വെള്ളവാലൻ തിത്തിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളവാലൻ_തിത്തിരി
(White-tailed Lapwing)
White tailed Lapwing I IMG 9928.jpg
near Hodal in Faridabad District of Haryana, India.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Charadriidae
ജനുസ്സ്: Vanellus
വർഗ്ഗം: V. leucurus
ശാസ്ത്രീയ നാമം
Vanellus leucurus
(Lichtenstein, 1823)
പര്യായങ്ങൾ

Charadrius leucurus Lichtenstein, 1823
Chettusia leucura (Lichtenstein, 1823)
Vanellochettusia leucura (Lichtenstein, 1823)

മഞ്ഞക്കണ്ണി തിത്തിരിയോട് ഏറെ സാദൃശ്യമുള്ള ഒരു തിത്തിരിപ്പക്ഷിയാണ് വെള്ളവാലൻ തിത്തിരി. കേരളത്തിൽ ഈ പക്ഷി അപൂർവ്വമായേ കാണാറുള്ളൂ. മഞ്ഞക്കണ്ണിയിൽ നിന്നും വ്യത്യസ്തമായി തല ചാരനിറമാർന്ന തവിട്ടുനിറവും പറക്കുമ്പോൾ വാലിലെ തൂവലുകൾ തൂവെള്ള നിറവുമാണ്. കറുത്ത കൊക്കും നീണ്ട കൊക്കും നീണ്ട മഞ്ഞക്കാലുകളുമാണ് ഇവയ്ക്ക് ഉള്ളത്. ചതുപ്പുനിലങ്ങളിലും കൃഷിസ്ഥലങ്ങളിലുമാണ് പൊതുവെ കാണുന്നത്. പൊതുസ്വഭാവം മറ്റു തിത്തിരി കളെപ്പോലെതന്നെയാണ്. വടക്കുപടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയുടെ കൂടുകൂട്ടലും മുട്ടയിടലും. അതിനുശേഷം ശൈത്യകാലത്ത് ഉത്തരേന്ത്യയിൽ ദേശാടനത്തിനെത്തുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bird, J. & Butchart, S. (BirdLife International Red List Authority) (2008). "Vanellus leucurus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 2009-02-03. 
"https://ml.wikipedia.org/w/index.php?title=വെള്ളവാലൻ_തിത്തിരി&oldid=2286118" എന്ന താളിൽനിന്നു ശേഖരിച്ചത്