തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
Jump to navigation
Jump to search
പയ്യന്നൂർ നഗരത്തിൽ നിന്ന് ൧.൫ കിലോ മീറ്റർ വടക്ക്-പടിഞ്ഞാർ മാറി പാൽത്തിരപ്പും പുഴയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു മഹാവിഷ്ണു ക്ഷേത്രമാണ് തുളിവന്നൂർ മഹാവിഷ്ണു ക്ഷേത്രം.ചതുർ ബാഹുവായ ശ്രീ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ശ്രീ മഹാ ഗണപതി, ശ്രീ അയ്യപ്പൻ, ശ്രീ ഭഗവതി, നവഗ്രഹങ്ങൾ എന്നിവയാണ് ഉപ ദേവതകൾ.
ഐതിഹ്യം[തിരുത്തുക]
ഐതിഹ്യമനുസരിച്ച് പരശുരാമൻ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള കര ൬൪ ഗ്രാമങ്ങളായി വിഭജിച്ചു. ൩൨ മലയാള ഗ്രാമങ്ങളും ൩൨ തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂർ ആയിരുന്നു. ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂർ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം. തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ആയിരുന്നു തുളുവന്നുരിന്റെ ഗ്രാമക്ഷേത്രം.
ഇവയും കാണുക[തിരുത്തുക]
- പയ്യന്നൂർ
- തായിനേരി
- പയ്യന്നൂർ പുഴ
- പാൽത്തിരപ്പും പുഴ
- തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം
- തലയന്നേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം
- തായിനേരി ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം
- തായിനേരി ശ്രീ വെള്ളാരങ്ങര ഭഗവതി ക്ഷേത്രം
- അന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം