കാവൽകോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2011 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ തമിഴ് നോവലാണ് സു. വെങ്കിടേശന്റെ കാവൽ കോട്ടം. പത്തുവർഷത്തിലേറെയെടുത്തെഴുതിയ ആയിരത്തിനാൽപ്പത് പുറങ്ങളുള്ള ഒരു ബഹൃത്തായ കൃതിയാണിത്. തമിഴ് സംവിധായകനായ വസന്തബാലൻ അരവാൻ എന്ന പേരിൽ ഇത് സിനിമയാക്കി

ചരിത്ര പശ്ചാത്തലം[തിരുത്തുക]

1310 മുതൽ 1910 വരെ 600 വർഷത്തെ മധുര നഗരത്തിന്റെ ചരിത്രമാണ് "കാവൽകോട്ട"ത്തിന്റെ പശ്ചാത്തലം. പടയോട്ടങ്ങളിലും അധികാരത്തിന്റെ പങ്കുവയ്ക്കലുകളിലും കാണാതെ പോയ കീഴാളരുടെ ജീവിതമാണ് ഈ നോവലിലൂടെ ആവിഷ്കൃതമാകുന്നത്. നായ്ക്കർ രാജവംശത്തിലെ എട്ടാമൻ തിരുമലൈ നായ്ക്കർ 1655ൽ അധികാരമേറ്റശേഷം നഗരപ്രാന്തത്തിലെ താതനൂർ ഗ്രാമവാസികൾക്കായിരുന്നു നഗരത്തിന്റെ കാവൽച്ചുമതല. 1850ൽ മദ്രാസ് പ്രസിഡൻസിക്ക് കീഴിലായതോടെ മധുരയിൽ പുതിയ പൊലീസിങ് സംവിധാനവും നീതിന്യായവ്യവസ്ഥയുമായി. ഇതോടെ പ്രാദേശിക പൊലീസായ താതനൂരിലെ പിരമലൈ കല്ലർ എന്ന ഗോത്രത്തെ ബ്രിട്ടീഷുകാർ കുറ്റവാളി ഗോത്രമായി മുദ്രകുത്തി; കൂട്ടത്തോടെ ജയിലിലിട്ടു. മോചിതരായവർക്ക് പിന്നെയും പീഡനം. രാത്രി പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പുവയ്ക്കണം. പുലരുംവരെ അവിടെ കഴിയണം. ഇതാണ് നോവലിന്റെ ചരിത്ര പശ്ചാത്തലം.[1]

രചനാ ശൈലി[തിരുത്തുക]

പ്രാദേശിക ചരിത്രരചനാ സങ്കേതമാണ് ഈ നോവൽ രചനയ്ക്ക് സ്വീകരിച്ചിട്ടുള്ളത്. ഓറൽ ഹിസ്റ്ററിയിൽ ഊന്നി നടത്തിയ അന്വേഷണവും നാടോടി കലകളിലും പാട്ടുകളിലുമുള്ള ചരിത്രസന്ദർഭങ്ങൾ കണ്ടെത്തി, മിത്തുകൾ ആഴത്തിൽ പഠിച്ചും ഗ്രാമീണരുമായി നിരന്തരം സംസാരിച്ചുമാണ് നോവൽ രചന നടത്തിയത്.[2]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/periodicalContent2.php?id=451
  2. http://www.deshabhimani.com/periodicalContent2.php?id=451

പുറംകണ്ണികൾ[തിരുത്തുക]

കാവലാൾ - എൻ എസ് സജിത്

"https://ml.wikipedia.org/w/index.php?title=കാവൽകോട്ടം&oldid=2880873" എന്ന താളിൽനിന്ന് ശേഖരിച്ചത്