തിത്തിരിപ്പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിത്തിരിപ്പക്ഷികൾ
Blacksmith Lapwing (Vanellus armatus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Suborder:
Family:
Subfamily:
Vanellinae

Bonaparte, 1842
Genera

Erythrogonys
Vanellus
and see text

Vanellus vanellus

കരാഡ്രിഡേ(Charadriidae) പക്ഷികുടുംബത്തിൽപ്പെടുന്ന, മണൽക്കോഴികളോട് അടുത്ത ബന്ധമുളള പക്ഷികളാണ്‌ തിത്തിരിപ്പക്ഷികൾ (ഇംഗ്ലീഷ്:Lapwings)‍.തുറസായ പ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും താമസിക്കാൻ ഇഷ്ടപ്പെടുന്ന ഇവ സദാ ശബ്ദിച്ചിക്കൊണ്ടിരിക്കുന്ന പക്ഷികളാണ്. ചെങ്കണ്ണി തിത്തിരി, മഞ്ഞക്കണ്ണി, ചാരത്തലയൻ തിത്തിരി, വെള്ളവാലൻ തിത്തിരി തുടങ്ങി ഏഴിനങ്ങളാണ് ഇന്ത്യയിൽ കാണപ്പെടുന്ന തിത്തിരിപ്പക്ഷികൾ.ഇതിൽ അഞ്ചിനം പക്ഷികളെ കേരളത്തിലും കാണാം. മഞ്ഞക്കണ്ണിയുടെ മുഖത്തിന് മഞ്ഞനിറവും ചെങ്കണ്ണിയുടേതിന് ചുവപ്പുനിറവുമാണ്. ചെങ്കണ്ണിയുടെ മാറിടത്തിന് കറുപ്പുനിറമായിരിക്കും. മഞ്ഞക്കണ്ണിയും ചെങ്കണ്ണിയും തമ്മിൽ ഏറെ രൂപസാദൃശ്യമുണ്ട്. എന്നാൽ ശബ്ദത്തിലൂടെ ഇവയെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും.

തിത്തിരിപ്പക്ഷികളുടെ സ്പീഷ്യസ് പട്ടിക[തിരുത്തുക]

Genus Vanellus

Genus Erythrogonys

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിത്തിരിപ്പക്ഷികൾ‍ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിത്തിരിപ്പക്ഷി&oldid=3090047" എന്ന താളിൽനിന്ന് ശേഖരിച്ചത്