്ങളുടെ വിവരങ്ങളും വിക്കിപീഡിയയിൽ വേണോ? simy 19:03, 11 ഓഗസ്റ്റ്‌ 2008 (UTC)
അളഗപ്പ പോളിടെക്നിക്ക് ഒരുപാടു പഴയപോളിടെക്നിക്കാണ്‌. ആ സ്ഥലം തന്നെ അളഗപ്പനഗർ എന്ന് പേരെടുത്തതാ. `--ജ്യോതിസ് 19:33, 11 ഓഗസ്റ്റ്‌ 2008 (UTC)

അളഗപ്പ മില്ലുമായുള്ള ബന്ധം അറിയാമെങ്കിൽ ചേർക്കണം. --Vssun 04:32, 12 ഓഗസ്റ്റ്‌ 2008 (UTC)

പഴയതഅയതു കൊണ്ട് വിജ്ഞാനകോശത്തിൽ വരണം എന്നുണ്ടോ? ഈ ലേഖനം നീക്കം ചെയ്യണം എന്നെന്റെ അഭിപ്രായം.അല്ലെങ്കിൽ അളഗപ്പ നഗർ എന്നൊരു താൾ തുടങ്ങി അവിടെ ചേർക്കുകയോ അതുമല്ലെങ്കിൽ ആമ്പല്ലൂർ അല്ലെങ്കിൽ തൃശ്ശൂർ ജില്ല എന്നീ താളുകളിലോ ചേർക്കുക. --Anoopan| അനൂപൻ 11:21, 16 ഓഗസ്റ്റ്‌ 2008 (UTC)

ഇത്രയും നല്ല വിജ്ഞാനസ്രോതസ്സായ ലേഖനം കാണുന്നത് കൊണ്ട് മുറ്വേൽക്കുന്ന ആരെങ്കിലുമുണ്ടോ? ഈ ലേഖനം മായ്ച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? മറിച്ച് ഇവിടെ കിടന്നാൽ അതുകൊണ്ട് പ്രയോജനമല്ലേ ഉള്ളൂ. ചോദ്യങ്ങൾ മാത്രം. --ചള്ളിയാൻ ♫ ♫ 12:11, 16 ഓഗസ്റ്റ്‌ 2008 (UTC)

വൈജ്ഞാനിക ലേഖനെത്താക്കാൾ ഒരു പ്രോസ്പ്രെക്ടത്തിനെ ഓർമ്മിപ്പിക്കുന്നു. --ജുനൈദ് 12:12, 16 ഓഗസ്റ്റ്‌ 2008 (UTC)

പഠന ശാഖകൾ[തിരുത്തുക]

മുഴുനീള ശാഖകൾ / ഹ്രസ്വകാല ശാഖകൾ എന്നിവയിലെ ശാഖകൾക്ക് പകരം പാഠ്യക്രമം / പഠനപദ്ധതി എന്നോ മറ്റോ ചേർക്കുന്നതല്ലേ നല്ലത് --സാദിക്ക്‌ ഖാലിദ്‌ 07:35, 2 സെപ്റ്റംബർ 2008 (UTC)[മറുപടി]