Jump to content

കോരുവല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാനഡയിലെ ഒരു നദിയിൽ നിന്ന് കൈകൊണ്ട് കോരുവല ഉപയോഗിച്ച് മീൻപിടിക്കുന്ന ഒരാൾ

ഒഴുകുന്ന വെള്ളത്തിൽ മീൻപിടിക്കാനുപയോഗിക്കുന്ന ചെറിയ ഇനം വലകളാണ് കോരുവല (കുത്തുവല)[1] . കണ്ണി വലുതും അടുപ്പമുള്ളതുമായ വലകൾ ഇതിനുപയോഗിക്കുന്നത്. കണ്ണികളുടെ വലിപ്പം ക്രമീകരിച്ച് വലുതും ചെറുതുമായ മത്സ്യങ്ങളെ പിടിക്കാം. ഒരു വളയത്തിൽ കോൺ ആകൃതിയിൽ കെട്ടിയുണ്ടാക്കുന്ന വലയാണിത്. ആഴം കുറവുള്ള ജലാശയത്തിൽ നിന്നും മത്സ്യങ്ങൾ കോരിയെടുക്കാൻ ഇതുപയോഗിക്കുന്നു.[2]


ഒഴുകിവരുന്ന വെള്ളത്തിന് കുറുകെയായി പിടിച്ച വലയിൽ മുകൾഭാഗം കൈകൊണ്ടും അടിഭാഗം ചവിട്ടിപ്പിടിക്കണം. അടിഭാഗം നിലവുമായി ചേർത്ത് പിടിച്ചാൽ താഴെക്കൂടി മത്സ്യം ചാടിപ്പോകുന്നത് തടയാം. മത്സ്യം കുടുങ്ങിയാൽ വല കുലുങ്ങുകയും ആ സമയം വല ഉയർത്തി മത്സ്യത്തെ എടുക്കണം.

അവലംബം

[തിരുത്തുക]
  1. "കോരുവല". കേരള ഇന്നവേഷൻ ഫൗണ്ടേഷൻ. Retrieved 2013 ജൂൺ 18. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "നാടറിഞ്ഞ് ജീവിക്കാം...!!! (21 Aug 2012)". മാതൃഭൂമി. Archived from the original on 2013-06-18. Retrieved 2013 ജൂൺ 18. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കോരുവല&oldid=3629912" എന്ന താളിൽനിന്ന് ശേഖരിച്ചത്