Jump to content

തിബെത്തൻ ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tibetan people
བོད་པ་
藏族
Total population
7.8 million
Regions with significant populations
 China: Tibet Autonomous Region (TAR), and various Tibetan regions (prefectures) Qinghai, Sichuan, Yunnan and Gansu provinces7.5 million
 India120,000[1]
 Nepal20,000-60,000[2][3]
 United States9,000
 Canada7,500[4]
 Bhutan5,000[3]
 Switzerland4,000
 Australia1,000[5]
 Taiwan1,000
 United Kingdom650
Languages
Tibetan languages, Tshangla, Rgyalrong, Baima language, Muya language, Mandarin
Religion
Predominantly Tibetan Buddhism; minorities of Bön, Islam and Hinduism
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Jammu and Kashmir
Ladakhis · Baltis · Burig

Uttarakhand, Nepal, Sikkim, Bhutan
Sherpas

Arunachal Pradesh
Sherdukpen · Monpa · Memba

തിബെത്തിൽ വസിക്കുന്ന തദ്ദേശീയരായ ജനവിഭാഗമാണ് തിബെത്തൻ ജനങ്ങൾ-Tibetan people (തിബറ്റൻ: བོད་པ་ 7.8 ദശലക്ഷമാണ് ഇവരുടെ ജനസംഖ്യ. ജനസംഖ്യയുടെ നല്ലൊരു ഭാഗം ജനങ്ങളും തിബെത്തിന് പുറത്ത് ചൈനയിലെ തിബെത്ത് സ്വയഭരണ പ്രദേശമായ ടാറിലും ഇന്ത്യയിലും നേപ്പാളിലും ഭൂട്ടാനിലുമായി വസിക്കുന്നുണ്ട്. തിബെത്തൻ ജനങ്ങൾ തിബെറ്റിക് ഭാഷയാണ് സംസാരിക്കുന്നത്. അസ്പഷ്ടമായ നിരവധി വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഇത്. തിബെത്തോ ബർമ്മൻ ഭാഷാ കുടുംബത്തിൽ പെട്ടതാണ് ഈ ഭാഷ. ഫാ ട്രെൽജൻ ചങ്ചുപ് സംപ (Pha Trelgen Changchup Sempa) എന്ന പുരാണകാലത്തെ ഒരു കുരങ്ങാണ് തിബെത്തൻ ജനതയുടെ പൂർവ്വീകർ എന്നാണ് പരമ്പരാഗതമായ അല്ലെങ്കിൽ പൗരാണികമായ വിശ്വാസം. ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും അതികാല്പനിക സാഹിത്യത്തിലും പ്രത്യക്ഷപ്പെടുന്ന മനുഷ്യസമാനവും ആജാനുബാഹുവും ഭീകരരൂപിയുമായ ഒരു സാങ്കല്പിക ജീവിയായ ഓഗ്രെസ്സായ മാ ദ്രാഗ് സിൻമോയാണ് തിബെത്തൻ ജനതയുടെ മുൻഗാമികൾ എന്നും വിശ്വാസമുണ്ട്. സൗത്ത വെസ്റ്റ് ചൈനയിലെ നല്ലൊരു വിഭാഗം തിബെത്തൻ ഭാഷ സംസാരിക്കുന്നവരും തിബെത്തൻ ജനങ്ങളും വിശ്വസിച്ച് പോരുന്നത് പുരാതന ചൈനയിലെ ഖിയാങ്(Qiang) ജനതയുടെ പിൻമുറക്കാരാണ് തങ്ങൾ എന്നാണ്. തിബെറ്റൻ ജനങ്ങളിൽ ഭൂരിഭാഗം പേരും തിബെത്തൻ ബുദ്ധിസം പിന്തുടരുന്നവരാണ്. എന്നാൽ, തിബത്തൻ മതമായ ബോൺ മത വിശ്വാസികളും ഇസ്‌ലാം മത വിശ്വാസികളും തിബെത്തൻ ജനങ്ങൾക്കിടയിൽ ഉണ്ട്. തിബെറ്റൻ കല, നാടകം, വാസ്തുശിൽപകല എന്നിവയിൽ തിബെറ്റൻ ബുദ്ദിസത്തിന്റെ സ്വാധീനമുണ്ട്. തിബെത്തിലെ പരുക്കനായ ഭൂമിശാസ്ത്രം തിബെത്തൻ ഭക്ഷണ രീതികളിലും പാചകക്രമവും മരുന്നുമെല്ലാം പരിതഃസ്ഥിതികളോട് ഇണങ്ങിചേരുന്നതാണ്.

ജനസംഖ്യ

[തിരുത്തുക]

2014ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം തിബെത്തൻ സ്വയംഭരണവകാശ പ്രവിശ്യയിലെ ജനസംഖ്യ 2.2 ദശലക്ഷമാണ്. ചൈനയിലെ മറ്റു സ്വയം ഭരണ പ്രദേശങ്ങളായ ഗൻസു, ഗിൻഗായി, സിച്ചുവാൻ, ചൈന എന്നിവിടങ്ങളിലായാണ് ഈ കണക്ക്. 2009ലെ ഒരു കണക്ക് പ്രകാരം 189,000 തിബെത്തൻ ഭാഷ സംസാരിക്കുന്നവർ ഇന്ത്യയിൽ വസിക്കുന്നുണ്ട്. 528 പേർ നേപ്പാളിലും, 4800 പേർ ഭൂട്ടാനിലും വസിക്കുന്നുണ്ട്.[6] 145,150 പേർ തിബെത്തിന് പുറത്ത് താമസിക്കുന്നുണ്ടെന്നാണ് തിബെത്തൻ രേഖയായ ഗ്രീൻ ബുക്ക് കണക്കാക്കുന്നത്. അമേരിക്ക,[7] ഓസ്‌ട്രേലിയ, കാനഡ, കോസ്റ്റ റിക്ക, ഫ്രാൻസ്, മെക്‌സിക്കോ, നോർവേ, തായ്‌വാൻ, സ്വിറ്റസർലാന്റ്, യുനൈറ്റ്ഡ് കിങ്ഡം എന്നീ രാജ്യങ്ങളിലും തിബെത്തൻ കമ്മ്യൂണിറ്റി ജീവിക്കുന്നുണ്ട്. നിലിവലെ തിബെത്തൻ ജനസംഖ്യ കണക്കാകുക എന്നത് ചരിത്രപരമായി വളരെ പ്രയാസകരമായ കാര്യമാണ്. 1959ൽ 6.3 ദശലക്ഷമായിരുന്നത് 5.4 ദശലക്ഷമായി കുറഞ്ഞിരിക്കുകയാണെന്ന് സെൻട്രൽ തിബെത്തൻ അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കുന്നത്. [8] എന്നാൽ, ചൈനീസ് സർക്കാർ വ്യക്തമാക്കുന്നത് 1954നേക്കാൾ 2.7 ദശലക്ഷം തിബെത്തൻ ജനത കൂടിയെന്നാണ്.[9]

ഒരു തിബത്തൻ വഴിയോര കച്ചവടക്കാരി, നേപ്പാളിൽ നിന്ന്‌
ഒരു തിബത്തൻ മധ്യവയസ്‌കയായ സ്ത്രീ, സിക്കിം

എട്ടു ദശലക്ഷത്തിൽ അധികം ജനങ്ങൾക്ക് സംസാരിക്കുന്ന സിനോ-തിബെത്തൻ ഭാഷാ കുടുംബത്തിൽ പെട്ട ഭാഷയാണ് തിബെത്തൻ ഭാഷ. മധ്യ ഏഷ്യ ഇന്ത്യൻ ഉപഭൂഖണ്ഡം- തിബെറ്റൻ പീഠഭൂമിയടക്കം. നോർത്തേൺ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബാൾട്ടിസ്താൻ, ലഡാക്, നേപ്പാൾ, സിക്കിം, ഭൂട്ടാൻ എന്നിവിടങ്ങളിലും ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്. ക്ലാസിക്കൽ തിബെത്തൻ ഭാഷ ഒരു പ്രധാനപ്പെട്ട സാഹിത്യഭാഷയാണ്. പ്രത്യേകിച്ച് ബുദ്ധസാഹിത്യങ്ങൾക്കാണ് ഇത് ഉപയോഗിച്ചിരുന്നത്. മധ്യ തിബെത്തൻ ഭാഷകളായ (യു ത്സാങ്, ല്ഹാസ വകഭേദങ്ങൾ അടക്കം.) ഖാംസ്, തിബെത്തൻ, അംഡോ തിബെത്തൻ എന്നിവ പൊതുവെ ഒരു ഏക ഭാഷ വകഭേദമായിട്ടാണ് പരിഗണിക്കുന്നത്.

ഉത്ഭവം

[തിരുത്തുക]

ജനിതകശാസ്‌ത്രം

[തിരുത്തുക]

ആധുനിക തിബെത്തൻ ജനസംഖ്യ ജനിതകപരമായി മറ്റു ആധുനിക കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ജനസംഖ്യയോട് സമാനമാണ്.[10] ഇവർക്ക് ആധുനിക മധ്യ ഏഷ്യൻ ജനസംഖ്യയുടെ ജനിതകവുമായിട്ടാണ് ഘടനാസാദൃശ്യമുള്ളത്. പിന്നീട്, ആധുനിക സൈബീരിയൻ ജനസംഖ്യയുമായിട്ടും. [10]

അവലംബം

[തിരുത്തുക]
  1. "The Dalai Lama has given his opinion on the refugee crisis and it's extremely controversial". 1 June 2016.
  2. Refugees, United Nations High Commissioner for. "Refworld - Nepal: Information on Tibetans in Nepal".
  3. 3.0 3.1 "Tibetan - Becoming Minnesotan". Archived from the original on 2013-08-20. Retrieved 2016-11-26.
  4. "Tibetan refugees arrive in Canada from India as part of federal deal Archived 2018-01-17 at the Wayback Machine.". The Vancouver Sun. December 15, 2013.
  5. "Australian Tibetans Vote In Landmark Election For Tibet's New Leader".
  6. Lewis, M. Paul (ed.), 2009. Ethnologue: Languages of the World, Sixteenth edition. Dallas, Tex.: SIL International. Online version on ethnologue.com
  7. "US senators approve 5,000 visas for Tibet refugees". The Straits Times. May 21, 2013.
  8. "Population transfer and control". Wikiwix.com. Archived from the original on 2011-02-24. Retrieved 2012-06-21.{{cite web}}: CS1 maint: bot: original URL status unknown (link)
  9. "1950—1990 年" (in Chinese). Archived from the original on 2007-11-24.{{cite web}}: CS1 maint: unrecognized language (link)
  10. 10.0 10.1 Lu, Dongsheng; et al. (September 1, 2016). "Ancestral Origins and Genetic History of Tibetan Highlanders". The American Journal of Human Genetics. 99.
"https://ml.wikipedia.org/w/index.php?title=തിബെത്തൻ_ജനങ്ങൾ&oldid=3931245" എന്ന താളിൽനിന്ന് ശേഖരിച്ചത്