ബോൺ മതം
ദൃശ്യരൂപം
ഒരു തിബത്തൻ മതം ആണ് ബോൺ മതം. 10-11 ശ.-ങ്ങളിലാണ് ബോൺമതം തിബത്തിൽ പ്രചരിച്ചത് എന്ന് അഭിപ്രായമുണ്ടെങ്കിലും ബുദ്ധമതത്തിന്റെ പ്രചാരത്തിനു മുമ്പ് ഇവിടെ നിലനിന്നിരുന്ന മതസമ്പ്രദായങ്ങളെ ബോൺ എന്നു തന്നെയാണ് പ്രമുഖ മതപണ്ഡിതർ വിശേഷിപ്പിച്ചിരിക്കുന്നത്. ബുദ്ധമതത്തിനു മുമ്പുതന്നെ തങ്ങളുടെ മതം തിബത്തിൽ പ്രചരിച്ചിരുന്നു എന്ന് ബോൺ മതവിശ്വാസികളും അവകാശപ്പെടുന്നു. ദർശനം, ലക്ഷ്യം, സന്ന്യാസജീവിതം എന്നിവയിൽ ബുദ്ധമതവും ബോൺമതവും തമ്മിൽ ഗണ്യമായ വ്യത്യാസങ്ങൾ പ്രകടമാകുന്നില്ല. ആചാരാനുഷ്ഠാനങ്ങളിലുള്ള ചെറിയ വ്യത്യാസങ്ങളാണ് (ഉദാ. ബുദ്ധമത വിശ്വാസികൾ പ്രാർഥനാചക്രം തിരിക്കുന്നതിന്റെ എതിർ ദിശയിലാണ് ബോൺ വിശ്വാസികൾ പ്രാർഥനാചക്രം തിരിക്കുന്നത്.) ഈ മതങ്ങളെ വേർതിരിക്കുന്നത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിബത്തൻ മതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;johnston169
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.