തിരുപ്പിറവി ദേവാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുപ്പിറവി ദേവാലയം
Church of the Nativity

View of church from Manger Square

സ്ഥാനംBethlehem, West Bank, Palestine
രാജ്യംPalestine
ക്രിസ്തുമത വിഭാഗംShared: Armenian Apostolic, Greek Orthodox and Roman Catholic
വാസ്തുവിദ്യ
പ്രവർത്തന നിലActive
പൂർത്തിയാക്കിയത്565
പ്രമാണം:Nativity Grotto Star.JPG
This silver star, beneath the altar in the Grotto of the Nativity, marks the spot believed to be the Birthplace of Jesus.

യേശു ജനിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്തു നിർമിച്ച ദേവാലയമാണ് ഇസ്രായേൽ അധിനിവേശത്തിൻകീഴിലുള്ള പലസ്തീനിലെ ബെത്ലഹേമിലുള്ള തിരുപ്പിറവി ദേവാലയം. 2012 ൽ അപകടാവസ്ഥയിലുള്ള ലോക പൈതൃകസ്ഥലങ്ങളുടെ പട്ടികയിൽ യുനെസ്കോ തിരുപ്പിറവിയുടെ ദേവാലയവും അവിടേക്കുള്ള തീർഥാടന വഴിയും ഉൾപ്പെടുത്തുകയുണ്ടായി.[1][2]

ചരിത്രം[തിരുത്തുക]

എഡി 339ൽ നിർമിച്ച ദേവാലയം ആറാം നൂറ്റാണ്ടിൽ പുതുക്കി പണിതിരുന്നു. ജറുസലേമിൽ നിന്ന് തെക്ക് 10 കിലോമീറ്റർ മാറിയാണ് ദേവാലയവും തീർഥാടനപാതയും സ്ഥിതിചെയ്യുന്നത്. ജറുസലേമിന് 10 കിലോമീറ്റർ തെക്ക് തിരുപ്പിറവി ദേവാലയവുമുള്ള സ്ഥലത്ത് ലാറ്റിൻ, ഗ്രീക് ഓർത്തഡോക്സ്, ഫ്രാൻസിസ്കൻ, ആർമീനിയൻ, കോൺവെന്റുകളും പള്ളികളും മണിഗോപുരങ്ങളും മറ്റും സ്ഥിതിചെയ്യുന്നുണ്ട്.
ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീൻ അതോറിറ്റിയുടെ പരിമിത നിയന്ത്രണത്തിലുള്ള ദേവാലയം ഫണ്ടിന്റെ അഭാവം മൂലം അറ്റകുറ്റപ്പണികൾ നടത്താതെ നശിക്കുകയായിരുന്നു. പലസ്തീൻ പ്രക്ഷോഭകാലത്തു 2002ൽ പലസ്തീൻ തീവ്രവാദികൾ തിരുപ്പിറവി ദേവാലയം പിടിച്ചെടുത്തു സങ്കേതമാക്കിയതിനെത്തുടർന്ന് അവിടെ അറ്റകുറ്റപ്പണികൾ നടത്തുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. എന്നാൽ പൈതൃക സമിതിയുടെ പരിശോധനയിൽ ദേവാലയത്തിന് അടിയന്തര അറ്റകുറ്റപ്പണി അനിവാര്യമാണെന്നു കണ്ടെത്തി.[3]

യുനെസ്‌കോ പൈതൃക പട്ടികയിൽ[തിരുത്തുക]

The upper part of the Altar of the Nativity.

റഷ്യയിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ 21 രാഷ്ട്രം പങ്കെടുത്ത ലോക പൈതൃകസമിതി യോഗത്തിൽ "തിരുപ്പിറവി ദേവാലയത്തെ" നശിച്ചുകൊണ്ടിരിക്കുന്ന പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ പലസ്തീൻ ശക്തമായി ആവശ്യമുന്നയിച്ചിരുന്നു. സാംസ്‌കാരിക വിജയം എന്നതിനപ്പുറം രാഷ്ട്രീയ നയതന്ത്ര വിജയമായാണ് പലസ്തീൻ ജനത ഇതിനെ ആഘോഷിക്കുന്നത്. ഇസ്രായേലിന്റെയും യു.എസ്സിന്റെയും എതിർപ്പ് വകവെയ്ക്കാതെയാണു 'യുനെസ്‌കോ' യുടെ നീക്കം.[4]
റഷ്യയിലെ സെൻറ് പീറ്റേഴ്‌സ്ബർഗിൽ നടന്ന ലോക പൈതൃക സമിതി യോഗത്തിൽ ആറിനെതിരെ 13 വോട്ടുകൾ നേടിയാണ് തിരുപ്പിറവി ദേവാലയം ലോക പൈതൃക സ്മാരകമായത്. എട്ടു മാസം മുമ്പ് പലസ്തീന് 'യുനെസ്‌കോ' യിൽ പൂർണഅംഗത്വം നൽകിയതിനെയും ഇസ്രായേൽ-യു.എസ്. സഖ്യം എതിർത്തിരുന്നു. തിരുപ്പിറവി ദേവാലയത്തിനും അതു സ്ഥിതി ചെയ്യുന്ന ഭൂഭാഗത്തിനും മേലുള്ള തങ്ങളുടെ ചരിത്രപരവും സാംസ്‌കാരികവുമായ അവകാശത്തിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരമായാണ് പലസ്തീൻ ജനത 'യുനെസ്‌കോ' നടപടിയെ വീക്ഷിക്കുന്നത്. ഇസ്രായേലും യു.എസ്സും അതിനെ എതിർക്കുന്നതും അതിനാലാണ്.

അവലംബം[തിരുത്തുക]

  1. "Birthplace of Jesus: Church of the Nativity and the Pilgrimage Route, Bethlehem". UNESCO. Retrieved 30 June 2012.
  2. http://www.deshabhimani.com/newscontent.php?id=171843
  3. http://www.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?channelId=-1073751706&programId=1073753764&contentId=11901919&BV_ID=@@@tabId=11[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-30. Retrieved 2012-07-01.

പുറം കണ്ണികൾ[തിരുത്തുക]

ചിത്രജാലകം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുപ്പിറവി_ദേവാലയം&oldid=3633843" എന്ന താളിൽനിന്ന് ശേഖരിച്ചത്