തോട്ടപ്പള്ളി സ്പിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തോട്ടപ്പള്ളി സ്പിൽവേ

ആലപ്പുഴയിൽ നിന്ന് 20 കി.മീ മാറി തോട്ടപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന സ്പിൽവേ / ചീപ്പ് ആണ് തോട്ടപ്പള്ളി സ്പിൽവേ. 1955ൽ പണി പൂർത്തിയാക്കിയ സ്പിൽവേയിൽ കൂടിയാണ് ദേശീയപാത 66 കടന്ന് പോകുന്നത്. 420 മീറ്റർ ആണ് ഇതിന്റെ ദൂരം.

പടിഞ്ഞാറൻ കാലവർഷത്തെ തുടർന്ന് കുട്ടനാട്ടിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്ന് നെൽകൃഷിയെ രക്ഷിക്കാനായാണ് ഇത് സ്ഥാപിച്ചത്. ഈ സമയത്ത് സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തി വെള്ളത്തെ അറബിക്കടലിലേക്ക് ഒഴുക്കിക്കളയുന്നു.[1]

അവലംബം[തിരുത്തുക]

  1. http://www.indiavideo.org/kerala/places/tourism/dam/thottappally-spillway-377.php
"https://ml.wikipedia.org/w/index.php?title=തോട്ടപ്പള്ളി_സ്പിൽവേ&oldid=3409762" എന്ന താളിൽനിന്ന് ശേഖരിച്ചത്