തവിടൻ നെല്ലിക്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തവിടൻ നെല്ലിക്കോഴി
Slaty-legged Crake ( Rallina eurizonoides).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Gruiformes
കുടുംബം: Rallidae
ജനുസ്സ്: Rallina
വർഗ്ഗം: R. eurizonoides
ശാസ്ത്രീയ നാമം
Rallina eurizonoides
Lafresnaye, 1845

ആകൃതിയിലും സ്വഭാവത്തിലും കുളക്കോഴിയോടു സാദൃശ്യമുള്ള പക്ഷിയാണ് തവിടൻ നെല്ലിക്കോഴി. തിത്തിരിപ്പക്ഷിയോളം വലിപ്പമുള്ള ഇവ ഗ്രൂയിഫോമസ് പക്ഷിഗോത്രത്തിലെ റാല്ലിഡെ കുടുംബത്തിൽപ്പെടുന്നു. ഇവയുടെ ശാസ്ത്രീയനാമം റാല്ലിന യുറിസോണോയ്ഡെസ് എന്നാണ്

താമസം[തിരുത്തുക]

വയലുകളിലും ചതുപ്പുപ്രദേശങ്ങളിലെ പുല്ലിനിടയിലും പൊ ന്തകളിലും ഇവ ഒളിച്ചു ജീവിക്കുന്നു. കുളക്കോഴിയെപ്പോലെയാണ് ഇവ പറക്കുന്നത്. രാവിലെയും വൈകുന്നേരവും ഇരതേടുന്ന ഇവ വയലിലെ വെള്ളത്തിലും ചെളിയിലുമുള്ള ചെറുപ്രാണികളേയും ജലസസ്യങ്ങളേയും ഭക്ഷിക്കുന്നു. മനുഷ്യരേയും ശത്രുക്കളേയും കണ്ടാൽ ഇവ പൊന്തയ്ക്കുള്ളിലേക്ക് ഓടി മറയുന്നു.

ശരീരഘടന[തിരുത്തുക]

പക്ഷിയുടെ തല, കഴുത്ത്, മാറിടം എന്നീ ഭാഗങ്ങൾക്ക് തവിട്ടു ഛായയുള്ള ചുവപ്പും; പുറം, ചിറകുകൾ, വാൽ എന്നീ ഭാഗങ്ങൾക്ക് പച്ചകലർന്ന തവിട്ടും നിറമാണ്. സ്ളേറ്റിന്റേ നിറമുള്ള കാലുകളിലെ വിരലുകൾ നീളമുള്ളതാണ്, എന്നാൽ നഖങ്ങൾക്ക് അധികം നീളമുണ്ടായിരിക്കില്ല. പക്ഷിയുടെ ഉദരത്തിലും വാലിന്റെ അടിവശത്തും വെളുപ്പും കറുപ്പും പട്ടകൾ കാണപ്പെടുന്നു. കുറുകിയ വാൽ പെട്ടെന്ന് ഉയർത്തിയും താഴ്ത്തിയും താളത്തിൽ ചലിപ്പിക്കുന്ന സ്വഭാവം ഈ പക്ഷികൾക്കുണ്ട്.

പ്രജനനം[തിരുത്തുക]

ജൂൺ മുതൽ സെപ്‌റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഇവ കൂടുകെട്ടുന്നത്. ഇവ ആറോളം മുട്ടകളിടും. ആൺ പെൺ പക്ഷികൾ മാറിമാറി അടയിരുന്ന് മുട്ട വിരിയിക്കുന്നു.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തവിടൻ നെല്ലിക്കോഴി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തവിടൻ_നെല്ലിക്കോഴി&oldid=2283225" എന്ന താളിൽനിന്നു ശേഖരിച്ചത്