തമിഴ്നാട് മുർപ്പോക്ക് എഴുത്താളർ സംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ്നാട്ടിലെ പുരോഗമന സാഹിത്യകാരന്മാരുടെ സംഘടനയാണ് തമിഴ്നാട് മുർപോക്ക് എഴുത്താളർ സംഘം (പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം). തമിഴരെ പുസ്തക വായന ശീലിപ്പിക്കുകയാണ് മുർപോക്ക് എഴുത്താളർ സംഘത്തിന്റെ ഇപ്പോഴത്തെ ദൗത്യം. ചിന്നപ്പ ഭാരതി, സെൽവരാജ്, തമിഴ്ചെൽവൻ , മേലാൺമൈ പൊന്നുച്ചാമി, അരുണൻ , ഉദയശങ്കർ , ആദവൻ തുടങ്ങിയ മുൻനിര എഴുത്തുകാരും പ്രളയൻ , ജെ യേശുദാസ്, തിരുവുടയാർ , കരുണാനിധി, രാജേശ്വരി, കുപ്പദേവരാജ്, ബവ ചെല്ലദുരൈ, രാമു, ഭഗത്സിങ് കണ്ണൻ , പ്രകൃതീശ്വരൻ തുടങ്ങിയ പ്രമുഖ നാടക- സിനിമാ പ്രവർത്തകരുമാണ് സംഘത്തെ നയിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മേലാൺമൈ പൊന്നുച്ചാമിയാണ് സംഘത്തിന്റെ വൈസ് പ്രസിഡന്റ്. 2011 ലെ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ സു. വെങ്കിടേശൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/periodicalContent2.php?id=451

ഇതും കാണുക[തിരുത്തുക]