Jump to content

തോട്ട പൊട്ടിച്ചുള്ള മീൻ പിടുത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോട്ട വെള്ളത്തിനടിയിൽ വച്ച് പൊട്ടുന്നു

സ്ഫോടകവസ്തുക്കൾ വെ‌ള്ളത്തിനടിയിൽ വച്ചു പൊട്ടിച്ച് മത്സ്യങ്ങളെ അസ്തപ്രജ്ഞരാക്കിയോ കൊന്നോ എളുപ്പത്തിൽ പിടിച്ചെടുക്കുന്ന രീതിയാണ് തോട്ട പൊട്ടിച്ചുള്ള മീൻ പിടുത്തം അല്ലെങ്കിൽ ഡൈനമൈറ്റ് ഫിഷിംഗ് അല്ലെങ്കിൽ ബ്ലാസ്റ്റ് ഫിഷിംഗ്. ഇത് പരിസ്ഥിതിക്ക് വളരെ ദോഷകരമാണ്. വലയുപയോഗിച്ചും മറ്റും പിടിക്കാൻ സാധിക്കാത്ത മത്സ്യക്കുഞ്ഞുങ്ങളെയും മത്സ്യങ്ങളുടെ ആവാസകേന്ദ്രങ്ങളായ പവിഴപ്പുറ്റുകളെയും മറ്റും നശിപ്പിക്കുന്നതിനാൽ ഇത് മിക്ക പ്രദേശങ്ങളിലും നിയമവിരുദ്ധമാണ്.[1] ഈ സ്ഫോടകവസ്തുക്കൾ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്കും അപകടത്തിനു കാരണമാകാറുണ്ട്.

വിശദാംശങ്ങൾ

[തിരുത്തുക]
തോട്ട പൊട്ടിച്ചശേഷം ജലോപരിതലത്തിലേയ്ക്ക് പൊങ്ങിവന്ന മത്സ്യങ്ങൾ

നിയമവിരുദ്ധമാണെങ്കിലും ദക്ഷിണപൂർവ്വേഷ്യയിലും ഈജിയൻ കടലിലും, ആഫ്രിക്കയുടെ തീരപ്രദേശങ്ങളിലും ഈ രീതി ഉപയോഗിച്ച് മീൻ പിടിക്കുന്നുണ്ട്. ഇന്ത്യയിലും ചിലയിടങ്ങളിൽ ഈ മാർഗ്ഗമുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നുണ്ട്. ഫിലിപ്പീൻസിൽ ഈ രീതിയിലുള്ള മത്സ്യബന്ധനം നന്നായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്.[2] ഒന്നാം ലോകമഹായുദ്ധത്തിനു മുൻപുതന്നെ ഈ രീതി ഉപയോഗിക്കപ്പെടുന്നുണ്ടായിരുന്നു എന്ന് ഏൺസ്റ്റ് ജുങ്ങർ സ്റ്റോം ഓഫ് സ്റ്റീൽ എന്ന തന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.[3] 1999-ലെ ഒരു റിപ്പോർട്ടനുസരിച്ച് ഫിലിപ്പീൻസിൽ 70,000 മത്സ്യത്തൊഴിലാളികൾ (ആകെ എണ്ണത്തിന്റെ 12%) ഈ രീതി ഉപയോഗിക്കുന്നുണ്ട്.[4]

നിരീക്ഷിക്കാൻ ബുദ്ധിമുട്ടുള്ള ജലാശയങ്ങൾ, എളുപ്പത്തിൽ ധാരാളം മീൻ പിടിക്കാനുള്ള സാദ്ധ്യത, അഴിമതി എന്നിവയൊക്കെ ഈ മത്സ്യബന്ധന രീതി നിയന്ത്രിക്കപ്പെടുന്നതിനു തടസ്സമാണ്.[5]

തോട്ടയിൽ തിരിവയ്ക്കുന്നു

ഡൈനമൈറ്റ്, വീട്ടിലുണ്ടാക്കുന്ന സ്ഫോടകവസ്തുക്കൾ എന്നിവയൊക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. ലൈസൻസോടെ മാത്രം ഉപയോഗിക്കേണ്ട സ്ഫോടകവസ്തുക്കളും ഇത്തരം മത്സ്യബന്ധത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇത് പൊട്ടിത്തെറിച്ച് അപകടമുണ്ടാകാനുള്ള നല്ല സാദ്ധ്യതയുണ്ട്.[1]

സ്ഫോടനത്താലുണ്ടാകുന്ന മർദ്ദവ്യതിയാനം മത്സ്യങ്ങളുടെ നീന്തലിനെ സഹായിക്കുന്ന വായൂ അറ പൊട്ടുന്നതിനു കാരണമാകുന്നു. ഇത് പെട്ടെന്ന് പൊങ്ങിക്കിടക്കാനുള്ള ശേഷി നഷ്ടപ്പെടുന്നതിനു കാരണമാകും. ചില മത്സ്യങ്ങൾ ഉപരിതലത്തിലേയ്ക്ക് പൊങ്ങിവരുമെങ്കിലും കൂടുതൽ മീനുകളും താണുപോവുകയാണ് ചെയ്യുന്നത്. പവിഴപ്പുറ്റുകളെയും പരിസരത്തുള്ള മറ്റു ജീവികളെയും ഇത് നശിപ്പിക്കും.[6][7]

പവിഴപ്പുറ്റുകളിലെ ആഘാതം

[തിരുത്തുക]

ഇത്തരത്തിലുള്ള മീൻ പിടുത്തം പവിഴപ്പുറ്റുകളുടെ പാരിസ്ഥിതിക വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ ഭീഷണികളിലൊന്നാണെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. സ്വാഭാവികമായി ഇത്തരം പവിഴപ്പുറ്റുകൾ പൂർവ്വസ്ഥിതി പാലിക്കുകയില്ല എന്നതാണ് ഇതിന്റെ ഒരു ദോഷം. [8] ഇന്തോ പസഫിക് മേഖലയിൽ പവിഴപ്പുറ്റുകൾ തകരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. ഇത് മത്സ്യങ്ങളുടെ ആവാസമേഖല ചുരുങ്ങുന്നതിന് കാരണമാകുന്നു.

പവിഴപ്പുറ്റുക്കൾ നശിക്കുന്നത് മത്സ്യങ്ങളുടെ ജൈവവൈവിദ്ധ്യവും എണ്ണവും പെട്ടെന്ന് കുറയുന്നതിന് കാരണമാകും.[9] ഒറ്റ സ്ഫോടനത്തിൽ നിന്ന് 5–10 വർഷം കൊണ്ട് പവിഴപ്പുറ്റുകൾ രക്ഷപെടുമെങ്കിലും തുടർച്ചയായി സ്ഫോടനങ്ങൾ നടത്തുന്നത് പവിഴപ്പുറ്റുകളുടെ സ്ഥിര നാശത്തിലേയ്ക്ക് നയിക്കും.[10]

നിയന്ത്രണം

[തിരുത്തുക]

സമൂഹം നിയമപാലനത്തെ സഹായിക്കൽ

[തിരുത്തുക]

ടാൻസാനിയയിൽ ഫിഷറീസ് വിഭാഗവും ഗ്രാമങ്ങളും ഒരുമിച്ച് ഈ മത്സ്യബന്ധനരീതിക്കെതിരായി പ്രവർത്തിക്കുന്നുണ്ട്. ഇതു കാരണം പണ്ട് ഒരു ദിവസം 8 തവണയെങ്കിലും ഈ രീതി ഉപയോഗിച്ച് മത്സ്യബന്ധനം നടക്കുമായിരുന്നുവെങ്കിലും ഇപ്പോൾ ഒറ്റത്തവണപോലും ഇത് നടക്കുന്നില്ല എന്ന നിലയിലായിട്ടുണ്ട്. ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലും തോട്ട പൊട്ടിച്ചുള്ള മീൻ പിടുത്തം തടയാനായി ഈ മാർഗ്ഗം ഉപയോഗിക്കപ്പെടുന്നുണ്ട്. കടലിലെ സംരക്ഷിത മേഖലകൾ ഫലപ്രദമായി സംരക്ഷിക്കുന്നത് ഈ മത്സ്യബന്ധനരീതി തടയുന്നതിന് സഹായകമാകും.[11]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Coral degradation through destructive fishing practices
  2. Blast Fishing
  3. Jünger, Ernst (2004 ed) Storm of Steel Penguin Classics. Page 104. Translated by Michael Hofmann. ISBN 978-0-14-243790-2
  4. A Closer Look at Blast Fishing in the Philippines
  5. Destructive fishing mini symposium at the 9th International Coral Reef Symposium, Bali, Indonesia
  6. Explosions In The Cretan Sea: The scourge of illegal fishing.
  7. Lewis JA (1996) "Effects of underwater explosions on life in the sea" Archived 2013-09-04 at the Wayback Machine. Australian Department of Defence, DSTO-GD-0080.
  8. Fox, H. E., Pet, J. S., Dahuri, R., & Caldwell, R. L. (2003). Recovery in rubble fields: long-term impacts of blast fishing. Marine Pollution Bulletin, 46(8), 1024-1031. Retrieved October 25, 2009, from ScienceDirect.
  9. Raymundo, L. J., Maypa, A. P., Gomez, E. D., & Cadiz, P. (2007). Can dynamite-blasted reefs recover? A novel, low-tech approach to stimulating natural recovery in fish and coral populations. Marine Pollution Bulletin, 54(7), 1009-1019. Retrieved October 25, 2009, from ScienceDirect.
  10. Fox, H. E., & Caldwell, R. L. (2006). Recovery From Blast Fishing On Coral Reefs: A Tale of Two Scales. Ecological Applications, 16(5), 1631-1635. Retrieved October 25, 2009, from EBSCOhost.
  11. Woodman, G. H., Wilson, S. C., Li, V. Y., & Renneberg, R. (2004). A direction-sensitive underwater blast detector and its application for managing blast fishing. Marine Pollution Bulletin, 49(11), 964-973. Retrieved October 25, 2009, from ScienceDirect.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Bell J.D., Ratner B.D., Stobutzki I., Oliver J. Addressing the coral reef crisis in developing countries (2006) Ocean and Coastal Management, 49 (12), pp. 976–985.
  • Cornish, Andrew S, and McKellar, David, A History of Fishing with Explosives and poisons in Hong Kong Waters. NAGA Archived 2013-06-12 at the Wayback Machine., the ICALRM Quarterly. July–September, 1998. pp. 4–9.
  • Martin, G. (2002, May 30). The depths of destruction. Dynamite fishing ravages Philippines' precious coral reefs.(archived from the originalArchived 2011-05-24 at the Wayback Machine. on 2011-05-24)
  • Verheij E., Makoloweka S., Kalombo H. Collaborative coastal management improves coral reefs and fisheries in Tanga, Tanzania (2004) Ocean and Coastal Management, 47 (7-8 SPEC. ISS.), pp. 309–320.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]